Anna Ben: ഓണാഘോഷ തിമിർപ്പിൽ അന്ന ബെൻ; ക്യൂട്ട് ചിത്രങ്ങൾ കാണാം

വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം സൂപ്പർ ഹിറ്റാക്കിയ താരങ്ങൾ വളരെ കുറവാണ്. എന്നാൽ ആദ്യ ചിത്രത്തിലൂടെ ഹിറ്റ്‌ അടിച്ച് മലയാളികളുടെ മനം കവർന്ന നടിയാണ് അന്ന ബെൻ.

 

Anna Ben Latest Photos: പ്രശസ്ത തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന ബെൻ. എന്നാൽ ഇക്കാര്യം വെളിപ്പെടുത്താതെയാണ് അന്ന തന്റെ അരങ്ങേറ്റ ചിത്രമായ കുമ്പളങ്ങി നൈറ്റ്സിൽ അഭിനയിച്ചത്.

 

1 /7

കാസ്റ്റിംഗ് കോൾ കണ്ടാണ് അന്ന കുമ്പളങ്ങി നൈറ്റ്സിന്റെ ഓഡീഷന് എത്തുന്നത്.

2 /7

ഈ സമയം താൻ ബെന്നി പി നായരമ്പലത്തിൻ്റെ മകളാണെന്ന് അന്ന ആരോടും പറഞ്ഞില്ല.

3 /7

നാല് റൗണ്ട് ഓഡീഷൻ പൂർത്തിയാക്കിയ ശേഷമാണ് അന്ന കുമ്പളങ്ങി നൈറ്റ്സിലേക്ക് സെലക്ട്‌ ചെയ്യപ്പെട്ടത്. 

4 /7

ചിത്രത്തിൽ തുടക്കക്കാരിയുടെ ഒരു പതറിച്ചയുമില്ലാതെയാണ് അന്ന അഭിനയിച്ചത്.

5 /7

അരങ്ങേറ്റം ഗംഭീരമാക്കിയ അന്നയെ തേടി 2019ലെ മികച്ച നവാഗത നായികയ്ക്കുള്ള സൈമ അവാർഡ് എത്തി.

6 /7

തൊട്ടടുത്ത വർഷം കപ്പേള എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിയ്ക്കുള്ള സൈമ ക്രിട്ടിക്സ് അവാർഡും അന്ന സ്വന്തമാക്കി.

7 /7

2021ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും (കപ്പേള) അന്ന സ്വന്തമാക്കിയിരുന്നു.

You May Like

Sponsored by Taboola