IPL 2024 : ആദ്യം കോലി പിടിച്ചു നിന്നു, അവസാനം ദിനേഷ് കാർത്തിക്ക് തിളങ്ങി; ആർസിബിക്ക് സീസണിലെ ആദ്യം ജയം

IPL 2024 RCB vs PBKS Highlights : ഓപ്പണറായി ഇറങ്ങിയ വിരാട് കോലി 77 റൺസെടുത്തു

Written by - Jenish Thomas | Last Updated : Mar 26, 2024, 09:39 AM IST
  • ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുക്കുകയായിരുന്നു.
  • പഞ്ചാബ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം ആർസിബി നാല് പന്ത് ബാക്കി നിർത്തികൊണ്ട് മറികടക്കുകയായിരുന്നു.
IPL 2024 : ആദ്യം കോലി പിടിച്ചു നിന്നു, അവസാനം ദിനേഷ് കാർത്തിക്ക് തിളങ്ങി; ആർസിബിക്ക് സീസണിലെ ആദ്യം ജയം

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 2024 സീസണിലെ ആദ്യ ജയം. പഞ്ചാബ് കിങ്സിനെ നാല് വിക്കറ്റനാണ് ആർസിബി തോൽപ്പിച്ചത്. വിരാട് കോലിയുടെ ബാറ്റിങ്ങ് മികവിലാണ് ആർസിബി സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുക്കുകയായിരുന്നു. പഞ്ചാബ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം ആർസിബി ആറ് വിക്കറ്റ് നഷ്ടത്തിൽ നാല് പന്ത് ബാക്കി നിർത്തികൊണ്ട് മറികടന്നു.

ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്യാപ്റ്റൻ ശിഖർ ധവാൻ നേടിയ 45 റൺസിന്റെ പിൻബലത്തിലാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിക്കെതിരെ 177 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. ഇടവേളകളിൽ പഞ്ചാബിന് വിക്കറ്റുകൾ നഷ്ടമായത് അവരുടെ സ്കോർ ബോർഡിനെ സാരമായി ബാധിച്ചു. അവസാന ഓവറുകളിൽ നിന്നും ശശാങ്ക് സിങ്ങിന്റെ പ്രകടനമാണ് സന്ദർശകരുടെ സ്കോർ പ്രതിരോധിക്കാവുന്ന തലത്തിലേക്കത്തിച്ചത്. ആർസിബിക്കായി മുഹമ്മദ് സിറാജും ഗ്ലെൻ മാക്സ്വെല്ലും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. യഷ് ദയാലും അൽസാരി ജോസഫും ചേർന്ന് ഓരോ വിക്കറ്റുകൾ വീതം നേടി.

ALSO READ : IPL 2024 : 'പോയി ബൗണ്ടറിലൈനിൽ നിൽക്ക്'! രോഹിത്തിനോട് ആജ്ഞാപിച്ച് ഹാർദിക് പാണ്ഡ്യ; വീഡിയോ

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് വിജയം കൈവരിക്കാൻ സഹായിച്ചത് കോലിയുടെ ഇന്നിങ്സാണ്. ആർസിബിയുടെ മുന്നേറ്റ നിര തകർന്നപ്പോൾ ഓപ്പണറായി എത്തിയ കോലി നിർണായകമായ 77 റൺസെടുത്ത് ടീമിന്റെ സ്കോർ ബോർഡിനെ പിടിച്ചു നിർത്തി. വിദേശ താരങ്ങളായ ക്യാപ്റ്റൻ ഫാഫ് ഡ്യുപ്ലെസിസ്, കമാറൂൺ ഗ്രീൻ, ഗ്ലെൻ മാക്സ്വെൽ എന്നിവർക്ക് ബെംഗളൂരുവിന്റെ സ്കോർ ബോർഡിലേക്ക് സമ്മാനിക്കാനായത് മൂന്ന് വീതം റൺസ് മാത്രമാണ്. ഈ ഘട്ടങ്ങളിൽ ക്രീസിന്റെ അങ്ങയറ്റത്ത് പിടിച്ച് നിന്നാണ് കോലി ആർസിബിയുടെ വിജയപ്രതീക്ഷ നിലനിർത്തിയത്. 

എന്നാൽ കോലി പുറത്തായതിന് പിന്നാലെ ഫിനിഷറുടെ റോളിൽ എത്തിയ ദിനേഷ് കാർത്തിക്ക് ബെംഗളൂരുവിന് ഒരു ആവേശം നിറഞ്ഞ ജയം സമ്മാനിക്കുകയായിരുന്നു. അവസാന മൂന്ന് ഓവറിൽ 40 മുകളിൽ റൺസ് വേണമായിരുന്നു ആർസിബിക്ക് ജയിക്കാൻ. ഇംപാക്ട് പ്ലെയറായി എത്തിയ മഹിപാൽ ലൊമറോറിനൊപ്പം ചേർന്ന് കാർത്തിക് അധികം സമ്മർദ്ദം നൽകാതെ ആർസിബിക്ക് ജയം സമ്മാനിക്കുകയായിരുന്നു.

പഞ്ചാബിനായി കഗീസോ റബാഡയും ഹർപ്രീത് ബ്രാറും രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി. സാം കറനും ഹർഷൽ പട്ടേലും ബാക്കി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്. ഐപിഎല്ലിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിൽ വൈകിട്ട് 7.30നാണ് മത്സരം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News