IPL : ഐപിഎൽ സംപ്രേഷണ അവകാശം; ആമസോൺ പിന്മാറി; ഇനി ഇവരാണ് റിലയൻസിന്റെ എതിരാളികൾ

IPL Media Rights Bid 32000 കോടി രൂപ എന്ന് കേട്ടപ്പോൾ ടെക് ഭീമന്മാർ നെറ്റിചുളിക്കുകയും ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Jun 11, 2022, 11:50 AM IST
  • ആമസോൺ മാത്രമല്ല ആഗോള ടെക് ഭീമന്മാരായ ഗൂഗിൾ, ഫേസ്ബുക്ക് തുടങ്ങിയരും ഐപിഎല്ലിൽ സംപ്രേഷണ അവകാശത്തിനായി ഒരു കൈ നോക്കാൻ തീരുമാനിച്ചു.
  • എന്നാൽ 32000 കോടി രൂപ എന്ന് കേട്ടപ്പോൾ ടെക് ഭീമന്മാർ നെറ്റിചുളിക്കുകയും ചെയ്തു.
IPL : ഐപിഎൽ സംപ്രേഷണ അവകാശം; ആമസോൺ പിന്മാറി; ഇനി ഇവരാണ് റിലയൻസിന്റെ എതിരാളികൾ

മുംബൈ : അടുത്ത സീസൺ മുതലുള്ള ഐപിഎല്ലുമായി ബന്ധപ്പെട്ട മത്സരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പരിപാടികളുടെ സംപ്രേഷണ അവകാശം നേടാനുള്ള സാങ്കേതിക ബിഡിൽ നിന്നും ആമസോൺ പിന്മാറി. നേരത്തെ ആദ്യമായി സംപ്രേഷണ അവകാശത്തിനായി അമസോണും റിലയൻസും നേർക്കുനേരെയെത്തുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് ടെക് ഭീമൻ സംപ്രേഷണ അവകാശ ലേലത്തിൽ നിന്ന് പിന്മാറിയിരിക്കുന്ന റിപ്പോർട്ട് പുറത്ത് വരുന്നത്. 2023-27 വരെ അഞ്ച് വർഷത്തെ കരാറിനാണ് ബിസിസിഐ ബിഡ് ക്ഷെണിച്ചിരിക്കുന്നത്.

ആമസോൺ മാത്രമല്ല ആഗോള ടെക് ഭീമന്മാരിൽ വമ്പന്മാരായ ഗൂഗിൾ, ഫേസ്ബുക്ക് തുടങ്ങിയവരും ഐപിഎല്ലിൽ സംപ്രേഷണ അവകാശത്തിനായി ഒരു കൈ നോക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ 32000 കോടി രൂപ എന്ന് കേട്ടപ്പോൾ ടെക് ഭീമന്മാർ നെറ്റിചുളിക്കുകയും ലേലത്തിൽ നിന്ന് പിന്മാറുകയും ചെയ്യുകയായിരുന്നു. 

ALSO READ : IND vs SA : 'ഇത്രയ്ക്ക് അഹങ്കാരം പാടില്ല' കാർത്തിക്കിന് സിംഗിൾ നിഷേധിച്ച പാണ്ഡ്യയ്ക്കെതിരെ ആരാധകർ

അവസാനം ഇനി ടെക്നിക്കൽ ബിഡ് സമർപ്പിച്ചിരിക്കുന്നത് ആകെ അഞ്ച് സ്ഥാപനങ്ങൾ മാത്രമാണ്. റിലയൻസ് വയകോം, സ്റ്റാറിന്റെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സോണി നെറ്റുവർക്ക്, ടൈംസ് ഇന്റർനെറ്റ്, ഫൺ ഏഷ്യ എന്നീ ഗ്രൂപ്പുകളാണ് ബിഡ് സമർപ്പിച്ചിരിക്കുന്നത്. 16.347.5 കോടിക്കാണ് 2017ൽ സ്റ്റാർ ഐപിഎല്ലിന്റെ സംപ്രേഷണ അവകാശം സ്വന്തമാക്കിയത്.

ഇവരിൽ നിന്ന് ബിസിസിഐയുടെ ലീഗൽ ആന്റ് ഫൈനാൻസ് കമ്മിറ്റി ഔദ്യോഗിക ലേലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ കണ്ടെത്തും. ജൂൺ 12 ഞായറാഴ്ചയാണ് ലേലം ആരംഭിക്കുന്നത്. ഓൺലൈനിലൂടെയാണ് ലേലം. അവസാന തിയതി പ്രഖ്യാപിച്ചിട്ടില്ല. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News