Tarot Horoscope October 2023: ഈ 5 രാശിക്കാർക്ക് വന്‍ സാമ്പത്തിക നേട്ടം, ലക്ഷ്മി ദേവി ഭാഗ്യത്തിന്‍റെ വാതിലുകൾ തുറക്കും

Tarot Horoscope October 2023: രാഹു, കേതു, സൂര്യൻ, ചൊവ്വ, ശുക്രൻ, ബുധൻ തുടങ്ങിയ പ്രധാനപ്പെട്ട പല ഗ്രഹങ്ങളും ഒക്ടോബര്‍ മാസത്തില്‍ സംക്രമിക്കുന്നു. ഇതുകൂടാതെ, സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഒക്ടോബറിൽ തന്നെ സംഭവിക്കും. ഈ പ്രധാനപ്പെട്ട ജ്യോതിഷ സംഭവങ്ങളെല്ലാം 12 രാശിക്കാരുടെ ജീവിതത്തിലും വലിയ മാറ്റങ്ങളാണ് വരുത്തുക. 

ടാരറ്റ് റീഡിംഗ് (Tarot Reading) അനുസരിച്ച് 5 രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസം ഏറെ ഭാഗ്യം നിറഞ്ഞ മാസമായിരിയ്ക്കും. അതായത്, ചില രാശിക്കാര്‍ക്ക് ഈ മാസം ഏറെ ശുഭകരമാണ്. ടാരറ്റ് റീഡിംഗ് അനുസരിച്ച് ഒക്ടോബര്‍ മാസത്തിലെ ഭാഗ്യ രാശികള്‍ ആരൊക്കെയാണ് എന്ന് നോക്കാം...   

1 /5

മിഥുനം രാശി  (Gemini Zodiac Sign) മിഥുനം രാശിക്കാർക്ക്  ഒക്ടോബര്‍ മാസത്തില്‍ വലിയ സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ബിസിനസ്  ചെയ്യുന്ന ആളുകൾക്ക് ഈ കാലയളവിൽ വലിയ നേട്ടങ്ങൾ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് പുരോഗതി ഉണ്ടാകും. നിങ്ങളുടെ  ബുദ്ധി ഉപയോഗിച്ച് നിങ്ങൾ സാമ്പത്തിക മേഖലയില്‍ ഗണ്യമായ പുരോഗതി കൈവരിക്കും. 

2 /5

കന്നി രാശി (Virgo Zodiac Sign) ഒക്ടോബർ മാസത്തിൽ, കന്നി രാശിക്കാരുടെ വ്യക്തിത്വത്തിൽ അത്ഭുതകരമായ പുരോഗതി ഉണ്ടാകും. ഈ രാശിക്കാര്‍ ഏറെ കഠിനാധ്വാനം ചെയ്യും. ഈ രാശിക്കാര്‍ക്ക് വിജയം ലഭിക്കും. എന്നാല്‍, സുപ്രധാന തീരുമാനങ്ങളിൽ കുടുംബാംഗങ്ങളുടെ ഉപദേശം സ്വീകരിക്കാന്‍ മടിക്കരുത്. 

3 /5

തുലാം രാശി   (Libra Zodiac Sign) തുലാം രാശിക്കാർക്ക് ഒക്ടോബറിൽ വന്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. ഈ രാശിക്കാരുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ഈ രാശിക്കാരുടെ നിക്ഷേപം വര്‍ദ്ധിക്കും. ബാങ്ക് ബാലന്‍സ് വർദ്ധിക്കും. ജോലി ചെയ്യുന്നവർക്ക് ജോലിയിൽ പ്രമോഷൻ ലഭിക്കും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനവും ആദരവും  വർദ്ധിക്കും. 

4 /5

ധനു രാശി  (Sagittarius Zodiac Sign) ധനു രാശിക്കാർക്ക് ഒക്‌ടോബർ മാസത്തിൽ പണം സമ്പാദിക്കാനുള്ള നിരവധി പുതിയ അവസരങ്ങൾ ലഭിക്കും. അതിനാൽ, നിങ്ങളുടെ കഠിനാധ്വാനം മന്ദഗതിയിലാക്കരുത്, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തുക. ദൂരെ എവിടെ നിന്നോ വിദേശത്തു നിന്നോ ശുഭ വാർത്തകൾ ലഭിക്കും.

5 /5

മീനം രാശി (Pisces Zodiac Sign) മീനം രാശിക്കാർക്ക് ഒക്ടോബറിൽ ബഹുമാനവും പ്രശസ്തിയും ലഭിക്കും. നിങ്ങളുടെ പ്രവൃത്തിയെ ആളുകൾ പ്രശംസിക്കും. നിങ്ങളുടെ കരിയർ ഉയര്‍ച്ചയിലേയ്ക്ക് കൊണ്ടുപോകാൻ ഇത് വളരെ നല്ല സമയമാണ്. ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായിരിയ്ക്കും.    (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola