Ramadan 2024: റമദാനിൽ യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാരുടെ ജോലി സമയം കുറച്ചു

UAE News: ജോലിയുടെ സ്വഭാവത്തിനും ആവശ്യകതക്കും അനുസരിച്ച് കമ്പനികള്‍ക്ക് റമദാനിലെ ദൈനംദിന പ്രവൃത്തി സമയത്തിന്‍റെ പരിധിക്കുള്ളില്‍ ഫ്ലെക്സിബിള്‍ അല്ലെങ്കില്‍ റിമോട്ട് വര്‍ക്ക് രീതികള്‍ സ്വീകരിക്കാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Mar 5, 2024, 05:59 PM IST
  • യുഎഇയില്‍ റമദാനില്‍ സ്വകാര്യ മേഖലാ ജീവനക്കാരുടെ ജോലി സമയം കുറച്ചു
  • രണ്ട് മണിക്കൂറാണ് ജോലി സമയത്തില്‍ കുറച്ചിരിക്കുന്നത്
  • മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി
Ramadan 2024: റമദാനിൽ യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാരുടെ ജോലി സമയം കുറച്ചു

ദുബൈ: യുഎഇയില്‍ റമദാനില്‍ സ്വകാര്യ മേഖലാ ജീവനക്കാരുടെ ജോലി സമയം കുറച്ചതായി റിപ്പോർട്ട്. രണ്ട് മണിക്കൂറാണ് ജോലി സമയത്തില്‍ കുറച്ചിരിക്കുന്നത്. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറക്കിയിരുന്നു.

Also Read: അന്താരാഷ്ട്ര സൗഹൃദ പരമ്പരയിൽ രണ്ട് ഗ്രൂപ്പ് മത്സരങ്ങൾ സൗദി ആതിഥേയത്വം വഹിക്കും

ഇതിന്റെ അടിസ്ഥാനത്തിൽ എട്ടു മണിക്കൂര്‍ ജോലിയുള്ളവരുടെ ജോലി സമയം ആറ് മണിക്കൂറായി കുറയും. ജോലിയുടെ സ്വഭാവത്തിനും ആവശ്യകതക്കും അനുസരിച്ച് കമ്പനികള്‍ക്ക് റമദാനിലെ ദൈനംദിന പ്രവൃത്തി സമയത്തിന്‍റെ പരിധിക്കുള്ളില്‍ ഫ്ലെക്സിബിള്‍ അല്ലെങ്കില്‍ റിമോട്ട് വര്‍ക്ക് രീതികള്‍ സ്വീകരിക്കാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.  അതുപോലെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​സ​മ​യവും പു​നഃ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. 

Also Read: 12 വർഷത്തിനു ശേഷം ഇടവത്തിൽ ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!

ഇവർക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയുമായിരിക്കും ജോലി സമയം.  അതായത് തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ മൂന്നര മ​ണി​ക്കൂ​റും വെ​ള്ളി​യാ​ഴ്ച ഒന്നര മ​ണി​ക്കൂ​റും​ കു​റച്ചിട്ടുണ്ട്.  വ​ർ​ക്ക്​ ഫ്രം ​ഹോം ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​ക​ൾ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും സ്വീകരിക്കാമെങ്കിലും ആ​കെ ജീ​വ​ന​ക്കാ​രു​ടെ 70 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ വ​ർ​ക്ക്​ ഫ്രം ​ഹോം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News