ബി.സി.സി.ഐയുടെ പുതിയ പ്രസിഡണ്ടായി അനുരാഗ് താക്കൂര്‍ തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യത

Last Updated : May 16, 2016, 05:44 PM IST
ബി.സി.സി.ഐയുടെ പുതിയ പ്രസിഡണ്ടായി അനുരാഗ് താക്കൂര്‍ തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യത

ബി.സി.സി.ഐ യുടെ നിലവിലെ സെക്രട്ടറി അനുരാഗ് താക്കൂര്‍ പുതിയ പ്രസിഡന്റ്‌ ആവാന്‍ സാധ്യത .കഴിഞ്ഞ ആഴ്ച്ച പ്രസിഡന്റ്‌ ശശാങ്ക് മനോഹർ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടി വരുന്നത് മുൻ പ്രസിഡന്റ് ജഗ്മോഹൻ ഡാൽമിയയുടെ നിര്യാണത്തെ തുടർന്ന് കഴിഞ്ഞ വര്ഷം ഒക്ടോബറിലാണ് മനോഹർ ബി .സി .സി ഐ പ്രസിഡന്റായത്. രണ്ടാമൂഴമായിരുന്നു ശശാങ്ക് മനോഹരിന്റെത്.

ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌ പ്രകാരം മെയ് 22 ന് മുംബൈയില്‍ വെച്ച്  അനുരാഗ് താക്കൂര്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന.വരാനിരിക്കുന്ന ഐ.സി .സി ചെയർമാൻ സ്ഥാനത്തേക്കുള്ള ഇലക്ഷൻ മുന്നില് കണ്ട്   ശശാങ്ക് മനോഹർ ബി .സി സി .ഐ പ്രസിഡന്റ്‌ സ്ഥാനം രാജി വെച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ്‌ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ അനുരാഗ് താക്കൂര്‍ തന്നെയാണ് മുന്നില്‍.ഈസ്റ്റ്‌ സോണിന്‍റെ പിന്തുണയോടെ  താക്കൂര്‍ പ്രസിഡന്റ്‌ ആകുമെന്ന് ഏറെ കുറെ ഉറപ്പായിട്ടുണ്ട് . 

താക്കൂര്‍ പ്രസിഡണ്ടായാല്‍ ബോര്‍ഡിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്ന്‍ കേള്‍ക്കുന്ന പേരുകളില്‍ പ്രധാനം അജയ് ഷിര്‍ക്കെയുടെതാണ്.അതെ സമയം മെയ് 10ന് രാജി വെച്ച ശശാങ്ക് മനോഹര്‍ മെയ് 12 ന് ഐ .സി .സി യുടെ ആദ്യ സ്വാതന്ത്ര്യ പ്രസിഡണ്ടായി ഐക്യകണ്ടെന തിരഞ്ഞെടുക്കപ്പെടുകയുണ്ടായി

Trending News