India vs WI: രോഹിത് ശർമയ്ക്ക് കീഴിൽ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ; വിജയം നേടിയത് ഈ ശക്തരായ കളിക്കാരിലൂടെ

India vs west indies: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം മത്സരത്തിൽ കിടിലം കളിയാണ് നിരവധി താരങ്ങൾ കാഴ്ചവെച്ചത്.

Written by - Ajitha Kumari | Last Updated : Feb 19, 2022, 09:14 AM IST
  • പരമ്പര സ്വന്തമാക്കി ഇന്ത്യൻ ടീം
  • മികച്ച പ്രകടനമാണ് ഈ താരങ്ങൾ കാഴ്ചവെച്ചത്
  • മത്സരത്തിൽ ഇന്ത്യ 8 റൺസിന് വിജയിച്ചു
India vs WI: രോഹിത് ശർമയ്ക്ക് കീഴിൽ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ; വിജയം നേടിയത് ഈ ശക്തരായ കളിക്കാരിലൂടെ

ന്യൂഡൽഹി: India vs WI: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 യിൽ ഇന്ത്യക്ക് എട്ട് റൺസ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര കൈപ്പിടിയിലൊതുക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന ബൗളിംഗാണ് വിന്‍ഡീസിനെ മുട്ടുകുത്തിച്ചത്. 

Also Read: Dinesh Karthik to Glen Maxwell: വിരാട് കോഹ്‌ലിക്ക് ശേഷം ആരായിരിയ്ക്കും RCBയുടെ പുതിയ ക്യാപ്റ്റന്‍?

വിൻഡീസിന് വേണ്ടി നിക്കോളാസ് പൂരനും റോമൻ പവലും അർദ്ധസെഞ്ചുറി നേടിയിരുന്നു. നിക്കോളാസ് പൂരൻ 41 പന്തിൽ നിന്ന് 62 റൺസ് നേടി പുറത്തായി. റോമൻ പവ്വൽ 36 പന്തിൽ നിന്ന് 68 റൺസ് നേടി പുറത്താകാതെ നിന്നു.  ഓപ്പണിങ്ങിനിറങ്ങിയ ബ്രാൻഡൺ കിങ് 22 റൺസും കൈൽ മെയേഴ്സ് ഒമ്പത് റൺസും നേടി പുറത്തായി. കാപ്റ്റൻ പുറത്താകാതെ മൂന്ന് റൺസ് നേടി.

ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാറും യൂസ്വേന്ദ്ര ചാഹലും രവി ബിഷ്ണോയിയും ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോൾ വിരാട് കോഹ്ലിയും റിഷഭ് പന്തും അർദ്ധ സെഞ്ചുറി നേടി.  ഇതോടെ വെസ്റ്റ് ഇൻഡീസ് ടീമിന് നാല് വിക്കറ്റ് സമ്മാനിച്ച് രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഏകദിനത്തിന് ശേഷം ടി20 പരമ്പര കൂടി സ്വന്തമാക്കിയിരിക്കുകയാണ്. രണ്ടാം മത്സരത്തിൽ 8 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയ ഇന്ത്യയ്ക്ക് കരുത്തേകിയത് ഈ മൂന്ന് കളിക്കാരുടെ നിർണായക പങ്കാണ്. 

Also Read: IPL Auction 2022 | ഖലീൽ അഹമ്മദ് മുംബൈയ്ക്ക് ലഭിക്കാതെ ഡൽഹി ക്യാപിറ്റൽസിന് ലഭിച്ചത് ചാരു ശർമ്മയ്ക്ക് പറ്റിയ അബദ്ധമോ? താരലേലത്തിനിടെയുള്ള വീഡിയോ വൈറലാകുന്നു

1. വിരാട് കോഹ്ലി (Virat Kohli)

ടി20 മത്സരത്തിന്റെ ആദ്യ ദിനത്തിൽ പ്രത്യേക പ്രകടനമൊന്നും കാഴ്ച വയ്ക്കാൻ വിരാട് കോഹ്‌ലിക്ക് കഴിഞ്ഞില്ലയെങ്കിലും രണ്ടാം മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച വയ്ക്കാൻ കോഹ്‌ലിക്ക് കഴിഞ്ഞു.  പരമ്പരയിൽ തന്റെ രൗദ്ര രൂപം കാഴ്ച വച്ചുകൊണ്ട്  വെസ്റ്റ് ഇൻഡീസ് ബൗളർമാരെ തകർത്തു തരിപ്പണമാക്കുകയായിരുന്നു കോഹ്ലി. തന്റെ മികച്ച പ്രകടനം കൊണ്ട് ഇന്ത്യയ്ക്ക് വേണ്ടി  അർധസെഞ്ചുറി (52) നേടാൻ വിരാടിന് കഴിഞ്ഞു.  മൈതാനത്തിന്റെ നാല് വശത്തും പന്ത് അടിച്ചു പറത്തുകയായിരുന്നു താരം.  അദ്ദേഹത്തിൻറെ ഈ പ്രകടനം ഇന്ത്യയുടെ വിജയത്തിന് നിർണായക പങ്കുവഹിക്കാൻ സാധിച്ചു.  ശരിക്കും പറഞ്ഞാൽ കോഹ്‌ലിയുടെ ഈ പ്രകടനം റൺസ് നേടാനുള്ള അടിത്തറയായിരുന്നു എന്നുവേണം പറയാൻ.  ശരിക്കും മൈതാനത്ത് നിറഞ്ഞാടുകയായിരുന്നു കോഹ്ലി. 

Also Read: IPL Auction 2021 | "മല്ലു ക്യാപ്റ്റന് മലയാളികൾ ആരും മികച്ചതല്ല" ലേലത്തിൽ ശ്രീശാന്തിനെ തഴഞ്ഞതിന് സഞ്ജുവിനെതിരെ ശ്രീയുടെ സഹോദരനും മുൻ കോച്ചും

2. ഋഷഭ് പന്ത് (Rishabh Pant)

വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും പുറത്തായതോടെ ഇന്ത്യൻ ടീം ഒന്നു പരുങ്ങലിലായെങ്കിലും ഋഷഭ് പന്തിന്റെ വരവോടെ ഇന്ത്യ മികവ് പുലർത്തുകയായിരുന്നു. പന്തിന്റെ കിടിലം പ്രകടനം 28 പന്തിൽ നിന്നും 51 റൺസാണ് വാരിക്കൂട്ടിയത്. പന്തിന്റെ പ്രകടനം അക്ഷരാർത്ഥത്തിൽ വെസ്റ്റ് ഇൻഡീസ് ബൗളർമാരെ ഞെട്ടിപ്പിച്ചു. പന്തിന്റെ ഈ പ്രകടനം ഇന്ത്യയ്ക്ക് 186 റൺസിലെത്താൻ കഴിഞ്ഞു. മാത്രമല്ല മികച്ച വിക്കറ്റ് കീപ്പിങ് നടത്തിയും പന്ത് ശ്രദ്ധനേടി.  തൻ്റെ കിടിലം പ്രകടനം കാരണം പരമ്പരയിൽ  'മാൻ ഓഫ് ദ മാച്ച്' നേടാൻ പന്തിന് കഴിഞ്ഞു.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ഹോളിക്ക് ഇരട്ട സമ്മാനം, DA കുടിശ്ശിക സംബന്ധിച്ച് ഏറ്റവും പുതിയ അപ്ഡേറ്റ് 

3. ഹർഷൽ പട്ടേൽ (Harshal Patel)

ഐപിഎല്ലിന്റെ സൂപ്പർ സ്റ്റാർ താരമായ ഹർഷൽ പട്ടേൽ ആണ് ഇന്ത്യയുടെ വിജയത്തിൽ മുഖ്യ പങ്കുവഹിച്ച മൂന്നാമൻ. പട്ടേലിന്റെ മികച്ച ബൗളിംഗ് മാതൃക ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാൻ സഹായകമായി. അവസാന ഓവറിലെ പട്ടേലിന്റെ പ്രകടനം ശരിക്കും വാഴ്ത്തപ്പെടേണ്ടതാണ്.  അവസാന ഓവറിൽ വെസ്റ്റ് ഇൻഡീസ് ടീമിന് ജയിക്കാൻ 25 റൺസ് വേണ്ടിയിരുന്നെങ്കിലും വെറും 16 റൺസ് മാത്രമാണ് പട്ടേൽ വിട്ടുകൊടുത്തത്.  ഇതോടെ 8 റൺസിന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു.  

 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News