FIFA World Cup 2022 Live Updates : മൊറോക്കൻ പ്രതിരോധകോട്ട ഫ്രാൻസ്; തിരിച്ചടിക്കാൻ കോപ്പുകൂട്ടി ആഫ്രിക്കൻ സംഘം; ലോകകപ്പ് സെമി തൽസമയം
France vs Morocco FIFA World Cup 2022 Live Update അൽ ബയത് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം
FIFA World Cup 2022 Live Update France vs Morocco : ഫിഫ ലോകകപ്പ് കിരീടം നിലനിർത്താൻ ഫൈനലിലെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടാൻ സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ഇന്ന് ഇറങ്ങുന്നു. ടൂർണമെന്റിലെ കറുത്ത കുതിരകൾ എന്ന് വിശേഷിപ്പിക്കുന്ന മൊറോക്കോയാണ് ഫ്രഞ്ച് ടീമിന്റെ എതിരാളി. ആദ്യമായിട്ടാണ് മൊറോക്കോയിലൂടെ ഒരു ആഫ്രിക്കൻ ടീം ഫുട്ബോൾ ലോകകപ്പിന്റെ സെമിയിൽ പന്ത് തട്ടുന്നത്. ഇന്ത്യൻ സമയം രാത്രി 12.30ന് അൽ ബയത് സ്റ്റേഡിയത്തിൽ വെച്ചാണ് ഫ്രാൻസ് മൊറോക്കോ മത്സരം.
ഫ്രാൻസ് മൊറോക്കോ മത്സരത്തിന്റെ തൽസമയം വിവരണം ചുവുടെ
Latest Updates
തിയോ ഹെർണാണ്ടസിന്റെ ഗോൾ
ഫ്രാൻസ് മൊറോക്കോ മത്സരത്തിന്റെ ആദ്യ പകുതിക്ക് മൂന്ന് മിനിറ്റ് അധിക സമയം അനുവദിച്ചു
5-ാം മിനിറ്റ് - ആദ്യ മിനിറ്റുകളിൽ തന്നെ ഫ്രാൻസിന് ഗോൾ. മോറോക്കോയുടെ പ്രതിരോധം ഭേദിച്ചെത്തിയ അന്റോണിയോ ജർമന്റെ നീക്കം തിയോ ഹെർണാണ്ടസ് ഹാഫി വോളിയിൽ ഗോളാക്കി മാറ്റുകയായിരുന്നു.
ഫ്രാൻസ് മൊറോക്കോ മത്സരത്തിന് കിക്കോഫ്
ഫ്രാൻസ് മൊറോക്കോ മത്സരത്തിന്റെ പ്ലേയിങ് ഇലവൻ