ISL: ഐഎസ്എൽ ​ഗോൾഡൻ ബൂട്ട് ബർത്തലോമിയോ ഒഗ്ബച്ചെയ്ക്ക്

ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ​ഗ്ലൗ പുരസ്കാരത്തിന് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രഭ്സുഖൻ സിങ് ഗിൽ അർഹനായി.

Written by - Zee Malayalam News Desk | Last Updated : Mar 21, 2022, 02:44 PM IST
  • കളിച്ച 20 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും ഒരു അസിസ്റ്റുമാണ് ഒ​ഗ്ബെച്ചെയുടെ സമ്പാദ്യം
  • 2018-19 സീസൺ മുതൽ തുടർച്ചയായി നാല് ഐഎസ്എൽ കളിച്ച ഈ മുപ്പത്തിയേഴുകാരൻ, 76 മത്സരങ്ങളിൽ നിന്ന് 53 ഗോളുകളും, ഏഴ് അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്
  • കളിച്ച എല്ലാ ഐഎസ്എൽ ടീമുകളിലും ഗോളടിച്ചു കൂട്ടിയ റെക്കോർഡും ഒഗ്ബെച്ചെക്ക് മാത്രം സ്വന്തം
ISL: ഐഎസ്എൽ ​ഗോൾഡൻ ബൂട്ട് ബർത്തലോമിയോ ഒഗ്ബച്ചെയ്ക്ക്

ഐഎസ്എല്ലിലെ മികച്ച ഗോൾ വേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് ഹൈദരാബാദിന്റെ ബർത്തലോമിയോ ഒഗ്ബെച്ചെയ്ക്ക്. ഐഎസ്എൽ എട്ടാം സീസണിലെ ഗോൾഡൻ ബൂട്ടാണ് ഹൈദരാബാദിന്റെ നൈജീരിയൻ സ്ട്രൈക്കർ ഒഗ്ബെച്ചെ സ്വന്തമാക്കിയത്. എട്ടാം സീസണിൽ ഗോൾ മഴ പെയ്യിച്ചാണ് ഒഗ്ബെച്ചെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ​ഗ്ലൗ പുരസ്കാരത്തിന് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രഭ്സുഖൻ സിങ് ഗിൽ അർഹനായി. ടൂർണമെൻറിലെ ജേതാക്കളായ ഹൈദരാബാദിന് ആറ് കോടിയും റണ്ണേഴ്സായ കേരള ബ്ലാസ്റ്റേഴ്സിന് മൂന്ന് കോടിയുമാണ് സമ്മാനത്തുക.

കളിച്ച 20 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും ഒരു അസിസ്റ്റുമാണ് ഒ​ഗ്ബെച്ചെയുടെ സമ്പാദ്യം. 2018-19 സീസൺ മുതൽ തുടർച്ചയായി നാല് ഐഎസ്എൽ കളിച്ച ഈ മുപ്പത്തിയേഴുകാരൻ, 76 മത്സരങ്ങളിൽ നിന്ന് 53 ഗോളുകളും, ഏഴ് അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. കളിച്ച എല്ലാ ഐഎസ്എൽ ടീമുകളിലും ഗോളടിച്ചു കൂട്ടിയ റെക്കോർഡും ഒഗ്ബെച്ചെക്ക് മാത്രം സ്വന്തം. കേരളാ ബ്ലാസ്റ്റേഴ്സിന്റെ പറക്കും ഗോളി  ലുധിയാനക്കാരൻ പ്രഭ്സുഖൻ സിംഗ് ഗില്ലിനാണ് ടൂർണമെൻറിലെ ഗോൾഡൻ ​ഗ്ലൗ. 20 മല്‍സരങ്ങളില്‍ നിന്ന് ഏഴ് ക്ലീന്‍ ഷീറ്റുകളാണ് പ്രഭ്സുഖൻ സിങ് ഗിൽ പേരിലാക്കിയത്.

ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായിരുന്ന ആല്‍ബിനോ ഗോമസിന് പരിക്കേറ്റതോടെയാണ് പകരക്കാരുടെ ബെഞ്ചിലായിരുന്ന പ്രഭ്സുഖന്‍ ഗില്‍ കളത്തിലിറങ്ങിയത്. പോസ്റ്റിന് മുന്നില്‍ ഗില്‍ പ്രകടിപ്പിച്ച പോരാട്ടവീര്യമാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധക്കോട്ടയ്ക്ക് കരുത്തേകിയത്. 2020ലാണ് പ്രഭ്സുഖൻ ഗില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുന്നത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ഗിൽ, 2014 ൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിൽ നിന്നാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. 19 മത്സരങ്ങളിൽ നിന്ന് 42 സേവുകളാണ് ഗില്ലിന്റെ പേരിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News