Qatar: ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വന്നതായി റിപ്പോർട്ട്. ഒക്ടോബര്‍ ഒന്നു മുതലാണ് മാറ്റം പ്രാബല്യത്തില്‍ വരിക എന്നാണ് റിപ്പോർട്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ ദിവസവും ഒരു മണിക്കൂര്‍ നേരത്തെ എംബസി ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് അറിയിപ്പ്.

Written by - Zee Malayalam News Desk | Last Updated : Sep 28, 2023, 02:37 PM IST
  • ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം
  • ഒക്ടോബര്‍ ഒന്നു മുതലാണ് മാറ്റം പ്രാബല്യത്തില്‍ വരിക
  • ഒരു മണിക്കൂര്‍ നേരത്തെ എംബസി ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് അറിയിപ്പ്
Qatar: ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വന്നതായി റിപ്പോർട്ട്. ഒക്ടോബര്‍ ഒന്നു മുതലാണ് മാറ്റം പ്രാബല്യത്തില്‍ വരിക എന്നാണ് റിപ്പോർട്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ ദിവസവും ഒരു മണിക്കൂര്‍ നേരത്തെ എംബസി ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് അറിയിപ്പ്.

Also Read: Single Visa System: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം; ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ

അതായത് പുതിയ പ്രവൃത്തി സമയം രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം 4:30 വരെയായിരിക്കും. മുമ്പ് ഇത് ഒൻപതു മണി മുതല്‍ 5:30 വരെയായിരുന്നു. അതുപോലെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയവും എംബസി പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ 11:15 വരെ വിവിധ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയമാണ്. പാസ്‌പോര്‍ട്ട്, വിസ, പിസിസി ഉള്‍പ്പെടെയുള്ള രേഖകളുടെ വിതരണം ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 4:15 വരെയാകുമെന്നും അറിയിപ്പിലുണ്ട്.

Also Read: Bahrain: ബഹ്‌റൈനിൽ ഇന്ത്യൻ അധ്യാപകർക്ക് തിരിച്ചടി; ബിഎഡിന് അംഗീകാരമില്ല!

ഒമാന്‍ എയര്‍ തിരുവനന്തപുരം-മസ്കറ്റ് സര്‍വീസ് ഒക്ടോബര്‍ 1 മുതല്‍ പുനരാരംഭിക്കും

ഒമാൻ എയർ ഒക്‌ടോബർ ഒന്നു മുതൽ തിരുവനന്തപുരത്ത് നിന്നും മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കും. ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. ഞായർ, ബുധൻ ദിവസങ്ങളിൽ 07:45 ന് എത്തി 08:45 ന് പുറപ്പെടും.

Also Read: Tirgrahi Yoga: ഒക്ടോബർ 1 മുതൽ ഇവരുടെ തലവര മാറും, ത്രിഗ്രഹി യോഗത്താൽ വൻ സമ്പത്തും വിജയവും!

വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 01: 55 ന് എത്തി വൈകിട്ട് 04: 10ന് പുറപ്പെടും. ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 02:30 ന് എത്തി 03:30 ന്  പുറപ്പെടുകയുമാണ് ചെയ്യുന്നത്.  സർവീസ് നടത്തുക 162 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737 വിമാനങ്ങളാണ്. തിരുവനന്തപുരം-മസ്‌കറ്റ് സെക്ടറിലെ രണ്ടാമത്തെ വിമാനക്കമ്പനിയാണ് ഒമാൻ എയർ. എയർ ഇന്ത്യ ഈ റൂട്ടിൽ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്. നിലവിൽ പ്രതിദിനം ശരാശരി 12000 പേരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നതെന്നത് ശ്രദ്ധേയം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News