കോമണ്‍ വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ തെരഞ്ഞെടുത്തു

  

Last Updated : Mar 13, 2018, 04:09 PM IST
കോമണ്‍ വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: കോമണ്‍ വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ തെരഞ്ഞെടുത്തു. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷും ടീമിലുണ്ടാകും. മൻപ്രീത് സിംഗ് നയിക്കുന്ന പതിനെട്ടംഗ ടീമില്‍ നിന്നും സീനിയർ താരങ്ങളായ സ‍‍ർദാർ സിംഗ്,രമൺദീപ് സിംഗ്, ആകാശ് ചിക്ടെ എന്നിവരെ ഒഴിവാക്കി. 

ഗ്രൂപ്പ് ബിയിൽ പാകിസ്ഥാൻ, മലേഷ്യ, വെയ്ൽസ്, ഇംഗ്ലണ്ട് എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ. ഏപ്രിൽ ഏഴിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

2017ലെ അസ്‌ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റിനിടെ പരിക്കേറ്റ ശ്രീജേഷ് കുറച്ചു നാളായി വിട്ടുനില്‍ക്കുകയായിരുന്നു. ന്യൂസീലന്‍ഡ് പര്യടനത്തില്‍ പുറത്തെടുത്ത മികച്ച പ്രകടനവും ശ്രീജേഷിന്‍റെ തിരിച്ചുവരവ് എളുപ്പമാക്കി.   2017ലെ ഏഷ്യാ കപ്പ് കിരീടവും ഭുവനേശ്വറില്‍ നടന്ന ഹോക്കി വേള്‍ഡ്  ലീഗില്‍ വെങ്കലും ഇന്ത്യ നേടിയത് മന്‍പ്രീതിന്‍റെ മേല്‍നോട്ടത്തില്‍ ആയിരുന്നു. ചിങ്‌ലെന്‍സന സിംഗ് കാങ്ജൂമാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍.

Trending News