FIFA World Cup 2022 Live Updates : ഖത്തർ ലോകകപ്പിന് കിക്കോഫ്; ലോകത്തെ ആവേശത്തിലാഴ്ത്തി ഉദ്ഘാടന ചടങ്ങുകൾ; ലോകകപ്പ് തൽസമയ വിശേഷങ്ങൾ
FIFA World Cup 2022 Live Updates ഇന്ത്യൻ സമയം രാത്രി എട്ട് മണിയോടെയാണ് ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾ അൽ ബയ്ത് സ്റ്റേഡിയത്തിൽ ആരംഭിച്ചത്
FIFA World Cup Qatar 2022 Opening Ceremony Live : വിവാദങ്ങൾ ഇനി സ്റ്റേഡിയത്തിന്റെ പുറത്ത്, ലോകം ഇനി ഖത്തറിലേക്ക്. ലോകകപ്പ് ഫുട്ബോൾ 2022ന് ഖത്തറിൽ കിക്കോഫ്. ആതിഥേയരായ ഖത്തറും ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്. വർണ്ണാഭമായ ചടങ്ങുകൾക്ക് ശേഷമാണ് ഖത്തർ ഇക്വഡോർ മത്സരത്തിന് തുടക്കം കുറിച്ചത്. ഉദ്ഘാടന ചടങ്ങിൽ കൊറിയൻ പോപ്പ് താരവും പ്രമുഖ ബാൻഡായ ബിടിഎസിലെ അംഗവുമായ ജങ്കൂക്ക് സംഗീത നീശ ഒരുക്കി. ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം തയ്യാറാക്കുന്നതിലും കൊറിയൻ ഗായകൻ ഭാഗമാകും. കൂടാതെ ബ്ലാക്ക് ഐഡ് പീസ്, റോബി വില്യാംസ്, ബോളിവുഡ് താരം നോറ ഫത്തേഹി തുടങ്ങിയവരും പങ്കെടുക്കും. ഇന്ത്യ സമയം രാത്രി എട്ട് മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. 29 ദിവസം നീണ്ട് നിൽക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് ഡിസംബർ 18ന് നടക്കുന്ന ഫൈനലോടെ തിരശ്ശീല വീഴുകയും ചെയ്തു.
ഫിഫ ലോകകപ്പിന്റെ തൽസമയ വിശേഷങ്ങൾ ചുവടെ:
Latest Updates
ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരം ഇംഗ്ലണ്ടും ഇറാനും തമ്മിലാണ്. ഇരുടീമുകളും നേരിട്ട് ഏറ്റുമുട്ടുന്നത് ആദ്യമായാണ്. ഇന്ത്യൻ സമയം വൈകുന്നേരം 6.30 ന് ഖത്തറിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എ യിൽ സെനഗലും നെതർലൻഡ്സും ഏറ്റുമുട്ടും. രാത്രി 9.30 ന് ആണ് മത്സരം.
ആരാണ് വലൻസിയെ?
ഇക്വഡോറിൽ ഏറ്റവും വിലമതിപ്പുള്ള താരം. ഖത്തറിനെതിരായ രണ്ടാം ഗോൾ ലോകകപ്പിൽ വലൻസിയയുടെ അഞ്ചാം ഗോൾ ആണ് പിറന്നത്. 33 കാരനായ വലൻസിയ 2012 ലാണ് സീനിയർ ടീമിലെത്തിയത് 2014ലെ റിയോ ലോകകപ്പിൽ അരങ്ങേറ്റം. ആദ്യ കളിയിൽ സ്വിറ്റ്സർലണ്ടിനെതിരെ ഗോളടിച്ചു. എന്നാൽ ആ മത്സരത്തിൽ ഇക്വഡോറിന് ജയിക്കാനായില്ല. വലൻസിയയുടെ രണ്ട് ഗോൾ മികവിൽ രണ്ടാം കളിയിൽ ഇക്വഡോർ ഹോണ്ടുറാസിനെ തകർത്തു.
ഖത്തർ ഇക്വഡോർ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ആതിഥേയർ രണ്ട് ഗോളിന് പിന്നിൽ. ഇക്വഡോർ ക്യാപ്റ്റൻ എന്നെർ വലൻസിയയാണ് ലാറ്റിൻ അമേരിക്കൻ രാജ്യത്തിനായി ഗോളുകൾ നേടിയത്.
ഖത്തർ ലോകകപ്പിൽ ആദ്യ ഗോൾ പിറന്നെങ്കിലും വാറിലൂടെ ഗോൾ റഫറി അനുവദിച്ചില്ല. ഹെഡ്ഡറിലൂടെ ഇക്വഡോറിന്റെ ക്യാപ്റ്റൻ വലസിയ ഗോൾ നേടിയെങ്കിലും ഓഫ്സൈഡിനെ തുടർന്ന് ഗോൾ പിൻവലിക്കുകയായിരുന്നു
ഖത്തർ ലോകകപ്പിന് കിക്കോഫ്
ബിടിഎസ് അംഗം ജിങ്കുക്കിന്റെ സംഗീത നിശയ്ക്ക് തുടക്കം
ഇംഗ്ലീഷ് നടൻ മോർഗൻ ഫ്രീമാൻ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് വേദിയിൽ
ഖത്തർ ലോകകപ്പ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായി
ഇക്വഡോറിന്റെ ലോകകപ്പ് സ്ക്വാഡ്
ഗോൾ കീപ്പർമാർ - മൊയ്സെസ് റാമിറെസ്, അലക്സാൻഡർ ഡൊമിൻഗ്വെസ്, ഹെർനാൻ ഗാലിഡെസ്
പ്രതിരോധ നിര - പിയറോ ഹിൻകാപ്പി, റോബേർട്ട് അർബോലേഡാ, പെർവിസ് എസ്ടുപിനാൻ, ആഞ്ചെലോ പ്രെഷ്യാഡോ, ജാക്ക്സൺ പൊറോസോ, സാവ്യർ അറ്യേഗാ, ഫെലിക്സ് ടോറസ്, ഡിഗോ പളാഷിയസ്, വില്യം പാച്ചോ
മധ്യനിര - കാർലോസ് ഗ്രൂസോ, ഹോസേ കിഫ്യെന്റസ്, അലൻ ഫ്രാങ്കോ, മൊയ്സെസ് കൈയ്ഷ്യേഡോ, എയ്ഞ്ചെൽ മെനാ, ജെറെമി സാർമ്യെന്റോ, അയർട്ടൺ പ്രെഷ്യാഡോ, സെബാസ്റ്റ്യാൻ മെഡിസ്, ഗോൺസാലോ പ്ലാറ്റ, റൊമാരിയോ ഇബാര
മുന്നേറ്റ നിര - ജോർക്കീഫ് റീസ്കോ, കെവിൻ റോഗ്രിഗെസ്, മിഖായേൽ എസ്ത്രാഡ, എന്നെർ വലൻസിയ
ഖത്തറിന്റെ ലോകകപ്പ് സ്ക്വാഡ്
ഗോൾ കീപ്പർമാർ - സാദ് അൽ-ഷീബ്, മെഷാഷ ബാർഷാം, യൌസെഫ് ഹസ്സൻ
പ്രതിരോധം - പെട്രോ മിഗ്വെൽ, മുസാബ് ഖിദിർ, താരെക് സൽമാൻ, ബസാം അൽ-റാവി, ബൌലേം ഖൌഖി, അബ്ദെൽകരിം ഹസ്സൻ, ഹൊമാം അഹമ്മദ്, ജാസ്സെം ഗാബെർ
മധ്യനിര - അലി അസാദ്, അസിം മഡാബോ, മുഹമ്മെദ് വാഡ്, സിലീം അൽ-ഹാജ്രി, മുസ്തഫാ താരേക്ക്, കരിം ബൌഡൌയ്ഫ്, അബദെൽഅസിസ്സ് ഹതീം, ഇസ്മയിൽ മുഹമ്മദ്
മുന്നേറ്റ നിര - നെയ്ഫ് അൽ-ഹദരാമി, അഹമ്മെദ് അൽഎഇൽദിൻ, ഹസ്സൻ അൽ-ഹയദോസ്, ഖാലിദ് മുന്നീർ, അക്രം അഫിഫ്, അൽമോസ് അലി, മുഹമ്മദ് മുൻതാരി
ഖത്തർ ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ചാനലുകളും അവയുടെ നമ്പറുകളും
നെറ്റ്വർക്ക് 18ന്റെ കായിക ചാനലായ സ്പോർട്സ് 18നിലും ജിയോ സിനിമാസ് ആപ്ലിക്കേഷനിലുമാണ് ഖത്തർ ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമാസിൽ പൂർണമായും സൗജന്യമായിട്ടാണ് ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്.
കേബിൾ നെറ്റ്വർക്ക്
കേരള വിഷൻ - 777,863
ഏഷ്യനെറ്റ് കേബിൾ വിഷൻ - 309, 817ഡിഷ് സർവീസുകൾ
ഡിഷ് ടിവി- 643, 644
ഡിടുഎച്ച് (വീഡിയോകോൺ) - 667,666
ടാറ്റ സ്കൈ - 488,487
എയർടെൽ ഡിജിറ്റൽ ടിവി - 293, 294
സൺ ഡയറെക്ട് - 505, 983
ജിയോ പ്ലസ് - 262, 261ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങൾ
എട്ട് സ്റ്റേഡിയങ്ങളിലായിട്ടാണ് ഖത്തർ ലോകകപ്പ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഉദ്ഘാടന മത്സരം നടക്കുന്ന അൽ ബയ്ത് സ്റ്റേഡിയം, അഹമ്മദ് ബിൻ അലി സ്റ്റേഡിയം, ലുസെയ്ൽ സ്റ്റേഡിയം, അൽ ജെനൌബ് സ്റ്റേഡിയം, ഖലീഫ അന്തരാഷ്ട്ര സ്റ്റേഡിയം, അൽ തുമാമ സ്റ്റേഡിയം, സ്റ്റേഡിയം 974, എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, ലുസെയ്ൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ സംഘടിപ്പിക്കുന്നത്
ഫ്രാൻസിന് വീണ്ടും തിരിച്ചടി. ലോകകപ്പ് ആരംഭിക്കാൻ ഒരു ദിവസം മുമ്പ് തന്നെ പ്രധാന സ്ട്രൈക്കറായ കരീം ബെൻസിമ പരിക്കേറ്റ് പിന്മാറി. ഈ വർഷത്തെ ബാലൺ ഡി'ഓർ പുരസ്കാര ജേതാവായിരുന്നു ബെൻസിമ
എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ഖത്തർ ലോകകപ്പിനെത്തുന്നത്. ഗ്രൂപ്പകളും ടീമുകളും ഇങ്ങനെ
ഗ്രൂപ്പ് എ- ഖത്തർ, ഇക്വഡോർ, സെനെഗൽ, നെതർലാൻഡ്സ്
ഗ്രൂപ്പ് ബി- ഇംഗ്ലണ്ട്, ഇറാൻ, യുഎസ്എ, വെയിൽസ്
ഗ്രൂപ്പ് സി - അർജന്റീന, സൌദി ആറേബ്യ, മെക്സിക്കോ, പോളണ്ട്
ഗ്രൂപ്പ് ഡി - ഫ്രാൻസ്, ഡെൻമാർക്ക്, ഓസ്ട്രേലിയ, ട്യുണേഷ്യ
ഗ്രൂപ്പ് ഇ - ജർമനി, ജപ്പാൻ, സ്പെയിൻ, കോസ്റ്റ് റിക്ക
ഗ്രൂപ്പ് എഫ് - ബെൽജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ
ഗ്രൂപ്പ് ജി - സ്വിറ്റ്സർലാൻഡ്, കാമറൂൺ, ബ്രസീൽ, സെർബിയ
ഗ്രൂപ്പ് എച്ച്- പോർച്ചുഗൽ, യുറുഗ്വെ, ദക്ഷണി കൊറിയ, ഘാന
ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. ഇന്ത്യൻ സമയം രാത്രി 9.30നാണ് ഖത്തർ-ഇക്വഡോർ മത്സരം.
ഇന്ന് അൽ ബയ്ത് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് 29 ദിവസം നീണ്ട് നിൽക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് തുടക്കം കുറിക്കു. കൊറിയാൻ പോപ്പ് താരം ജിങ്കൂക്ക്, ബോളിവുഡ് നടി നോറ ഫത്തേഹി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ വിവിധ പരിപാടികൾ അവതരിപ്പിക്കും. ഇന്ത്യൻ സമയം രാത്രി എട്ട് മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക
വലിയ ഒരു വിടവാങ്ങലിനാണ് ഖത്തർ ലോകകപ്പ് വേദിയാകുക. സൂപ്പർ താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ലെവൻഡോസ്കി, തോമസ് മുള്ളർ, ഡാനി ആൽവെസ് തുടങ്ങിയ വൻ താരങ്ങളാണ് ഖത്തറിൽ ലോകകപ്പ് കരിയർ അവസനാപ്പിക്കുന്നത്.
ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ എല്ലാ ടീമുകളും ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ എത്തിച്ചേർന്നു. ഏറ്റവും അവസാനമായി ബ്രസീലാണ് ദോഹയിൽ വിമാനം ഇറങ്ങിയത്.