T20 World Cup India vs Pakistan : അവസാനം ആ ചരിത്രം പാകിസ്ഥാൻ തിരുത്തി, ഇന്ത്യക്കെതിരെ ലോകകപ്പിൽ ആദ്യം ജയം സ്വന്തമാക്കി പാക് ടീം

ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഒരു ശുഭകരമല്ലായിരുന്നു തുടക്കം. ആദ്യ ഓവറിൽ തന്നെ രോഹിത് ശർമയും പിന്നാലെ കെ.എൽ രാഹുലും പുറത്തായതോടെ ഇന്ത്യയുടെ സ്കോറിങ് വേഗത കുറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Oct 24, 2021, 11:37 PM IST
  • ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഒരു ശുഭകരമല്ലായിരുന്നു തുടക്കം.
  • ആദ്യ ഓവറിൽ തന്നെ രോഹിത് ശർമയും പിന്നാലെ കെ.എൽ രാഹുലും പുറത്തായതോടെ ഇന്ത്യയുടെ സ്കോറിങ് വേഗത കുറഞ്ഞു.
  • മൂന്ന് ഇന്ത്യൻ മുൻനിര ബാറ്റ്സമാന്മാരെ പുറത്താക്കിയ യുവ പേസർ ഷഹീൻ അഫ്രീദിയാണ് പാക് ടീമിന്റെ വിജയത്തിന്റെ കുന്തമുന.
  • ചരിത്രത്തിൽ ആദ്യമായിട്ടാണ് ലിമിറ്റഡ് ഓവറിൽ പാകിസ്ഥാനെതിരെ 10 വിക്കറ്റിന് തോൽക്കുന്നത്.
T20 World Cup India vs Pakistan : അവസാനം ആ ചരിത്രം പാകിസ്ഥാൻ തിരുത്തി, ഇന്ത്യക്കെതിരെ ലോകകപ്പിൽ ആദ്യം ജയം സ്വന്തമാക്കി പാക് ടീം

Dubai : അവസാനം വർഷങ്ങളായിട്ടുള്ള പാകിസ്ഥാന്റെ കാത്തിരിപ്പിന് വിരാമം. ഇന്ത്യക്കെതിരെ ലോകകപ്പിൽ ഒരു ജയം സ്വന്തമാക്കാൻ പാകിസ്ഥാന് വേണ്ടി വന്നത് 13 മത്സരങ്ങളായിരുന്നു. അങ്ങനെ ഒരു ജയം കണ്ടെത്താൻ പാകിസ്ഥാൻ ചെലവഴിച്ചത് ഏകദേശം 20 വർഷമാണ്. എന്നിരുന്നാലും ആ ജയം ആധികാരികമായിരുന്നു, പത്ത് വിക്കറ്റ് ജയം.

ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഒരു ശുഭകരമല്ലായിരുന്നു തുടക്കം. ആദ്യ ഓവറിൽ തന്നെ രോഹിത് ശർമയും പിന്നാലെ കെ.എൽ രാഹുലും പുറത്തായതോടെ ഇന്ത്യയുടെ സ്കോറിങ് വേഗത കുറഞ്ഞു. 

ALSO READ : T20 World Cup India vs Pakistan : ഇന്ത്യയും പാകിസ്ഥാനും ഒരു ടീമായാൽ, ആ പ്ലേയിങ് ഇലവൻ എങ്ങനെയിരിക്കും?

ശേഷം ഇന്ത്യൻ ക്യാപ്റ്റനും റിഷഭ് പന്തും ചേർന്ന് ഇന്ത്യൻ സ്കോർ ഉയർത്താൻ തുടങ്ങിയത്. സ്കോറിങ് വേഗത വർധിപ്പിക്കുന്നതിനിടെ പന്തും പുറത്തായി. ഒരു തരത്തിൽ വിരാട് കോലിയുടെ അർധ സെഞ്ചുറി പ്രകടനമാണ് ഇന്ത്യ സ്കോർ 150 കടക്കാൻ സഹായിച്ചത്.

മൂന്ന് ഇന്ത്യൻ മുൻനിര ബാറ്റ്സമാന്മാരെ പുറത്താക്കിയ യുവ പേസർ ഷഹീൻ അഫ്രീദിയാണ് പാക് ടീമിന്റെ വിജയത്തിന്റെ കുന്തമുന. അഫ്രീദിയെ കുടാതെ ഹസൻ അലി രണ്ടും ഷാദാബ് ഖാനും ഹാരിസ് റൗഫും ഓരോ വിക്കറ്റ് വീതം നേടി.

ALSO READ : T20 World Cup 2021: ഇന്ത്യൻ ടീമിനെ നേരിടാൻ നിലവാരമുള്ള കളിക്കാർ പാക്കിസ്ഥാൻ ടീമിലില്ലെന്ന് ഹര്‍ഭജൻ സിങ്

മറുപടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാൻ ഒന്നും ചെയ്യാൻ സാധിക്കാതെ വലയുകയായിരുന്നു ഇന്ത്യൻ ബോളർമാർ. ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ഏറ്റവും ഉയർന്ന ട്വന്റി ഓപ്പണിങ് പാർട്ട്ണർഷിപ്പാണ് പാക് ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്വാൻ ചേർന്നാണ് നേടിയത്.

ഇതോടെ ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാനെതിരെ തോൽവി രുചിക്കാത്ത യാത്ര അവസാനിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ലിമിറ്റഡ് ഓവറിൽ പാകിസ്ഥാനെതിരെ 10 വിക്കറ്റിന് തോൽക്കുന്നത്.

ALSO READ : T20 World Cup 2021 : ആവേശ പോരാട്ടത്തിന് മുമ്പ് അറിയാം, ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങളിലെ അഞ്ച് വിവാദ സംഭവങ്ങൾ

ബോളിങിൽ മികച്ച പ്രകടനം അഫ്രീദിയാണ് മാൻ ഓഫ് ദി മാച്ച്. ഒക്ടോബർ 31ന് ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പാകിസ്ഥാനും അടുത്ത എതിരാളിയും ന്യൂസിലാൻഡാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News