Dinesh Karthik to Glen Maxwell: വിരാട് കോഹ്‌ലിക്ക് ശേഷം ആരായിരിയ്ക്കും RCBയുടെ പുതിയ ക്യാപ്റ്റന്‍?

ഇന്ത്യൻ പ്രീമിയർ ലീഗ്  (IPL -2022) മെഗാ ലേലത്തിൽ പഴയ  കളിക്കാരെ നിലനിർത്തുന്നതിനും  പുതിയ താരങ്ങളെ വാങ്ങുന്നതിനുമായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 88.45 കോടി രൂപയാണ്  ചെലവഴിച്ചത്. 

ഇന്ത്യൻ പ്രീമിയർ ലീഗ്  (IPL -2022) മെഗാ ലേലത്തിൽ പഴയ  കളിക്കാരെ നിലനിർത്തുന്നതിനും  പുതിയ താരങ്ങളെ വാങ്ങുന്നതിനുമായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 88.45 കോടി രൂപയാണ്  ചെലവഴിച്ചത്. 

IPL 2021 നു ശേഷം  വിരാട് കോഹ്ലി (Virat Kolhli) ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതോടെ  പുതിയ ക്യാപ്റ്റന്‍ ആരെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.  പുതിയ ക്യാപ്റ്റനെ  RCB ഉടന്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികള്‍.  ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്ക് ഇവരെയാണ്  RCB പരിഗണിക്കുന്നത്...  

1 /5

മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്‍  ദിനേശ് കാർത്തിക്കിനെ ഐപിഎൽ 2022 മെഗാ ലേലത്തിൽ ആർസിബി 5.5 കോടി രൂപയ്ക്കാണ് വാങ്ങിയത്.  2018, 2019 സീസണുകളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ  (Kolkata Knight Riders) നയിച്ച പരിചയം കാർത്തിക്കിനുണ്ട്.

2 /5

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിനെ 11 കോടി രൂപയ്ക്കാണ്  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നിലനിർത്തിയത്.  വിരാട് കോഹ്‌ലി സ്ഥാനമൊഴിഞ്ഞതിന് ശേഷം പുതിയ RCBക്യാപ്റ്റൻ ആകാനുള്ള തയ്യാറെടുപ്പിലാണ്  മാക്‌സ്‌വെല്‍.  

3 /5

ഐ‌പി‌എൽ 2022 മെഗാ ലേലത്തിൽ 7 കോടി രൂപയ്ക്ക് വാങ്ങിയ മുതിര്‍ന്ന താരമാണ്  മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ്.  എം‌എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പം ഒന്നിലധികം തവണ ചാമ്പ്യനായത് ഉൾപ്പെടെയുള്ളയുള്ള  അനുഭവ സമ്പത്ത് അദ്ദേഹത്തിനുണ്ട്.  ക്യാപ്റ്റന്‍ പദവിയിലെയ്ക്കുള്ള റേസില്‍ ഈ താരവുമുണ്ട്. 

4 /5

വരാനിരിക്കുന്ന ഐപിഎൽ 2022  (IPL 2022) 22 കളിക്കാരെയാണ് RCB സ്വന്തമാക്കിയത്.  ഇതിനായി   88.45 കോടി രൂപയാണ് ചിലവഴിച്ചത്. 

5 /5

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 15 കോടി രൂപയ്ക്ക് വിരാട് കോഹ്‌ലിയെ ഏറ്റവും വിലകൂടിയ താരമായി നിലനിർത്തി.  ഐപിഎൽ 2021ന്‍റെ  മധ്യത്തിലാണ് ക്യാപ്റ്റന്‍ സ്ഥാനം വിരമിക്കുന്നതായി  കോഹ്ലി പ്രഖ്യാപിച്ചത്.  

You May Like

Sponsored by Taboola