ഫിഫാ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ ഗോള്‍ നേടി ചരിത്രം കുറിച്ച് ജിക്‌സൺ; വീഡിയോ കാണാം

ജീക്‌സണ്‍ തനോജം സിങ്. ഫിഫാ അണ്ടര്‍-17 ലോകകപ്പില്‍ ആദ്യ ഗോള്‍ നേടിയ ഈ 16 കാരന്‍റെ പേര്‌ ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ എന്നന്നേക്കുമായി എഴുതപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ കൊളംബിയയ്ക്കെതിരെ 81ാം മിനിറ്റിലാണ് ഇന്ത്യയ്ക്ക് എന്നും അഭിമാനിക്കാവുന്ന ഗോള്‍ പിറന്നത്. വീഡിയോ കാണാം.

Last Updated : Oct 10, 2017, 05:08 PM IST
ഫിഫാ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ ഗോള്‍ നേടി ചരിത്രം കുറിച്ച് ജിക്‌സൺ; വീഡിയോ കാണാം

ന്യൂഡല്‍ഹി: ജീക്‌സണ്‍ തനോജം സിങ്. ഫിഫാ അണ്ടര്‍-17 ലോകകപ്പില്‍ ആദ്യ ഗോള്‍ നേടിയ ഈ 16 കാരന്‍റെ പേര്‌ ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ എന്നന്നേക്കുമായി എഴുതപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ കൊളംബിയയ്ക്കെതിരെ 81ാം മിനിറ്റിലാണ് ഇന്ത്യയ്ക്ക് എന്നും അഭിമാനിക്കാവുന്ന ഗോള്‍ പിറന്നത്. വീഡിയോ കാണാം.

 

 

ബെയ്‌ച്ചുങ്‌ ബൂട്ടിയ, സുനില്‍ ഛേത്രി എന്നിവരടക്കം രാജ്യം കണ്ട എക്കാലത്തെയും മികച്ച താരങ്ങള്‍ക്കുപോലും സാധിക്കാത്ത നേട്ടമാണ് ജീക്‌സണ്‍ സ്വന്തമാക്കിയത്‌. ഫിഫയുടെ ലോകകപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി ഗോള്‍ നേടുന്ന ആദ്യ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡിനാണ്‌ ജീക്‌സണ്‍ അവകാശിയായത്‌. അണ്ടര്‍-17 ലോകകപ്പില്‍ ഇന്ത്യയുടെ നായകനായ അമര്‍ജിത്ത്‌ സിങ്‌ കിയാമിന്‍റെ ബന്ധു കൂടിയാണ്‌ ജീക്‌സണ്‍. 

Trending News