Vignesh Shivan Birthday: മക്കൾക്കൊപ്പമുള്ള ആദ്യ പിറന്നാൾ‌; വിഘ്നേഷിന് ആശംസകൾ നേർന്ന് നയൻതാരയും

തമിഴ് സിനിമാ സംവിധായകനും നയൻതാരയുടെ ഭർത്താവുമായ വിഘ്നേഷ് ശിവന്റെ പിറന്നാൾ ആണിന്ന്. പിറന്നാൾ ദിവസം വിഘ്നേഷ് ശിവൻ പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.

1 /8

മക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള ചിത്രങ്ങളാണ് വിഘ്നേഷ് ശിവൻ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്.

2 /8

എന്റെ മക്കൾക്കൊപ്പമുള്ള ആദ്യത്തെ പിറന്നാൾ എന്ന് കുറിച്ച് കൊണ്ടാണ് വിഘ്നേഷിന്റെ പോസ്റ്റ്.

3 /8

നയൻതാരയും വിഘ്നേഷിനും മക്കൾക്കുമൊപ്പം ചിത്രത്തിലുണ്ട്. നയൻതാരയ്ക്കും വീട്ടിലെ മറ്റ് അം​ഗങ്ങൾക്കും പിറന്നാൾ ദിനത്തിലെ ആഘോഷത്തിന് വിഘ്നേഷ് നന്ദി പറഞ്ഞു.

4 /8

ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിലുള്ള ഔട്ട്ഫിറ്റുകളാണ് നാല് പേരും ധരിച്ചിരിക്കുന്നത്.

5 /8

നയൻതാരയും തന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ വിഘ്നേഷിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.

6 /8

തന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദിയുണ്ടെന്നും വിഘ്നേഷിനെ പോലെ മറ്റൊരാളില്ലെന്നും നയൻതാര തന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൽ കുറിച്ചു.

7 /8

വിഘ്നേഷിനൊപ്പമുള്ള ചിത്രങ്ങളും നയൻതാര കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

8 /8

നിരവധി പേർ ഈ ചിത്രങ്ങളൊക്കെയും ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

You May Like

Sponsored by Taboola