Navapancham Rajayoga: ബുധൻ നിലവിൽ മേട രാശിയിലാണ്. അത്തരമൊരു സാഹചര്യത്തിൽ വ്യാഴത്തിൻ്റെയും ബുധൻ്റെയും സംയോഗത്തിലൂടെ ഒരു അത്ഭുതകരമായ യോഗം സൃഷ്ടിക്കപ്പെടുകയാണ്
Guru Budh Yuti: ഈ കൂടിച്ചേരലിലൂടെ നവപഞ്ചമ രാജയോഗം രൂപപ്പെടുകയാണ് ഇത് ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഗ്രഹങ്ങൾക്കൊപ്പം രാശികളിലും പല തരത്തിലുള്ള മാറ്റമുണ്ടാകുമെന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്
Guru Budh Yuti: ഗ്രഹങ്ങൾക്കൊപ്പം രാശികളിലും പല തരത്തിലുള്ള മാറ്റമുണ്ടാകുമെന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉയർച്ച താഴ്ചകളും ഉണ്ടാകും
ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്കുള്ള ഗ്രഹങ്ങളുടെ പ്രവേശനമോ അല്ലെങ്കിൽ സഞ്ചാരമാറ്റമോ ചില രാശിക്കാർക്ക് ഭാഗ്യമായിരിക്കും. എന്നാൽ മറ്റു ചിലർക്ക് ഇത് ശരിക്കും ഒരു വെല്ലുവിളിയായിരിക്കും
വ്യാഴ-ബുധ സംക്രമണം 3 രാശികളുടെ ഭാഗ്യം തെളിയിക്കും. ഈ രണ്ട് ഗ്രഹങ്ങളും കൂടിച്ചേർന്ന് നവപഞ്ചമയോഗം സൃഷ്ടിക്കുകയാണ്.
2024 ഏപ്രിൽ 8 വരെ ബുധൻ മേട രാശിയിൽ തുടരും. ഈ കാലയളവിൽ നവപഞ്ചമ രാജയോഗം നിലനിൽക്കും. വ്യാഴവും ബുധനും കൂടിച്ചേരുന്നത് മൂലം ചില രാശിക്കാർക്ക് വളരെ നല്ല സമയമായിരിക്കും. ആ രാശികൾ ഏതൊക്കെ അറിയാം...
കർക്കടകം (Cancer): 12 രാശികളിൽ ഏറ്റവും ഭാഗ്യമുള്ള രാശികളാണ് ഈ 3 രാശികൾ. ഈ രാശിക്കാർക്ക് വ്യാഴ-ബുധ സംഗമത്തിലൂടെ വൻ നേട്ടങ്ങളാണ് ലഭിക്കാൻ പോകുന്നത്. ഇവർക്ക് ഈ സമയം ജോലിയിൽ പുരോഗതിയും ജോലിസ്ഥലത്ത് മേലധികാരിയിൽ നിന്ന് പൂർണ്ണ പിന്തുണയും ലഭിക്കും
ചിങ്ങം (Leo): വ്യാഴ-ബുധ സംയോഗം ചിങ്ങ രാശിക്കാരുടെ ഭാഗ്യം തുറക്കും. വരാനിരിക്കുന്ന സമയം നിങ്ങൾക്ക് നിരവധി നല്ല അവസരങ്ങൾ നൽകും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം, ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ, ജോലിസ്ഥലത്ത് സുഹൃത്തുക്കളിൽ നിന്ന് പിന്തുണ, സമൂഹത്തിൽ ആദരവും ബഹുമാനവും വർദ്ധിക്കും, നിങ്ങളുടെ സംസാരം ആളുകൾക്കിടയിൽ നല്ല ബന്ധമുണ്ടാക്കും
ധനു (Sagittarius): വ്യാഴ-ബുധ സംയോഗം ഈ രാശിക്കാർക്ക് വൻ പുരോഗതി നൽകും. ഏറെ നാളായി ചെയ്യാൻ വിചാരിച്ചിരുന്ന ജോലികൾ പൂർത്തിയാക്കുകയും അതിലൂടെ വിജയം കൈവരിക്കുകയും ചെയ്യും. സുഖസൗകര്യങ്ങളും ആഡംബരങ്ങളും നിങ്ങളെ തേടിയെത്തും. കുടുംബാംഗങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തീരും, ധനം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ ലഭിക്കും (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)