SA vs AFG: ലോകകപ്പിൽ ഇന്ന് അവസാന അങ്കത്തിന് അഫ്ഗാനിസ്താൻ; എതിരാളികൾ ദക്ഷിണാഫ്രിക്ക

South Africa Vs Afghanistan ODI World Cup 2023: ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 438 റൺസിന്റെ വിജയം നേടിയാൽ അഫ്ഗാന് സാധ്യത നിലനിർത്താം. 

Written by - Zee Malayalam News Desk | Last Updated : Nov 10, 2023, 08:46 AM IST
  • നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.
  • ഇത്തവണ ലോകകപ്പിൽ സ്വപ്‌നതുല്യമായ കുതിപ്പാണ് അഫ്ഗാനിസ്താൻ നടത്തിയത്.
  • സന്തുലിതമായ ടീമുമായാണ് ഇത്തവണ അഫ്ഗാനിസ്താൻ ലോകകപ്പിന് എത്തിയത്.
SA vs AFG: ലോകകപ്പിൽ ഇന്ന് അവസാന അങ്കത്തിന് അഫ്ഗാനിസ്താൻ; എതിരാളികൾ ദക്ഷിണാഫ്രിക്ക

അഹമ്മദാബാദ്: ലോകകപ്പിൽ അഫ്ഗാനിസ്താൻ ഇന്ന് അവസാന അങ്കത്തിന് ഇറങ്ങുന്നു. സെമി ഫൈനൽ പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ച അഫ്ഗാനിസ്താന് കരുത്തരായ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.

ഇത്തവണ ലോകകപ്പിൽ സ്വപ്‌നതുല്യമായ കുതിപ്പാണ് അഫ്ഗാനിസ്താൻ നടത്തിയത്. ചരിത്രത്തിൽ ആദ്യമായി ഒരു ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്താൻ 4 മത്സരങ്ങളിൽ വിജയിച്ചു. 8 മത്സരങ്ങളിൽ നിന്ന് 4 ജയവും 4 തോൽവിയും സഹിതം 8 പോയിന്റുമായി അഫ്ഗാൻ 6-ാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ ഓസ്‌ട്രേലിയയെ വിറപ്പിച്ച ശേഷം മാക്‌സ്വെല്ലിന്റെ ഒറ്റയാൾ പോരാട്ടത്തിന് മുന്നിലാണ് അഫ്ഗാൻ കീഴടങ്ങിയത്. ഓസീസിനെ പരാജയപ്പെടുത്തിയിരുന്നെങ്കിൽ സെമി സാധ്യതകൾ ശക്തമാക്കി നിലനിർത്താൻ അഫ്ഗാന് കഴിയുമായിരുന്നു. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 438 റൺസിന്റെ വിജയം നേടിയാൽ മാത്രമേ ഇനി അഫ്ഗാന് പ്രതീക്ഷയ്ക്ക് വകയുള്ളൂ. 

ALSO READ: ഒരൊറ്റ ക്യാച്ച് വിധി തന്നെ മാറ്റിമറിച്ചു; ലോകകപ്പ് ചരിത്രത്തിലെ അങ്ങനെ നടന്ന സംഭവങ്ങൾ

സന്തുലിതമായ ടീമുമായാണ് ഇത്തവണ അഫ്ഗാനിസ്താൻ ലോകകപ്പിന് എത്തിയത്. അഫ്ഗാനിസ്താന്റെ ടോപ് 5 ബാറ്റ്‌സ്മാൻമാരും 250 റൺസിൽ അധികം നേടി. ബൗളിംഗ് യൂണിറ്റിന്റെ കാര്യത്തിൽ റാഷിദ് ഖാനെ മാത്രം ആശ്രയിക്കുന്നതിന് പകരം നൂർ അഹമ്മദ്, ഫസൽഹഖ് ഫാറൂഖി, നവീൻ ഉൾ ഹഖ് എന്നിങ്ങനെ ഒരുപിടി യുവതാരങ്ങളും അവസരത്തിനൊത്ത് ഉയർന്നു. മറുഭാഗത്ത്, അവസാന മത്സരത്തിൽ ഇന്ത്യയോടേറ്റ കനത്ത തോൽവിയിൽ നിന്ന് കരകയറാനുള്ള ആശ്വാസ ജയം തേടിയാകും പ്രോട്ടീസ് ഇന്ന് ഇറങ്ങുക.

സാധ്യതാ ടീം

ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക് (WK), ടെംബ ബാവുമ (C), റാസി വാൻ ഡെർ ഡസ്സെൻ, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി / ആൻഡിലെ ഫെഹ്ലുക്വായോ, തബ്രെയ്‌സ് കോംസെറ്റ്.

അഫ്ഗാനിസ്താൻ: റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (C), അസ്മത്തുള്ള ഒമർസായി, മുഹമ്മദ് നബി, ഇക്രം അലിഖിൽ (WK), റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ / ഫസൽഹഖ് ഫാറൂഖി, നവീൻ-ഉൽ-ഹഖ്, നൂർ അഹമ്മദ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News