ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഗംഭീറും, ഇഷാന്തും തിരിച്ചെത്തി, പരിക്കേറ്റ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരെ ഒഴിവാക്കി

ഇംഗ്ലണ്ടിനെതിരായ ഈ മാസം ഒന്‍പതിന് തുടങ്ങുന്ന അഞ്ചു ടെസ്റ്റ്‌ മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് വിരാട് കൊഹ്‌ലി നായകനായ പതിനഞ്ചംഗ ടീമിനെ  പ്രഖ്യാപിച്ചത്.

Last Updated : Nov 2, 2016, 04:01 PM IST
ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഗംഭീറും, ഇഷാന്തും തിരിച്ചെത്തി, പരിക്കേറ്റ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരെ ഒഴിവാക്കി

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഈ മാസം ഒന്‍പതിന് തുടങ്ങുന്ന അഞ്ചു ടെസ്റ്റ്‌ മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് വിരാട് കൊഹ്‌ലി നായകനായ പതിനഞ്ചംഗ ടീമിനെ  പ്രഖ്യാപിച്ചത്.

ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ചേതേശ്വര്‍ പൂജാര, ഗൗതം ഗംഭീര്‍, അജിങ്ക്യ രഹാനെ, കരുണ്‍ നായര്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ഇശാന്ത് ശര്‍മ്മ, മുരളി വിജയ്, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, ഹര്‍ദിക് പാണ്ഡ്യ, ജയന്ത് യാദവ് എന്നിവരാണ് പതിനഞ്ചംഗ ടീമില്‍ ഇടം നേടിയത്. എന്നാല്‍, പരിക്കേറ്റ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരെ ടീമില്‍ നിന്ന്‍ ഒഴിവാക്കി .

 

 

ന്യൂസിലന്‍ഡിനെതിരായ ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പുതുമുഖ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയും ടീമിലുള്‍പ്പെടുത്തിയത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. ഇതാദ്യമായാണ് ഹാര്‍ദ്ദിക്ക് പാണ്ഡ്യ ടെസ്റ്റ് ടീമില്‍ ഇടംപിടിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന പേസര്‍ ഇശാന്ത് ശര്‍മയും ടീമില്‍ തിരിച്ചെത്തി.

ഇംഗ്ലണ്ടിനെതിരെ ഈ മാസം  തുടങ്ങുന്ന പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. ആദ്യ മത്സരം ഒന്‍പതിന് രാജ്കോട്ടില്‍ തുടങ്ങും. രണ്ടാം ടെസ്റ്റ് 17 മുതല്‍ വിശാഖപട്ടണത്തും മൂന്നാം ടെസ്റ്റ് 26 മുതല്‍ മൊഹാലിയിലും നാലാം ടെസ്റ്റ് ഡിസംബര്‍ എട്ടു മുതല്‍ മുംബൈയിലും അഞ്ചാം ടെസ്റ്റ് 16 മുതല്‍ ചെന്നൈയിലും നടക്കും.

Trending News