CWC 2023 : ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഗ്ലെൻ മാക്സ്വലിന്റെ ഒരു അനയാസ ക്യാച്ച് അഫ്ഗാനിസ്ഥാൻ താരം മുജീപ്-ഉർ-റഹ്മാൻ കൈവിട്ടിരുന്നു. പിന്നീട് മാക്സ്വെലിന്റെ തേരോട്ടമായിരുന്നു
ഓസ്ട്രേലിയ അഫ്ഗാൻ മത്സരത്തിന്റെ 22-ാം ഓവറിലാണ് മുജീബ് ക്യാച്ച് കൈവിട്ടത്. തുടർന്ന് മാക്സ്വെൽ നടത്തിയ ചേസാണ് ഓസീസിന് നിർണായക ജയം സമ്മാനിച്ചത്
ലോകകപ്പ് ചരിത്രത്തിൽ ഉയർന്ന വ്യക്തിഗത സ്കോർ പിറന്ന മത്സരമായിരുന്ന ന്യൂസിലാൻഡ് വെസ്റ്റ് ഇൻഡീസ് മത്സരം. മത്സരത്തിലെ മൂന്നാം പന്ത് മാർട്ടിൻ ഗുപതിൽ മാർലോൺ സാമുവേൽസിന് ക്യാച്ച് നൽകി. അത് താരം കൈവിടുകയും ചെയ്തു. ഗുപതിൽ ആ മത്സരത്തിൽ 237 റൺസെടുക്കുകയും ചെയ്തു
1999ലെ ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയ സൂപ്പർ സിക്സ് മത്സരത്തിലാണ് സംഭവം നടക്കുന്നത്. ഹെർഷെൽ ഗിബ്ബ്സ് സ്റ്റീവോയുടെ ക്യാച്ച് കൈവിട്ടു. ആ മത്സരത്തിൽ വോ 120 റൺസെടുത്തു. വോയുടെ സെഞ്ചുറി മികവിലാണ് 40ന് മൂന്ന് നിലയിൽ പരുങ്ങിയ ഓസീസ് സ്കോർ ബോർഡിൽ 271 എത്തിച്ചത്
1992 ലോകകപ്പിൽ പാകിസ്താൻ ഇംഗ്ലണ്ട് മത്സരത്തിൽ ഇംഗ്ലീഷ് നായകൻ ഗ്രഹാം ഗൂച്ച് ഇമ്രാൻ ഖാന്റെ ക്യാച്ച് കൈവിട്ടു. ആ മത്സരത്തിൽ ഇമ്രാൻ ഖാൻഴ 72 റൺസെടുത്തു. മത്സരത്തിൽ പാകിസ്താൻ 22 റൺസിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചു.