T20 World Cup 2022 : സെൻസ്സില്ലേ? ബുമ്രയ്ക്ക് പകരക്കാരനായി സിറാജിനെ ടീമിലെടുത്ത ബിസിസിഐ തീരുമാനത്തിനെതിരെ ആരാധകർ

T20 World Cup 2022 Indian Cricket Team : സ്റ്റാൻഡ് ബൈ താരങ്ങളായ മുഹമ്മദ് ഷമ്മിയെയും ദീപക് ചഹറെയും പിന്തള്ളിയാണ് സിറാജിനെ ഇന്ത്യൻ ടീം സെലക്ടർമാർ ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

Written by - Jenish Thomas | Last Updated : Sep 30, 2022, 02:40 PM IST
  • ട്വന്റി 20 ലോകകപ്പിന് പുറമെ നിലവിൽ പുരോഗമിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യൻ ടീമിലേക്കും കൂടിയാണ് വലംകൈ പേസറെ ഉൾപ്പെടുത്തിയിരിക്കുന്നത്.
  • സ്റ്റാൻഡ് ബൈ താരങ്ങളായ മുഹമ്മദ് ഷമ്മിയെയും ദീപക് ചഹറെയും പിന്തള്ളിയാണ് സിറാജിനെ ഇന്ത്യൻ ടീം സെലക്ടർമാർ ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
  • അതേസമയം ഇന്ത്യൻ ടീമിന്റെ സെലക്ടർമാരുടെ തീരുമാനത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്
T20 World Cup 2022 : സെൻസ്സില്ലേ? ബുമ്രയ്ക്ക് പകരക്കാരനായി സിറാജിനെ ടീമിലെടുത്ത ബിസിസിഐ തീരുമാനത്തിനെതിരെ ആരാധകർ

ന്യൂ ഡൽഹി : അപ്രതീക്ഷിതമായിട്ടാണ് പുറത്തേറ്റ പരിക്കിനെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്നും പുറത്തായ ജസ്പ്രിത് ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ബിസിസിഐ പരിഗണിക്കുന്നത്. ട്വന്റി 20 ലോകകപ്പിന് പുറമെ നിലവിൽ പുരോഗമിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യൻ ടീമിലേക്കും കൂടിയാണ് വലംകൈ പേസറെ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റാൻഡ് ബൈ താരങ്ങളായ മുഹമ്മദ് ഷമ്മിയെയും ദീപക് ചഹറെയും പിന്തള്ളിയാണ് സിറാജിനെ ഇന്ത്യൻ ടീം സെലക്ടർമാർ ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

അതേസമയം ഇന്ത്യൻ ടീമിന്റെ സെലക്ടർമാരുടെ തീരുമാനത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഷമ്മിയെ പോലെയുള്ള താരങ്ങളെ ഒഴിവാക്കായത് ഇന്ത്യൻ ടീം സെലക്ടർമാരുടെ സെൻസ്സില്ലാഴ്മയാണെന്നാണ് ആരാധകർ വിമർശനം ഉന്നയിക്കുന്നത്. ഷമ്മിയുടെ കോവിഡ് ഭേദമായിട്ട് ഒരുപാട് നാൾ ആയെങ്കിലും താരത്തെ വേണ്ടത്ര രീതിയിൽ പരിഗണിക്കുന്നതിൽ ബിസിസിഐ വിമൂഖത കാണിക്കുകയാണെന്ന് മറ്റ് ചിലർ ആരോപിക്കുന്നത്. സിറാജിനെക്കാളും നിശ്ചിത ഓവർ ഫോർമാറ്റിൽ റിക്കോർഡുകൾ ഉള്ള ഷമ്മിയെ തഴത്തിന്റെ ലോജിക്ക് എന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്.

ALSO READ : Sanju Samson : ഐപിഎൽ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും കളിക്കണം; കൂടെ സ്ഥിരതയും വേണം; സഞ്ജുവിന് ടിപ്സുമായി ശ്രീശാന്ത്

ഈ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ട്വീറ്റുകൾ പരിശോധിക്കാം

സിറാജ് എത്തുമ്പോൾ ലോകകപ്പിനുള്ള ഇന്ത്യൻ ടീം ഇങ്ങനെ:

രോഹിത് ശർമ, കെ.എൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, ആ അശ്വിൻ, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്

സ്റ്റാൻഡ് ബൈ താരങ്ങൾ - മുഹമ്മദ് ഷമ്മി, ശ്രയസ് ഐയ്യർ, രവി ബിഷ്നോയി, ദീപക് ചഹർ

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News