CNG SUV Car: റോഡില്‍ അത്ഭുതം സൃഷ്ടിക്കാന്‍ വിപണിയില്‍ എത്തുന്നു 4 സിഎൻജി എസ്‌യുവി കാറുകൾ

കാര്‍ പ്രേമികള്‍ക്ക് ആവേശം പകരാന്‍ ഉടന്‍  വിപണിയില്‍ എത്തുകയാണ്  സിഎൻജി എസ്‌യുവി കാറുകൾ.  CNG ഫിറ്റ്‌ ചെയ്ത SUV കള്‍ വിപണിയില്‍ എത്തുന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് കാര്‍ പ്രേമികള്‍ വരവേറ്റത്. ഉടന്‍ തന്നെ 4 സിഎൻജി എസ്‌യുവി കാറുകൾ വിപണിയില്‍ എത്തും. 

CNG SUV Cars: കാര്‍ പ്രേമികള്‍ക്ക് ആവേശം പകരാന്‍ ഉടന്‍  വിപണിയില്‍ എത്തുകയാണ്  സിഎൻജി എസ്‌യുവി കാറുകൾ.  CNG ഫിറ്റ്‌ ചെയ്ത SUV കള്‍ വിപണിയില്‍ എത്തുന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് കാര്‍ പ്രേമികള്‍ വരവേറ്റത്. ഉടന്‍ തന്നെ 4 സിഎൻജി എസ്‌യുവി കാറുകൾ വിപണിയില്‍ എത്തും. 

1 /5

Upcoming CNG SUV in india: ഇന്ത്യയിലെ കാർ നിർമ്മാതാക്കൾ ഇപ്പോൾ സിഎൻജിയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മാരുതി സുസുക്കിയാണ് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്ത്. ടാറ്റ മോട്ടോഴ്‌സും കഴിഞ്ഞ വർഷം ഈ വിഭാഗത്തില്‍ പ്രവേശിച്ചിരുന്നു. ഇപ്പോൾ കിയ പോലുള്ള കമ്പനികളും CNG കര്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്.  ഉടന്‍ തന്നെ വിപണിയില്‍ എത്തുന്ന സിഎൻജി എസ്‌യുവി കാറുകളില്‍ രണ്ടെണ്ണം മാരുതി സുസുക്കിയിൽ നിന്നും ഒന്ന് ടാറ്റ മോട്ടോഴ്സിൽ നിന്നും ഒന്ന് കിയ മോട്ടോഴ്സിൽ നിന്നും ആണ്. ഉടന്‍ വിപണിയില്‍ എത്തുന്ന സിഎൻജിയില്‍ പ്രവര്‍ത്തിക്കുന്ന എസ്‌യുവികളെക്കുറിച്ച് അറിയാം

2 /5

Maruti Suzuki Brezza CNG: അടുത്തിടെ നടന്ന ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി ബ്രെസ്സ സിഎൻജി പതിപ്പ്  മാരുതി സുസുക്കി വെളിപ്പെടുത്തിയിരുന്നു. വരും മാസങ്ങളിൽ ഇത് ലോഞ്ച് ചെയ്യും. 1.5 ലിറ്റർ പെട്രോൾ എഞ്ചിനോടുകൂടിയ ഈ വാഹനത്തില്‍  സിഎൻജി കിറ്റിന്‍റെ ഓപ്ഷൻ കൂടി ലഭിക്കും. മാനുവലിനൊപ്പം സിഎൻജി മോഡലിലും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കാണാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. അത്തരം ഓപ്ഷനുകളിൽ അഭിമാനിക്കുന്ന ആദ്യത്തെ കോംപാക്റ്റ് എസ്‌യുവിയാണ് Maruti Suzuki Brezza CNG. 

3 /5

Maruti Suzuki Fronx CNG: ഓട്ടോ എക്സ്പോയിൽ കമ്പനി തങ്ങളുടെ ഫ്രോങ്ക്സ് എസ്‌യുവിയും അവതരിപ്പിച്ചിരുന്നു. പെട്രോൾ എഞ്ചിനുള്ള ഈ വാഹനത്തില്‍ CNG ഒപ്ഷനും ലഭിക്കും. ഈ വാഹനത്തിന്‍റെ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു.   ഈ വാഹനം അടുത്ത മാസം ലോഞ്ച് ചെയ്യും.

4 /5

Tata Punch CNG:  ഓട്ടോ എക്‌സ്‌പോയിൽ തന്നെ ടാറ്റ മോട്ടോഴ്‌സ് അതിന്‍റെ പഞ്ച് സിഎൻജിയും പ്രദർശിപ്പിച്ചു. 1.2 ലീറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനുള്ള സിഎൻജി ഓപ്ഷൻ ആണ് ഈ വാഹനത്തിന് ലഭിക്കുക. ഇതിന്‍റെ ലോഞ്ച് വർഷാവസാനത്തോടെ നടക്കും. ഒരു പ്രത്യേക സവിശേഷത എന്ന നിലയിൽ, കമ്പനി അതിന്‍റെ 60 ലിറ്റർ സിഎൻജി ടാങ്കിനെ രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്, അതിനാൽ ബൂട്ട് സ്പേസ് പെട്രോൾ മോഡലിലെ പോലെ തന്നെ തുടരുന്നു. 

5 /5

Kia Sonet CNG: കിയ സോനെറ്റിന്‍റെ സിഎൻജി മോഡൽ പരീക്ഷണത്തിലാണ് എന്നാണ് സൂചന.  അതായത്, കമ്പനി കിയ സിഎൻജി പതിപ്പിനുള്ള തക്രുതിയാക്കിയിട്ടുണ്ട്.   BSVI ഘട്ടം 2 പാലിക്കുന്നതിലൂടെ വരും മാസങ്ങളിൽ ഇത് ലോഞ്ച് ചെയ്യും. പെട്രോൾ വേരിയന്‍റുമായി താരതമ്യപ്പെടുത്തുമ്പോൾ, സിഎൻജി മോഡലിന്‍റെ വില ഏകദേശം ഒരു ലക്ഷം രൂപ വരെ അധികം ഉയർന്നേക്കാം. 

You May Like

Sponsored by Taboola