FIFA World Cup 2022 Live Update : അടിക്ക് തിരിച്ചടി; പോർച്ചുഗൽ ദക്ഷിണ കൊറിയ മത്സരത്തിന്റെ ആദ്യപകുതി സമനിലയിൽ; ലോകകപ്പ് മത്സരങ്ങളുടെ തൽസമയം
Portugal vs South Korea FIFA World Cup 2022 Live Updates എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമയം രാത്രി 8.30നാണ് പോർച്ചുഗൾ ദക്ഷിണ കൊറിയ മത്സരം
FIFA World Cup 2022 Portugal vs South Korea Live Updates : ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ജയിച്ച് ആധികാരികമായി പ്രീക്വാർട്ടറിൽ പ്രവേശിക്കാൻ ഇന്ന് പോർച്ചുഗൽ ഇന്ന് ഇറങ്ങും. ഏഷ്യൻ ശക്തികളായ ദക്ഷിണ കൊറിയയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സംഘത്തിന്റെ അവസാനത്തെ ഏതിരാളി. ഏത് വിധേനയും ജയം നേടി പ്രീക്വാർട്ടർ സാധ്യത നഷ്ടപ്പെടുത്താതിരിക്കാനാണ് ദക്ഷിണ കൊറിയൻ ഇന്ന് പറങ്കിപ്പടയ്ക്കെതിരെ ഇറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 8.30ന് എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഇതേസമയം നോക്കൗട്ട് റൗണ്ട് ലക്ഷ്യം വെച്ച് ഘാന ലാറ്റിൻ അമേരിക്കൻ വമ്പന്മാരായ യുറുഗ്വെയെ നേരിടും. അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ചാണ് ഘാന യുറുഗ്വെ മത്സരം.
പോർച്ചുഗൽ ദക്ഷിണ കൊറിയ മത്സരത്തിന്റെ തൽസമയ വിവരണം ചുവുടെ...
Latest Updates
പോർച്ചുഗൽ ദക്ഷിണ കൊറിയ മത്സരത്തിന്റെ രണ്ടാം പകുതി തുടക്കം
പോർച്ചുഗൽ ദക്ഷിണ കൊറിയ മത്സരത്തിന്റെ ആദ്യപകുതി 1-1ന് സമനിലയിൽ പിരിഞ്ഞു
ആദ്യപകുതിക്ക് രണ്ട് മിനിറ്റ് അധിക സമയം അനുവദിച്ചു
പോർച്ചുഗലിന് കൊറിയയുടെ മറുപടി. 26-ാം മിനിറ്റിൽ കിം യോങ് ഗ്വോണാണ് ഗോൾ നേടിയത്
പോർച്ചുഗലിന് ഗോൾ. 8-ാം മിനിറ്റിൽ റിക്കോർഡോ ഹോർട്ടയാണ് ഗോൾ നേടിയത്
പോർച്ചുഗൽ ദക്ഷിണ കൊറിയ മത്സരത്തിന് കിക്കോഫ്
ഘാന, യുറുഗ്വെ എന്നീ ടീമുകളെ തകർത്താണ്, ഗ്രൂപ്പ് ചാമ്പ്യന്മാരാകൻ പോർച്ചുഗൽ ഇന്ന് ദക്ഷിണ കൊറിയയ്ക്കെതിരെ ഇറങ്ങുന്നത്. യുറുഗ്വെയെ സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യൂറോപ്യൻ വമ്പന്മാർക്കെതിരെ കൊറിയൻ ടീം എഡ്യുക്കേഷൻ സിറ്റി സ്റ്റേഡയത്തിൽ ഇറങ്ങുന്നത്. കൊറിയ പറങ്കിപ്പടയെ അട്ടമറിച്ചാൽ യുറുഗ്വെയ്ക്കെതിരെ ഘാന തോറ്റാൽ ഏഷ്യൻ ടീമിന് പ്രീക്വാർട്ടറിൽ പ്രവേശിക്കാം
പോർച്ചുഗൽ ദക്ഷിണ കൊറിയ മത്സരത്തിന്റെ പ്ലേയിങ് ഇലവൻ