Mumbai Boat Accident: മുംബൈ ബോട്ടപകടത്തിൽ പെട്ടവരിൽ മലയാളി കുടുംബവും, മാതാപിതാക്കളെ കാണാനില്ലെന്ന് ആറ് വയസുകാരൻ

Mumbai Boat Accident: ബോട്ടപകടത്തിൽ ആകെ 99 പേരെ കാണാതായതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Dec 19, 2024, 09:31 AM IST
  • മുംബൈ ബോട്ടപകടത്തിൽ മലയാളി ദമ്പതികളെ കാണാതായി
  • രക്ഷിതാക്കളെ കാണാനില്ലെന്ന് അപകടത്തിൽ പരിക്കേറ്റ ആറ് വയസുകാരൻ പറഞ്ഞു
Mumbai Boat Accident: മുംബൈ ബോട്ടപകടത്തിൽ പെട്ടവരിൽ മലയാളി കുടുംബവും, മാതാപിതാക്കളെ കാണാനില്ലെന്ന് ആറ് വയസുകാരൻ

മുംബൈ: 13 പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ ബോട്ടപകടത്തിൽ മലയാളി ദമ്പതികളെ കാണാതായതായി വിവരം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആറ് വയസുകാരൻ തന്റെ രക്ഷിതാക്കളെ കാണാനില്ലെന്ന് അറിയിച്ചു. യാത്രയിൽ മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. 

ഉറാനിലെ ജെഎൻപിടി ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്. കുട്ടിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് ആശുപത്രികളിൽ മാതാപിതാക്കളുണ്ടോ എന്ന് പരിശോധിക്കുകയാണ്. ബോട്ടപകടത്തിൽ ആകെ 99 പേരെ കാണാതായതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു. 

Read Also: നടി മീന ​ഗണേശ് അന്തരിച്ചു

ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മുംബൈയെ നടുക്കിയ ബോട്ടപകടം ഉണ്ടായത്.  ഉല്ലാസ യാത്രക്കായി ​ഗേറ്റ് വേ ഓഫ് ഇന്ത്യ തീരത്ത് നിന്ന് എലഫെന്റാ കേവിലേക്ക് പോയ യാത്രാബോട്ടിൽ നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിക്കുകയായിരുന്നു.

ബോട്ടിൽ എൺപതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. നിരവധി പേരെ രക്ഷപ്പെടുത്തി. നീൽകമൽ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. നാവിക സേനയുടെ സ്പീഡ് ബോട്ട് ഓടിച്ചയാൾക്കെതിരെ കേസെടുത്തു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News