Happy Birthday Sachin Tendulkar: പിറന്നാല്‍ ദിനത്തില്‍ അതിപ്രധാന പ്രഖ്യാപനവുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍

ഇന്ത്യയുടെ  ക്രിക്കറ്റ് ദൈവം  Sachin Tendulkar ന്  ഇന്ന് 48 വയസ് തികയുകയാണ്...  കഴിഞ്ഞ വര്‍ഷത്തെപോലെ  ഇത്തവണയും ആഘോഷങ്ങളില്ലാതെയാണ്  പിറന്നാള്‍ ദിനം കടന്നുപോകുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 24, 2021, 05:24 PM IST
  • പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ആരാധകരുടെ ആശംസകള്‍ക്ക് നന്ദിയറിയിച്ച താരം Covid-19 രോഗികൾക്ക് പ്ലാസ്മ ദാനം ചെയ്യുമെന്നും അറിയിച്ചു.
  • കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ അണിനിരക്കാനും അദ്ദേഹം ഏവരെയും ആഹ്വാനം ചെയ്തു.
Happy Birthday Sachin Tendulkar: പിറന്നാല്‍ ദിനത്തില്‍  അതിപ്രധാന പ്രഖ്യാപനവുമായി  സച്ചിന്‍  തെണ്ടുല്‍ക്കര്‍

Mumbai: ഇന്ത്യയുടെ  ക്രിക്കറ്റ് ദൈവം  Sachin Tendulkar ന്  ഇന്ന് 48 വയസ് തികയുകയാണ്...  കഴിഞ്ഞ വര്‍ഷത്തെപോലെ  ഇത്തവണയും ആഘോഷങ്ങളില്ലാതെയാണ്  പിറന്നാള്‍ ദിനം കടന്നുപോകുന്നത്.

പിറന്നാള്‍ ദിനത്തില്‍ ആരാധകരുടെ ആശംസകള്‍ക്ക് നന്ദിയറിയിച്ചുകൊണ്ട്  Sachin Tendulkar പുറത്തുവിട്ട വീഡിയോ സന്ദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  കോവിഡ് കാലത്ത്   നാം നിറവേറ്റേണ്ട  ഒരു സുപ്രധാന കടമയാണ്  അദ്ദേഹം തന്‍റെ  വീഡിയോ സന്ദേശത്തിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്‌.

കഴിഞ്ഞ 8നാണ്  സച്ചിന്‍ തെണ്ടുല്‍ക്കര്‍ Covid മുക്തനായി  വീട്ടില്‍ മടങ്ങിയെത്തിയത്. ഏപ്രില്‍ 2നായിരുന്നു ഡോക്ടമാരുടെ നിര്‍ദേശ പ്രകാരം  വിദഗ്ധ ചികിത്സക്കായി മുംബൈയിലെ ആശുപത്രിയില്‍  പ്രവേശിപ്പിച്ചത്.   Covid-19 സ്ഥിരീകരിച്ചതിന് ശേഷം  തുടക്കത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു താരം.

പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍  ആരാധകരുടെ ആശംസകള്‍ക്ക് നന്ദിയറിയിച്ച താരം  Covid-19 രോഗികൾക്ക് പ്ലാസ്മ  ദാനം ചെയ്യുമെന്നും അറിയിച്ചു.  കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ അണിനിരക്കാനും അദ്ദേഹം  ഏവരെയും ആഹ്വാനം ചെയ്തു.

"ജന്മദിന ആശംസകൾക്ക് വളരെ നന്ദി, നിങ്ങളുടെ ആശസകള്‍ ഈ ദിവസം എന്‍റേതാക്കി മാറ്റി.  കഴിഞ്ഞ മാസം എനിക്ക് വളരെ വിഷമം പിടിച്ച ഒന്നായിരുന്നു.  കോവി‌ഡ് പോസി‌റ്റീവായത് മൂലം   21 ദിവസം ഐസൊലേഷനിലായിരുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകളും ആശംസകളും ഒപ്പം ആശുപത്രിയിലെ ഡോക്‌ടര്‍മാരും മെഡിക്കല്‍ സംഘവും അവരെല്ലാം രോഗമുക്തി നേടാന്‍ എന്നെ സഹായിച്ചു. എല്ലാവര്‍ക്കും വലിയ നന്ദി', സച്ചിന്‍ പറഞ്ഞു.

ഒപ്പം ഒരു സന്ദേശം കൂടി സച്ചിന്‍ കൂട്ടിച്ചേര്‍ത്തു,  "എന്‍റെ ഡോക്‌ടര്‍മാര്‍ ആവശ്യപ്പെട്ട ഒരു കാര്യം നിങ്ങളോട് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു,  കഴിഞ്ഞവര്‍ഷം ഞാന്‍  Blood Plama ദാന കേന്ദ്രം ഉദ്‌ഘാടനം ചെയ്‌തിരുന്നു. കൃത്യസമയത്ത്  Plasma നല്‍കാനായാല്‍ നിരവധി രോഗികളെ രക്ഷിക്കാന്‍ കഴിയും." അദ്ദേഹം പറഞ്ഞു.

'അനുവദനീയമാകുമ്പോഴെല്ലാം ഞാൻ പ്ലാസ്മ ദാനം  ചെയ്യും. Covid-19ൽ നിന്ന്  മുക്തി നേടിയ എല്ലാവരും  ഡോക്ടർമാരുമായി സംസാരിക്കുക,  അനുവദനീയമായ സന്ദര്‍ഭത്തില്‍  പ്ലാസ്മ ദാനം ചെയ്യുക,  ഇതിലൂടെ നമുക്ക്  ഏറെപ്പേരെ സഹായിക്കാന്‍ സാധിക്കും.  അതുകൊണ്ട് കഴിയുന്നവരെല്ലാം  Blood / Plasma ദാനം ചെയ്യണമെന്ന് ഓരോ ഇന്ത്യക്കാരോടും അഭ്യര്‍ത്ഥിക്കുകയാണ്.. അദ്ദേഹം പറഞ്ഞു.

Also Read: Covid ഭേദമായി, സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആശുപത്രി വിട്ടു, നന്ദിയറിയിച്ച് താരം

2013ലാണ് സച്ചിന്‍  അന്താരാഷ്‌ട്ര ക്രിക്ക‌റ്റില്‍ നിന്നും വിരമിയ്ക്കുന്നത്‌. ഒരുപിടി ലോകറെക്കോര്‍ഡുകളാണ്    സച്ചിന്‍റെ  പേരിലുള്ളത്.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News