IND vs NED: രോഹിത്തിനും കോഹ്ലിയ്ക്കും വിക്കറ്റ്; നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ ജയം

IND vs NED ODI WC 2023: വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

Written by - Zee Malayalam News Desk | Last Updated : Nov 12, 2023, 09:41 PM IST
  • നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യയ്ക്ക് 160 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.
  • 411 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന് 250 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
  • ലോകകപ്പിലെ ലീഗ് സ്‌റ്റേജില്‍ കളിച്ച 9 മത്സരങ്ങളും ഇന്ത്യ വിജയിച്ചു.
IND vs NED: രോഹിത്തിനും കോഹ്ലിയ്ക്കും വിക്കറ്റ്; നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ ജയം

ബെംഗളൂരു: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യയ്ക്ക് 160 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 411 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന് 47.5 ഓവറില്‍ 250 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ഇതോടെ ലീഗ് സ്‌റ്റേജില്‍ കളിച്ച 9 മത്സരങ്ങളും ഇന്ത്യ വിജയിച്ചു. 

നെതര്‍ലന്‍ഡ്‌സ് ഇന്നിംഗ്‌സിന്റെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ വെസ്ലി ബറേസിയുടെ വിക്കറ്റ് വീണു. പിന്നീട് മാക്‌സ് ഓഡോവ്ഡും (30) കോളിന്‍ അകെര്‍മാനും (35) പിടിച്ചു നിന്നു. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും എത്തിയതോടെ നെതര്‍ലന്‍ഡ്‌സ് പതറി. 24-ാം ഓവറില്‍ നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സിനെ പുറത്താക്കി കോഹ്ലി ആരാധകരെ ആവേശത്തിലാക്കി. ലോകകപ്പില്‍ കോഹ്ലിയുടെ കന്നി വിക്കറ്റാണിത്. 

ALSO READ: ലുലു ക്രിക്കറ്റ് ലീഗിന് തലസ്ഥാനത്ത് തുടക്കം

ബൗളിംഗില്‍ ഇന്ത്യ പരീക്ഷണങ്ങള്‍ നടത്തിയതും ഗ്യാലറിയെ ആവേശത്തിലാക്കിയിരുന്നു. പതിവിന് വിപരീതമായി വിരാട് കോഹ്ലിയും ശുഭ്മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവും ബൗളര്‍മാരായെത്തി. 9-ാം വിക്കറ്റ് വീണതിന് ശേഷം രോഹിത് ശര്‍മ്മ ബൗള്‍ ചെയ്തതും കൗതുക കാഴ്ചയായി. അര്‍ധ സെഞ്ച്വറി നേടിയ (54) തേജ നിദമനുരുവിനെ പുറത്താക്കി രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News