Bahrain: ബഹ്‌റൈനിൽ ഇന്ത്യൻ അധ്യാപകർക്ക് തിരിച്ചടി; ബിഎഡിന് അംഗീകാരമില്ല!

Bahrain: ക്വാഡ്രാബേയിൽ സ്വന്തം ചെലവിൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്‌ത് ഇതിന്‍റെ ഫലം സ്‌കൂളുകൾ ഉറപ്പാക്കണമെന്ന നിബന്ധന എല്ലാ സ്‌കൂളുകളും നടപ്പാക്കാൻ തുടങ്ങിയതോടെയാണ് അധ്യാപകരോട് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ സ്‌കൂൾ അധികൃതർ നിർദേശം നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Sep 22, 2023, 08:08 PM IST
  • ബഹ്‌റൈനിൽ ഇന്ത്യൻ അധ്യാപകർക്ക് തിരിച്ചടി
  • പല അധ്യാപകരും സർട്ടിഫിക്കറ്റ് പരിശോധനയിൽ അയോഗ്യർ
  • ക്വാഡ്രാബേ എന്ന അന്താരാഷ്ട്ര ഏജന്‍സിയാണ് മന്ത്രാലയത്തിന് വേണ്ടി സര്‍ട്ടിഫിക്കറ്റ് പരിശോധനകള്‍ നടത്തുന്നത്
Bahrain: ബഹ്‌റൈനിൽ ഇന്ത്യൻ അധ്യാപകർക്ക് തിരിച്ചടി; ബിഎഡിന് അംഗീകാരമില്ല!

മനാമ: ഇന്ത്യയിൽ നിന്നും ബിഎഡ് പഠനം പൂർത്തിയാക്കി ബഹ്‌റൈനിൽ പഠിപ്പിക്കുന്ന പല അധ്യാപകരും സർട്ടിഫിക്കറ്റ് പരിശോധനയിൽ അയോഗ്യർ. ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡ് കോഴ്‌സും പൂർത്തിയാക്കിയ പല അധ്യാപകരുടെയും സർട്ടിഫിക്കറ്റുകളും മന്ത്രാലയത്തിന്റെ പരിശോധനയിൽ അയോഗ്യമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. 

Also Read: Saudi News: സൗദിയിൽ നിന്നും ഒരു പുരാവസ്തു കേന്ദ്രം കൂടി യുനസ്കോ പൈതൃക പട്ടികയിൽ

ക്വാഡ്രാബേ (QuadraBay) എന്ന അന്താരാഷ്ട്ര ഏജന്‍സിയാണ് മന്ത്രാലയത്തിന് വേണ്ടി സര്‍ട്ടിഫിക്കറ്റ് പരിശോധനകള്‍ നടത്തുന്നത്. ക്വാഡ്രാബേയിൽ സ്വന്തം ചെലവിൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്‌ത് ഇതിന്‍റെ ഫലം സ്‌കൂളുകൾ ഉറപ്പാക്കണമെന്ന നിബന്ധന എല്ലാ സ്‌കൂളുകളും നടപ്പാക്കാൻ തുടങ്ങിയതോടെയാണ് അധ്യാപകരോട് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ സ്‌കൂൾ അധികൃതർ നിർദേശം നൽകിയത്. ഇതിന് പിന്നാലെ ഭൂരിഭാഗം അധ്യാപകരും തങ്ങളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ക്വാഡ്രാബേയിൽ അപ്‌ലോഡ് ചെയ്യുകയും ഇതിൽ പല അധ്യാപകരുടെയും സർട്ടിഫിക്കറ്റ് പരിശോധനാ ഫലം നെഗറ്റീവാകുകയുമായിരുന്നു. 

Also Read: ചൊവ്വ തുലാം രാശിയിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം സമ്പത്തും!

ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് ബിഎഡ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി ബഹ്‌റൈനിലെ സ്‌കൂളുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലിക്ക് ചേര്‍ന്നവരുടെ വരെ സര്‍ട്ടിഫിക്കറ്റുകള്‍ അയോഗ്യമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇതിനിടയിൽ ജോലിയില്‍ പ്രവേശിച്ച ചില അധ്യാപകരെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുകയുമുണ്ടായി.   നേരത്തെ അംഗീകാരം ഉണ്ടായിരുന്ന പല സർവകലാശാലകൾക്കും നിലവിൽ അംഗീകാരം നഷ്ടപ്പെട്ടതാണ് പല അധ്യാപകര്‍ക്കും വൻ തിരിച്ചടിയായത്. ഓരോ അധ്യാപകരും ഒരു സർട്ടിഫിക്കറ്റിന് 27 ദിനാർ വീതമാണ് പരിശോധനക്കായി നൽകുന്നത്.  ക്വാഡ്രാബേ രണ്ടോ മൂന്നോ ആഴ്‌ചയ്‌ക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട ഫലം അറിയിക്കും. ഇന്ത്യയിലെ ചില യൂണിവേഴ്സിറ്റികളുടെ ബിഎഡ് കോഴ്സുകള്‍ പലതും രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെടാത്തത് പല അധ്യാപകര്‍ക്കും തലവേദനയായിരിക്കുകയാണ്‌. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News