Lulu Hyper Market: അബുദാബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ മോഷണം; ഒന്നരക്കോടി രൂപയുമായി മലയാളി ജീവനക്കാരൻ മുങ്ങി!

Robbery In Lulu Hyper Market: 15 വർഷമായി സർവ്വീസിലുണ്ടായിരുന്ന മുഹമ്മദ് നിയാസിനെതിരെ സ്ഥാപനം അബുദാബി പോലീസിൽ പരാതി  നൽകിയിരിക്കുകയാണ്.  മിനിഞ്ഞാന്ന്  ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഈ ക്രമക്കേട് കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : Mar 28, 2024, 11:19 PM IST
  • അബുദാബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നും ഒന്നരക്കോടി രൂപയുമായി ജീവനക്കാരൻ മുങ്ങി
  • ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായ കണ്ണൂർ നാറാത്ത് സ്വദേശിക്കെതിരെയാണ് പരാതി
  • 15 വർഷമായി സർവ്വീസിലുണ്ടായിരുന്ന മുഹമ്മദ് നിയാസിനെതിരെ സ്ഥാപനം അബുദാബി പോലീസിൽ പരാതി നൽകി
Lulu Hyper Market: അബുദാബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ മോഷണം; ഒന്നരക്കോടി രൂപയുമായി മലയാളി ജീവനക്കാരൻ മുങ്ങി!

അബുദാബി: അബുദാബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നും ഒന്നരക്കോടി രൂപയുമായി ജീവനക്കാരൻ മുങ്ങിയതായി റിപ്പോർട്ട്.  അൽ ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായ കണ്ണൂർ നാറാത്ത് സ്വദേശിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.   

Also Read: മോഷണവും പോക്കറ്റടിയും നടത്തിയ നാല് വിദേശി സ്ത്രീകൾ മക്കയിൽ പിടിയിൽ

15 വർഷമായി സർവ്വീസിലുണ്ടായിരുന്ന മുഹമ്മദ് നിയാസിനെതിരെ സ്ഥാപനം അബുദാബി പോലീസിൽ പരാതി  നൽകിയിരിക്കുകയാണ്.  മിനിഞ്ഞാന്ന്  ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഈ ക്രമക്കേട് കണ്ടെത്തിയത്.   പരിശോധനയിൽ ആറ് ലക്ഷത്തോളം ദിർഹത്തിന്റെ കുറവാണ് കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു.   നിയാസ് പാസ്പോർട്ട് ഉപേക്ഷിച്ചാണ് അപ്രത്യക്ഷനായത്. യുഎഇയിലുണ്ടായിരുന്ന നിയാസിന്റെ കുടുംബവും തൊട്ടുമുൻപ് നാട്ടിലേക്ക് മടങ്ങിയിരുന്നു. എംബസി വഴി കേരള പോലീസിലും ലുലു പരാതി നൽകിയിട്ടുണ്ട്.

Also Read: ബുധന്റെ രാശിമാറ്റത്തിലൂടെ കേന്ദ്രത്രികോണ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം ഉദിച്ചുയരും!

കുവൈത്തില്‍ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

കുവൈത്തിൽ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് അഞ്ചു ദിവസമാണ് അവധി ലഭിക്കുന്നത്. ഈ തീരുമാനം ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് എടുത്തത്.  

Also Read:  നവപഞ്ചമ രാജയോഗത്തിലൂടെ ഈ രാശിക്കാരുടെ തലവര തെളിയും, സാമ്പത്തിക നില ഉയരും!

 

അവധി ഏപ്രില്‍ ഒമ്പത് മുതല്‍ 14 വരെയാണ്. ഏപ്രില്‍ 14 ഞായറാഴ്ച മുതല്‍ പ്രവൃത്തി ദിവസം പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്. പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി കൂടി ചേര്‍ന്നാണ് അഞ്ചു ദിവസത്തെ അവധി ലഭിക്കുകയെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News