ദീപാവലിത്തിരക്കില്‍ നോയ്ഡ

Oct 19, 2017, 10:45 AM IST
1/15

ദീപാവലിയുടെ ആഘോഷത്തിമര്‍പ്പിലാണ് ഡല്‍ഹി. ഇക്കുറി പടക്കനിരോധനമുണ്ടെങ്കിലും വിപണി പഴയതു പോലെത്തന്നെ സജീവം. നിറങ്ങളുടെ ഉത്സവമെന്ന് ചുമ്മാ പറയുന്നതല്ല. ബഹുവര്‍ണ്ണപ്പൊടികള്‍ കൊണ്ടും നാനാതരം വെളിച്ചങ്ങള്‍ കൊണ്ടും വഴി നീളെയുണ്ട് രംഗോലി.  മധുരപലഹാരങ്ങളും സമ്മാനപ്പൊതികളും കടകള്‍ക്കു മുന്നില്‍ നിരത്തി വച്ചിരിക്കുന്നു. മെഴുകുതിരി മുതല്‍ ചൈനീസ് നിര്‍മ്മിതമായ എല്‍ഇഡി ദീപാലങ്കാരങ്ങളും എത്തിയിട്ടുണ്ട്. വീടുകളും ഓഫീസുകളും അലങ്കരിക്കാനായി നിറയെ വിവിധ തരത്തിലുള്ള പൂക്കളുമുണ്ട് വിപണിയില്‍.  ദീപാവലിയുടെ തലേ ദിവസം രാത്രി വിപണിയിലെ ചില കാഴ്ചകള്‍ കാണാം.  Location: Brahmaputra Market, Noida  Photos: Lisha Anna

2/15

മാര്‍ക്കറ്റിന്‍റെ തുടക്കത്തില്‍ തന്നെ നിറയെ പൂക്കളാണ്. വീടുകളില്‍ അലങ്കാരപ്പണികള്‍ക്കായി ഇവിടെ പ്രധാനമായും പൂക്കളാണ് ഉപയോഗിക്കുന്നത് . 

3/15

വീട്ടുകാരും കൂട്ടുകാരും ഒരുമിച്ചു കൂടുന്ന സമയമായതിനാല്‍ സ്ട്രീറ്റ്ഫുഡ് കോര്‍ണറുകളില്‍ തിരക്ക് കൂടുതലാണ് ഇപ്പോള്‍.

4/15

മണ്‍ചിരാതില്‍ തിരിയിട്ട് ദീപം തെളിയിക്കുന്നത് ആചാരമാണ്. ഇവയ്ക്കു മേല്‍ അലങ്കാരപ്പണികളോടു കൂടിയ ചിരാതുകളും വിപണിയില്‍ ലഭ്യമാണ് 

5/15

പൊതുവേ വസ്ത്രങ്ങള്‍ക്ക് വിലക്കുറവാണ് ഇവിടെ. ദീപാവലിക്ക് പ്രത്യേക രീതിയിലുള്ള വസ്ത്രങ്ങളും ദുപ്പട്ടകളുമെല്ലാം വിപണിയില്‍ എത്തിയിട്ടുണ്ട്.

6/15

അടുത്ത ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും കൊടുക്കാനായി മധുരപലഹാരങ്ങളും ഡ്രൈ ഫ്രൂട്ട്സും ചോക്ലേറ്റുപെട്ടികളുമെല്ലാം റെഡി! 

7/15

രംഗോലിയുടെ ചിത്രമെടുക്കാന്‍ ചെന്നപ്പോള്‍ 'എന്നാല്‍പ്പിന്നെ എന്നെയും കൂടി എടുത്തോ' എന്നും പറഞ്ഞു മുന്നില്‍ കയറി നിന്ന ആശാന്‍!

8/15

രംഗോലി 

9/15

രംഗോലി 

10/15

കയ്യില്‍ നിറയെ ആഭരണങ്ങളുമായി വില്‍ക്കാന്‍ നടക്കുന്ന സ്ത്രീകള്‍ സജീവമാണ് ഇവിടെ. മെറ്റലില്‍ തീര്‍ത്ത ആന്റിക് ആഭരണങ്ങളുമായി വില്പ്പനയ്ക്കെത്തിയ സ്ത്രീ .

11/15

തീ കൊണ്ടു കളിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് വീട്ടിലെ ദീപാലങ്കാരങ്ങള്‍ വൈദ്യുതി കൊണ്ടാക്കാം. നിറങ്ങള്‍ നിരവധിയാണ് ഇവയില്‍.  ബള്‍ബിനു മുകളില്‍ ഫിറ്റ്‌ ചെയ്യാവുന്ന ലാന്റേണുകള്‍ വ്യത്യസ്തമായ മൂഡ്‌ നല്‍കും.

12/15

നിറക്കൂട്ടില്‍ മെഴുകുതിരികള്‍ 

13/15

വീടലങ്കരിക്കാന്‍ വിവിധ തരത്തിലുള്ള ഹാങ്ങിംഗുകളും പ്ലാസ്റ്റിക് പൂക്കളും പ്രതിമകളും മറ്റും കിട്ടും. ആചാരമെന്ന നിലയില്‍ ഉള്ളവയുമുണ്ട് ഇവയുടെ കൂട്ടത്തില്‍.

14/15

വീടലങ്കരിക്കാന്‍ 

15/15

വീടലങ്കരിക്കാന്‍