FIFA World Cup 2022 Final Live : 36 വർഷങ്ങൾക്ക് ശേഷം ലോകകപ്പിൽ മുത്തമിട്ട് അർജന്റീന; നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തിയത് പെനാൽറ്റിയിൽ; ലോകകപ്പ് ഫൈനൽ മത്സരം തൽസമയം

Sun, 18 Dec 2022-11:28 pm,

Argentina vs France FIFA World Cup 2022 Final Live : ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമയം രാത്രി 8.30നാണ് അർജന്റീന ഫ്രാൻസ് പോരാട്ടം

FIFA World Cup 2022 Argentina vs France Final Live Update : ഒരു മാസത്തോളം നീണ്ട് നിന്ന് ഖത്തറിലെ ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് കലാശപോരാട്ടത്തോടെ തിരശീല വീഴുന്നു. ലാറ്റിൻ അമേരിക്കൻ ശക്തികളായ ലയണൽ മെസിയുടെ അർജന്റീനയും നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും തമ്മിലാണ് ഫിഫ ലോകകപ്പ് 2022ന്റെ ഫൈനലിൽ ഏറ്റുമുട്ടക. ഫിഫ ലോകകപ്പ് ചരിത്രത്തിൽ അർജന്റീനയും ഫ്രാൻസ് രണ്ട് വീതം കപ്പുകളാണ് ഉയർത്തിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 8.30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് അർജന്റീന-ഫ്രാൻസ് പോരാട്ടം.


അർജന്റീന-ഫ്രാൻസ് ഫൈനൽ പോരാട്ടത്തിന്റെ തൽസമയ വിവരണം ചുവടെ

Latest Updates

  • മോൺടിയലിന്റെ ഷോട്ട് ഫ്രഞ്ച് വലയിൽ. അർജന്റീന ലോകകപ്പ് ചാമ്പ്യന്മാർ

  • തന്റെ അവസരം കൃത്യമായി വലയിൽ എത്തിച്ച് കോലോ

  • പരേഡസും തന്റെ അവസരം ഗോളാക്കി മാറ്റി

  • ചൌമേനി തന്റെ അവസരം പാഴാക്കി

  • ഡിബാലെയും തന്റെ അവസരം ഗോളാക്കി 

  • കൂമന്റെ ഷോട്ട് മാർട്ടിനെസ്

  • അർജന്റീനയ്ക്ക് ആദ്യ കിക്ക് എടുക്കാൻ ലയണൽ മെസി. അനയാസം ഫ്രഞ്ച് വലയിൽ എത്തിച്ച് മിശിഹ

  • ആദ്യ കിക്ക് എടുക്കാൻ ഫ്രാൻസിന്റെ എംബാപ്പെ. കൃത്യമായി അർജന്റൈൻ വലയിൽ എത്തിച്ച് എംബാപ്പെ

  • അർജന്റീന ഫ്രാൻസ് ലോകകപ്പ് ഫൈനൽ മത്സരം പെനാൽറ്റിയിലേക്ക്

  • 117-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി എംബാപ്പെ. താരം വീണ്ടും ഗോൾ വേട്ടയിൽ മുന്നിലെത്തി

  • 108-ാം മിനിറ്റ് - വീണ്ടും മെസി... അർജന്റീന വീണ്ടും മുന്നിൽ. ലാറ്റിൻ അമേരിക്കൻ രാജ്യം 3-2ന് മുന്നിലെത്തി

  • ഖത്തർ ലോകകപ്പിന്റെ വിജയികൾക്കായി ഇനി 30 മിനിറ്റുകളും കൂടി കാത്തിരിക്കണം. മത്സരം അധിക സമയത്തേക്ക്

  • 90-ാം മിനിറ്റ് - മത്സരത്തിന് എട്ട് മിനിറ്റ് അധിക സമയം അനുവദിച്ചു

  • ഖത്തർ ലോകകപ്പിന്റെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ എംബാപ്പെ മെസിക്ക് മുന്നിൽ  എംബാപ്പെ ഏഴും മെസി ആറും ഗോളുമാണ് ഇതുവരെ നേടിയിരിക്കുന്നത്

  • 81-ാം മിനിറ്റ് - വീണ്ടും എംബാപ്പെ... ഫ്രാൻസിന് രണ്ടാം ഗോൾ. 

  • 79-ാം മിനിറ്റ് - തിരിച്ചടിച്ച് ഫ്രാൻസ്. അർജന്റീനയ്ക്കെതിരെ ഫ്രാൻസിന്റെ ഗോൾ

  • 78-ാം മിനിറ്റ് - ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി. പെനാറ്റി എടുക്കാൻ എംബാപ്പെ

  • ഖത്തർ ലോകകപ്പിന്റെ ഫൈനൽ മത്സരത്തിന്റെ രണ്ടാം പകുതിക്ക് തുടക്കം. ആദ്യ പകതിയിൽ മെസിയും ഡി മരിയയും ചേർന്നാണ് നിലവിലെ ചാമ്പ്യന്മാർക്കെതിരെ ഗോളുകൾ നേടിയത്

  • അർജന്റീന ഫ്രാൻസ് മത്സരത്തിന്റെ ആദ്യ പകുതിക്ക് അവസാനം. 2-0ത്തിന് അർജന്റീന ആദ്യപകുതിയിൽ മുന്നിൽ

  • 45-ാം മിനിറ്റ് - ആദ്യ പകുതിക്ക് ഏഴ് മിനിറ്റ് അധിക സമയം അനുവദിച്ചു

  • ഡി മരിയയുടെ ഗോൾ

  • 41-ാം മിനിറ്റ് - ആദ്യ പകുതിയിൽ തന്നെ മാറ്റം വരുത്തി ഫ്രാൻസ്. ഒളിവർ ജിറൂദിനെയും ഡെമ്പെലേയും പിൻവലിച്ച കോച്ച് ദിദിയർ ഡെഷാമ്പ്സ് കൊയിലോ മുവാനിയെയും മാർക്കസ് തുറാമിനെയും കളത്തിൽ ഇറക്കി

  • 35-ാം മിനിറ്റ് - അർജന്റീനയ്ക്ക് രണ്ടാം ഗോൾ. കൌണ്ടർ അറ്റാക്കിലൂടെ ഡി മരിയയാണ് ലീഡ് ഉയർത്തിയത്

  • മെസിയുടെ ഗോൾ

  • 23-ാം മിനിറ്റ്- പെനാൽറ്റിയിലൂടെ അർജന്റീന മുന്നിൽ. ലയണൽ മെസി എടുത്ത പെനാൽറ്റി കിക്ക് ഗോളിയെ എതിർ ദിശയിലേക്ക് കബളിപ്പിച്ച് പോസ്റ്റിന്റെ ഇടത് കോർണറിലേക്ക് അടിച്ച് ഗോളാക്കി മാറ്റുകയായിരുന്നു

  • 20-ാം മിനിറ്റ്- ഫ്രാൻസിനെതിരെ അർജന്റീനയ്ക്ക് പെനാൽറ്റി വിധിച്ചു. അഗെലോ ഡി മരിയയെ ഡെമ്പെലേ ഫൌൾ ചെയ്തതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്

  • 18-ാം മിനിറ്റ്- പെനാൽറ്റി ബോക്സിന്റെ തൊട്ടുപുറത്തായി ഫ്രാൻസിന് ഫ്രീകിക്ക് അവസരം. ഗ്രീസ്മാൻ എടുത്ത ഫ്രീക്കിക്ക് ഒളിവർ ജീറൂദ് ഹെഡ് ചെയ്യതെങ്കിലും അത് ഗോളാക്കി മാറ്റാൻ സാധിച്ചില്ല

  • 7-ാം മിനിറ്റ് - റൊഡ്രിഗോ ഡി പോളിന്റെ ഓൺ ടാർഗറ്റ് ഷോട്ട് ഫ്രഞ്ച് പ്രതിരോധ താരം റാഫേൽ വരാന്റെ കാലിൽ തട്ടി അകന്നു

  • അർജന്റീന- ഫ്രാൻസ് ഫൈനൽ പോരാട്ടത്തിന് കിക്കോഫ്

  • ഫിഫ ലോകകപ്പിന്റെ ഫൈനൽ മത്സരത്തിന് മുന്നോടിയായിട്ടുള്ള പരിപാടിക്ക് തുടക്കം

  • മെസിയും ഡി മരിയയും എംബാപ്പെയും ഗ്രീസ്മാനും പ്ലേയിങ് ഇലവനിൽ. അർജന്റീന ഫ്രാൻസ് മത്സരത്തിന്റെ പ്ലേയിങ് ഇലവൻ

  • ഇരു ടീമും തങ്ങളുടെ മൂന്നാമത്തെ ലോകകപ്പ് കിരീടം ലക്ഷ്യവെച്ചാണ് ലുസൈൽ സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്

  • എല്ലാവർക്കും ഫിഫ ലോകകപ്പ് 2022 ന്റെ ഫൈനൽ പോരാട്ടത്തിന്റെ തൽസമയ വിവരണത്തിലേക്ക് സ്വാഗതം

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link