Sachin Tendulkar റെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, കഴിഞ്ഞ ആഴ്ചയില്‍ താരത്തിന് COVID സ്ഥിരീകരിച്ചിരുന്നു

കഴിഞ്ഞ ആഴ്ചയിലായിരുന്നു താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യക്ക് ലോകകപ്പ് ലഭിച്ചിട്ട് പത്ത് വര്‍ഷം തികഞ്ഞതിന്റെ ആംശസ അറിയിക്കുന്നതിനിടെയാണ് സച്ചിന്‍ ഈ ദുഃഖ വാര്‍ത്തയും അറിയിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 2, 2021, 03:53 PM IST
  • ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം Sachin Tendulkar റെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
  • ഡോക്ടമാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സച്ചിനെ വിദഗ്ധ ചികിത്സക്കായി മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
  • സച്ചിന്‍ തന്നെയായിരുന്നു ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
  • കഴിഞ്ഞ ആഴ്ചയിലായിരുന്നു താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
Sachin Tendulkar റെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, കഴിഞ്ഞ ആഴ്ചയില്‍ താരത്തിന് COVID സ്ഥിരീകരിച്ചിരുന്നു

Mumbai : ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം Sachin Tendulkar റെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടമാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സച്ചിനെ വിദഗ്ധ ചികിത്സക്കായി മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സച്ചിന്‍ തന്നെയായിരുന്നു ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

കഴിഞ്ഞ ആഴ്ചയിലായിരുന്നു താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യക്ക് ലോകകപ്പ് ലഭിച്ചിട്ട് പത്ത് വര്‍ഷം തികഞ്ഞതിന്റെ ആംശസ അറിയിക്കുന്നതിനിടെയാണ് സച്ചിന്‍ ഈ ദുഃഖ വാര്‍ത്തയും അറിയിക്കുന്നത്. 

ALSO READ : Sachin Tendulkar ക്ക് കോവിഡ് സ്ഥിരീകരിച്ചു, താരം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്

നിങ്ങളുടെ പ്രര്‍ഥനയ്ക്കും ആശംസകള്‍ക്കും നന്ദി , കൂടുതല്‍ വിദഗ്ധ സുരക്ഷയ്ക്കും പരിചരണത്തിനുമായി മെഡിക്കല്‍ നിര്‍ദേശ പ്രകാരം താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരും സുരക്ഷിതരായി ഇരിക്കൂ. ലോകകപ്പ് നേടി പത്ത് വര്‍ഷം ആഘോഷിക്കുന്ന തന്റെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കും സഹതാരങ്ങള്‍ക്കും താരം ആശംസകള്‍ നേരുന്നു എന്ന് താരം ട്വീറ്റിലൂടെ അറിയിച്ചു.

ALSO READ : Covid19: സച്ചിന് പിന്നാലെ Yusuf Pathan നും കൊവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ ആഴ്ചയില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് താരങ്ങളെല്ലാം ചേര്‍ന്ന് റോഡ് സുരക്ഷ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ട്വന്റി20 മത്സരത്തിന്‍ ശേഷം സച്ചിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ചെറിയ തോതിൽ കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സച്ചിൻ കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. തൂടർന്നാണ് താരത്തിന് കോവിഡാണെന്ന് സ്ഥിരീകരിച്ചത്.

സച്ചിന് പിന്നാലെ റോഡ് സേഫ്റ്റി സീരിസിൽ പങ്കെടുത്ത യൂസഫ് പത്താനും എസ് ബദരിനാഥിനും കോവിഡ് സ്ഥിരീകിരിച്ചിരുന്നു. ഇരുവരും തങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചുയെന്ന് ട്വിറ്റിറിലൂടെ അറിയിച്ചു.

ALSO READ : Harmanpreet Kaur ന് കോവിഡ് സ്ഥിരീകരിച്ചു, ഇന്ത്യൻ വനിതാ Twenty20 Captain ദക്ഷിണാഫ്രിക്കയ്ക്കെതിരെ മത്സരത്തിനിടെ പരിക്കേറ്റതിന് ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്

കൂടാതെ മറ്റൊരു സാഹചര്യത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ട്വന്റി20 ക്യാപ്റ്റന് ഹര്‍മന്‍പ്രീത് കൗറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന മത്സരത്തിനിടെ പരിക്കേറ്റ് പിന്മാറി ചികിത്സ തേടവെയാണ് ഹര്‍മന്‍പ്രീതിന് കോവിഡ് ബാധിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ രണ്ടാം കോവിഡ് തരംഗത്തിന്‍ നിരവധി വിഐപി സെലിബ്രേറ്റികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News