ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പര: പരിക്കിനെ തുടര്‍ന്ന്‍ സാഹ പുറത്ത്; എട്ടു വര്‍ഷത്തിനു ശേഷം പാര്‍ത്ഥീവ് പട്ടേല്‍ തിരിച്ചെത്തി

ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിനുളള ഇന്ത്യന്‍ ടീമില്‍ നിന്നും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ പുറത്ത്. വിശാഖപട്ടണത്ത് നടന്ന രണ്ടം ടെസ്റ്റിനിടെ തുടയെല്ലിന് പരിക്കേറ്റതാണ് സാഹയ്ക്ക് വിനയായത്. മുന്‍ ഇന്ത്യന്‍ താരവും വിക്കറ്റ് കീപ്പറുമായ പാര്‍ത്ഥീവ് പട്ടേലാണ് പകരം ടീമില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഈ മാസം 26ന് മൊഹാലിയില്‍ വെച്ചാണ് മൂന്നാം ടെസ്റ്റ് തുടങ്ങുക.

Last Updated : Nov 23, 2016, 06:05 PM IST
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പര: പരിക്കിനെ തുടര്‍ന്ന്‍ സാഹ പുറത്ത്; എട്ടു വര്‍ഷത്തിനു ശേഷം പാര്‍ത്ഥീവ് പട്ടേല്‍ തിരിച്ചെത്തി

മൊഹാലി: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിനുളള ഇന്ത്യന്‍ ടീമില്‍ നിന്നും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ പുറത്ത്. വിശാഖപട്ടണത്ത് നടന്ന രണ്ടം ടെസ്റ്റിനിടെ തുടയെല്ലിന് പരിക്കേറ്റതാണ് സാഹയ്ക്ക് വിനയായത്. മുന്‍ ഇന്ത്യന്‍ താരവും വിക്കറ്റ് കീപ്പറുമായ പാര്‍ത്ഥീവ് പട്ടേലാണ് പകരം ടീമില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഈ മാസം 26ന് മൊഹാലിയില്‍ വെച്ചാണ് മൂന്നാം ടെസ്റ്റ് തുടങ്ങുക.

അതേസമയം മോശം പ്രകടനത്തെ തുടർന്ന് ഇംഗ്ലണ്ടിനെതിരെ ശേഷിക്കുന്ന മൂന്നു ടെസ്റ്റുകളിൽ നിന്ന് ഗൗതം ഗംഭീറിനെ പുറത്താക്കി. ഗംഭീറിനു പകരം പേസ് ബൗളർ ഭുവനേശ്വർ കുമാറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ ടെസ്റ്റിൽ ഗംഭീർ കളിച്ചിരുന്നെങ്കിലും തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. രണ്ടാം ടെസ്റ്റിൽ ഗംഭീറിനു പകരം കെ.എൽ രാഹുലിനെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇന്നലെയാണ് ഗംഭീറിനെ ശേഷിക്കുന്ന ടെസ്റ്റുകളിൽ നിന്നും പുറത്തുനിർത്താൻ സെലക്ടർമാർ തീരുമാനിച്ചത്.

എട്ട് വര്‍ത്തിന് ശേഷമാണ് പാര്‍ത്ഥീവ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. 2008ലാണ് പാര്‍ത്ഥീവ് അവസാനമായി ഇന്ത്യന്‍ ടെസ്റ്റ് ടീം ജഴ്‌സി അണിയുന്നത്. മധ്യപ്രദേശിനെതിരെ കഴിഞ്ഞ രഞ്ജി മത്സരത്തില്‍ പാര്‍ത്ഥീവ് നേടിയ സെഞ്ച്വറി ഇന്ത്യന്‍ ടീമിലേക്കുളള അദ്ദേഹത്തിന്‍റെ തിരിച്ചുവരവിന് ഇടയാക്കി. 

2002 ല്‍ തന്‍റെ പതിനാറാം വയസ്സിലായിരുന്നു പാര്‍ത്ഥീവ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്. എന്നാല്‍ സ്ഥിരത പുലര്‍ത്താത്തതാണ് താരത്തിന് തിരിച്ചടിയാകുകയായിരുന്നു.

Trending News