David Warner : അവസാന ടെസ്റ്റിന് മുമ്പായി ഡേവിഡ് വാർണറുടെ ബാഗി ഗ്രീൻ തൊപ്പി മോഷണം പോയി; തിരികെ നൽകണമെന്ന് വികാരാധീനനായി ആഭ്യർഥിച്ച് താരം

Aus vs PAK David Warner Farewell Test : നാളെ ജനുവരി മൂന്നിന് സിഡ്നിയിൽ വെച്ചാണ് ഡേവിഡ് വാർണർ തന്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിന് ഇറങ്ങുക

Written by - Jenish Thomas | Last Updated : Jan 2, 2024, 02:40 PM IST
  • പാകിസ്താനെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിന് ശേഷം മെൽബണിൽ നിന്നും സിഡ്നിയിലേക്കുള്ള യാത്രമധ്യേയാണ് വാർണർക്ക് തന്റെ ബാഗി ഗ്രീൻ തൊപ്പി അടങ്ങിയ ബാഗ് നഷ്ടമാകുന്നത്.
  • താൻ താമസിച്ചിരുന്ന റിസോർട്ടിലും യാത്ര ചെയ്ത വിമാനത്തിലും പരിശോധിച്ചെങ്കിലും നഷ്ടപ്പെട്ട ബാഗ് കണ്ടെത്താനായില്ലയെന്ന് വാർണർ അറിയിച്ചു
David Warner : അവസാന ടെസ്റ്റിന് മുമ്പായി ഡേവിഡ് വാർണറുടെ ബാഗി ഗ്രീൻ തൊപ്പി മോഷണം പോയി; തിരികെ നൽകണമെന്ന് വികാരാധീനനായി ആഭ്യർഥിച്ച് താരം

David Warner Baggy Green Cap News : തന്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിൽ ധരിക്കാനുള്ള ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ തൊപ്പി അടങ്ങിയ ബാഗ് കാണാതായെന്ന് ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ബാഗ് ലഭിക്കുന്നവർ തന്നെ തിരികെ ഏൽപ്പിക്കണമെന്ന് ഓസ്ട്രേലയൻ താരം സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെടുകയും ചെയ്തു. പാകിസ്താനെതിരെ നാളെ ജനുവരി മൂന്നിന് സിഡ്നിയിൽ വെച്ച് നടക്കുന്ന മാത്സരത്തിൽ ധരിക്കാനായി മാറ്റിവെച്ച് ബാഗി ഗ്രീൻ തൊപ്പി (ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ തൊപ്പി) നഷ്ടമായത്.

പാകിസ്താനെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിന് ശേഷം മെൽബണിൽ നിന്നും സിഡ്നിയിലേക്കുള്ള യാത്രമധ്യേയാണ് വാർണർക്ക് തന്റെ ബാഗി ഗ്രീൻ തൊപ്പി അടങ്ങിയ ബാഗ് നഷ്ടമാകുന്നത്. താൻ താമസിച്ചിരുന്ന റിസോർട്ടിലും യാത്ര ചെയ്ത വിമാനത്തിലും പരിശോധിച്ചെങ്കിലും നഷ്ടപ്പെട്ട ബാഗ് കണ്ടെത്താനായില്ലയെന്ന് വാർണർ അറിയിച്ചു. തന്റെ കുട്ടികൾ നൽകി സമ്മാനവും ബാഗി ഗ്രീൻ തൊപ്പിയുമായിരുന്ന നഷ്ടപ്പെട്ട ബാഗിലുണ്ടായിരുന്നതെന്ന് വാർണർ വീഡിയയോയിലൂടെ അറിയിച്ചു. ബാക്ക്പാക്കാണ് വേണ്ടതെങ്കിൽ താൻ മറ്റൊരു ബാഗ് നൽകാം. ഒരു പ്രശ്നവും നിങ്ങൾക്കുണ്ടാകില്ല, ബാഗി ഗ്രീൻ തൊപ്പി തിരികെ നൽകിയാൽ തനിക്ക് അത് വലിയ സന്തോഷമാകുമെന്നും വാർണർ തന്റെ വീഡിയോയയിലൂടെ അറിയിച്ചു. 

ALSO READ : Year Ender 2023 : 50-ാം ഏകദിന സെഞ്ചുറി മുതൽ ഐപിഎല്ലിലെ 7000 റൺസ് വരെ; 2023ലെ വിരാട് കോലിയുടെ പ്രധാന നേട്ടങ്ങൾ

കഴിഞ്ഞ ദിവസമാണ് ഡേവിഡ് വാർണർ താൻ ഏകദിനത്തിൽ നിന്നും വിരമിക്കുന്നുയെന്നറിയിച്ചത്. സിഡ്നിയിൽ നാളെ ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിന് ശേഷം വാർണർ റെഡ് ബോൾ ക്രിക്കറ്റിനോടും വിട പറയും. അതേസമയം ഓസീസ് ടി20 ടീമിനൊപ്പം താൻ തുടരുമെന്ന് വാർണർ നേരത്തെ അറിയിച്ചിരുന്നു. ഈ വർഷവസാനം നടക്കുന്ന ടി20 ലോകകപ്പോടെ വാർണർ തന്റെ രാജ്യാന്തര ക്രിക്കറ്റ് കരിയറും പൂർണമായും അവസാനിപ്പിച്ചേക്കും. അതേസമയം ചാമ്പ്യൻസ് ട്രോഫിയിൽ തന്റെ സേവനം ഓസീസ് ക്രിക്കറ്റിന് ആവശ്യമെങ്കിൽ തന്നെ സമീപിക്കാമെന്നും വാർണർ അറിയിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News