ഐഎസ്എല്‍: ആദ്യജയം തേടി മഞ്ഞപ്പട ഇന്നിറങ്ങും

  

Last Updated : Dec 15, 2017, 03:29 PM IST
ഐഎസ്എല്‍: ആദ്യജയം തേടി മഞ്ഞപ്പട ഇന്നിറങ്ങും

കൊച്ചി: ഐഎസ്എല്‍ നാലാം സീലണിലെ ആദ്യ ജയം തേടി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് അഞ്ചാം മത്സരത്തിനിറങ്ങും. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയാണ് എതിരാളികള്‍. പരിക്ക് മൂലം പുറത്തായിരുന്ന സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കാനിറങ്ങും. രാത്രി എട്ടുമണിയ്ക്കാണ് കളി.

നാല് മത്സരങ്ങള്‍ കഴിഞ്ഞിട്ടും ബ്ലാസ്‌റ്റേഴ്‌സിന് ജയം വിദൂരത്താണ്. നാട്ടില്‍ മൂന്നെണ്ണം കളിച്ചു. മൂന്നിലും സമനില മാത്രം. പുറത്ത് കളിച്ച ഒരെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. പോയിന്റ് ടേബിളില്‍ ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്. ആരാധകരെല്ലാം നിരാശരാണ് അതുകൊണ്ട് തന്നെ മഞ്ഞപ്പടയ്ക്ക് ഈ കളി വിജയിച്ചാലേ പറ്റൂ.  എന്നാല്‍ വീണ്ടും നാട്ടിലേക്കെത്തുമ്പോള്‍ പ്രതീക്ഷകളൊന്നും ടീം കൈവിടുന്നില്ല.   സസ്പെന്‍ഷനുശേഷം സി.കെ. വിനീത് തിരിച്ചെത്തുന്നത് ടീമിന് ഭയങ്കര ആശ്വാസമാണ്.

പരിക്ക് മൂലം കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാതിരുന്ന ഇയാന്‍ ഹ്യൂം ഇന്ന് കളിക്കുമെന്ന് കോച്ച് അറിയിച്ചു.  വെസ് ബ്രൗണ്‍ ആദ്യ ഇലവനിലുണ്ടാകുമെന്ന സൂചനയും കോച്ച് നല്‍കി. അതേസമയം പരിക്കിന്‍റെ പിടിയിലുള്ള ബെര്‍ബെറ്റോവ് ഇന്ന് ഇറങ്ങാന്‍ സാധ്യതയില്ല. നോര്‍ത്ത് ഈസ്റ്റിനും വിജയം അനിവാര്യമാണ്. പോയിന്റ് ടേബിളില്‍ ഒരേ പോയിന്റാണെങ്കിലും അക്കൗണ്ടില്‍ ഒരു വിജയമുള്ളതിനാല്‍ ബ്ലാസ്‌റ്റേഴ്‌സിന് മുകളില്‍ ഏഴാം സ്ഥാനത്താണവര്‍. രാത്രി എട്ട് മണിക്കാണ് കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മത്സരം.

Trending News