IPL 2022 : മുംബൈയുടെ രക്ഷകനായി അർജുൻ ടെൻഡുൽക്കർ എത്തുമോ? കമന്റുമായി സഹോദരി സാറാ ടെൻഡുൽക്കർ

Arjun Tendulkar 30 ലക്ഷം രൂപയ്ക്കാണ് ഈ ഐപിഎൽ 2022 മെഗാതാരലേലത്തിൽ മുംബൈ ഇന്ത്യൻസ് അർജുനെ സ്വന്തമാക്കുന്നത്.

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Apr 16, 2022, 10:30 AM IST
  • ഇന്നലെ ഏപ്രിൽ 15ന് മുംബൈ ഇന്ത്യൻസ് അർജുൻ ടെൻഡുൽക്കറുടെ ചിത്രം തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കവെച്ചതോടെയാണ് താരപുത്രന്റെ ഐപിഎൽ അരങ്ങേറ്റം ക്രിക്കറ്റ് ആരാധകരിൽ ചർച്ചയായി തടുങ്ങിയിരിക്കുന്നത്.
IPL 2022 : മുംബൈയുടെ രക്ഷകനായി അർജുൻ ടെൻഡുൽക്കർ എത്തുമോ? കമന്റുമായി സഹോദരി സാറാ ടെൻഡുൽക്കർ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ ഇന്ന് ഏപ്രിൽ 16ന് നടക്കുന്ന ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് മുംബൈ ഇന്ത്യൻസ് മത്സരത്തിലൂടെ ഐപിഎൽ അരങ്ങേറ്റം കുറിക്കുമോ എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് അരാധകർ. ഇതിഹാസത്തിന്റെ മകൻ നേരത്തെ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കായി അരങ്ങേറ്റം കുറിച്ചാണ് ഐപിഎല്ലിലേക്കെത്തുന്നത്. കഴിഞ്ഞ സീസണിൽ അടിസ്ഥാന തുകയായ പത്ത് ലക്ഷം രൂപയ്ക്ക് അർജുനെ സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസ്, ഇത്തവണ ഓൾറൗണ്ടർ താരത്തെ സ്വന്തമാക്കിയത് അതിന്റെ ഇരട്ടിയിൽ അധികം തുക ചിലവാക്കിയാണ്. എന്നിരുന്നാലും താരപുത്രന് ഇതുവരെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ സാധിച്ചിട്ടില്ല.

ഇന്നലെ ഏപ്രിൽ 15ന് മുംബൈ ഇന്ത്യൻസ് അർജുൻ ടെൻഡുൽക്കറുടെ ചിത്രം തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കവെച്ചതോടെയാണ് താരപുത്രന്റെ ഐപിഎൽ അരങ്ങേറ്റം ക്രിക്കറ്റ് ആരാധകരിൽ ചർച്ചയായി തടുങ്ങിയിരിക്കുന്നത്. മനസ്സിൽ മുംബൈ ലഖ്നൗ മത്സരമെന്ന കുറിപ്പ് രേഖപ്പെടുത്തിയാണ് എംഐ അർജുൻ ടെൻഡുൽക്കർ ക്രിക്കറ്റ് ഹെൽമെറ്റ് ധരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രം പങ്കുവെക്കുന്നത്. അതും മുംബൈ സീസണിലെ ആദ്യ ജയത്തിനായി കാത്തിരിക്കുമ്പോൾ.

ALSO READ : IPL 2022 : സീസണിലെ ആദ്യ ജയമെന്ന ചെന്നൈയുടെ സ്വപ്നത്തിന് തിരിച്ചടി; ടീമിലെ പ്രധാന ബോളർ പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായി

എന്നിരുന്നാലും മുംബൈയുടെ ഈ പോസ്റ്റിന് അർജുന്റെ സഹോദരി കമന്റ് രേഖപ്പെടുത്തുകയും ചെയ്തു. തന്റെ സഹോദരന്റെ ഐപിഎൽ അരങ്ങേറ്റം കാണാൻ കൊതിക്കുന്ന സാറാ നീല നിറമുള്ള ഹൃദയത്തിന്റെ ഇമോജിയാണ് അർജുന്റെ ഫോട്ടോയ്ക്ക് താഴെ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. അത് സംഭവിക്കുമോ ഇല്ലയോ കാത്തിരുന്ന് കാണേണ്ടതാണ്.

30 ലക്ഷം രൂപയ്ക്കാണ് ഈ ഐപിഎൽ 2022 മെഗാതാരലേലത്തിൽ മുംബൈ ഇന്ത്യൻസ് അർജുനെ സ്വന്തമാക്കുന്നത്. താരപുത്രനായി ഗുജറാത്ത് ടൈറ്റൻസും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മുഷ്താഖ് അലി ടൂർണമെന്റിൽ മുംബൈ ടീമിന്റെ ഭാഗമായിരുന്നു അർജുൻ. മുംബൈ രഞ്ജി ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും അർജുൻ പാഡ് അണിഞ്ഞിട്ടില്ല. കഴിഞ്ഞ സീസൺ യുഎഇയിൽ പുരോഗമിക്കവെ അർജുൻ പരിക്കേറ്റ് സീസൺ പകുതിക്ക് വെച്ച് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

ALSO READ : Yuzvendra Chahal:'തന്നെ 15 നില കെട്ടിടത്തിന് മുകളിൽ നിന്ന് തലകീഴായി പിടിച്ചു'; ചഹലിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിത്തരിച്ച് ക്രിക്കറ്റ് ലോകം

ഇനി അഥവാ രോഹിത് ശർമ അർജുന് അരങ്ങേറ്റത്തിന് അവസരും നൽകുകയാണെങ്കിൽ ടീമിലെ സ്ഥാനം തെറിക്കാൻ പോകുന്നത് ബേസിൽ തമ്പിയുടേതാകും. ഓൾറൗണ്ടറും കൂടിയുമായ താരപുത്രൻ മുംബൈയുടെ ബോളിങ് യൂണിറ്റിന് കൂടുതൽ ഉണർവ്

പകർന്നേക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News