Dubai : രാാജ്യന്തര തലത്തിൽ മാത്രമല്ല, ക്രിക്കറ്റിലും ബദ്ധ വൈരികളാണ് ഇന്ത്യയും പാകിസ്ഥാനും (India vs Pakistan). അങ്ങനെ നിലനിൽക്കുന്ന രണ്ട് ടീമുകൾ ഒരു ഘട്ടത്തിൽ ഒരു ടീമായി പ്രവർത്തിച്ചാൽ എങ്ങനെ ഇരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അങ്ങലെ ഉണ്ടാകുന്ന ഒരു ടീമിന്റെ പ്ലേയിങ് ഇലവൻ (Playing Eleven) എങ്ങനെയായിരിക്കുമെന്ന് നോക്കാം.
പ്രകടന മികവിൽ ഇന്ത്യൻ താരങ്ങളാണ് മുൻപന്തിയിൽ എങ്കിലും ചില പാകിസ്ഥാൻ താരങ്ങളുടെ അടുത്തിടെയുള്ള പ്രകടനങ്ങൾ എടുത്ത് പറയേണ്ടതാണ്. പ്രധാനമായും യുവ ഫാസ്റ്റ് ബോളറായ ഷഹീൻ അഫ്രീദി. അങ്ങനെ വരുന്ന രണ്ട് ടീമുകളിൽ നിന്ന് വരുന്ന ഏറ്റവും മികച്ച ഇലവനെ എങ്ങനെയാകും എന്ന് ഒന്ന് നോക്കാം.
ഇന്ത്യ പാകിസ്ഥാൻ സംയുക്ത പ്ലേയിങ് ഇലവൻ (India Pakistan Combined Playing Eleven)
രോഹിത് ശർമ
കെ.എൽ രാഹുൽ
ബാബർ അസം
വിരാട് കോലി (C)
ഫഖർ സമാൻ
റിഷഭ് പന്ത് (W)
രവീന്ദ്ര ജഡേജ
ആർ അശ്വിൻ
ജസ്പ്രിത് ബുമ്ര
ഷഹീൻ അഫ്രീദി
മുഹമ്മദ് ഷമി
ഇത് അടുത്തിടെയായിട്ടുള്ള താരങ്ങളുടെ പ്രകടനങ്ങൾ കണക്കിലെടുത്താണ് ഇത്തരത്തിൽ ഒരു പ്ലേയിങ് ഇലവൻ ചിട്ടപ്പെടുത്തിയിരിക്കുന്നത്.നിലവിലെ ഫോം എടുത്ത് നോക്കുമ്പോൾ ക്യാപ്റ്റൻ ബാബർ അസമും ഫഖർ സമാനും മാത്രമാണ് പാകിസ്ഥാൻ നിരയിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തിട്ടുള്ളത്. ബോളിങിലും ഇത്തരത്തിൽ പാകിസ്ഥാൻ നിരയിൽ അൽപം അപകടകാരിയായ താരവുമാണ് ഷഹീൻ.
ഇനി താരങ്ങളുടെ മികവിനെ എടുത്ത് പറയേണ്ട ആവശ്യമില്ല. ബാറ്റിങ് ഓർഡറിൽ മത്സരത്തിന്റെ സ്ഥിതി അനുസരിച്ച് മാറ്റം വരുത്തിയാൽ ഇന്ത്യൻ നിരയിലെ ഏറ്റവും മികച്ചത് വേറെ ഇല്ല എന്ന് തന്നെ നിസംശയം കരുതാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...