Viral Video : "അച്ഛൻ ഇനി തോറ്റാൽ ഞാൻ വീട്ടിൽ കയറ്റൂല"; ഫുട്ബോളിൽ തോറ്റ അച്ഛന് താക്കീതുമായി മകൻ; വീഡിയോ വൈറൽ

Kid Funny Viral Video ഇനിയും ഫുട്ബോൾ മത്സരത്തിൽ തോറ്റാൽ അച്ഛനെ വീട്ടിൽ കയറ്റൂലയെന്ന് കുട്ടി കരഞ്ഞുകൊണ്ട് പറയുന്നതാണ് വീഡിയോ

Written by - Jenish Thomas | Last Updated : Oct 24, 2022, 01:57 PM IST
  • ഫുട്ബോൾ മത്സരത്തിൽ തോറ്റ അച്ഛനോട് ഇനിയും തോറ്റാൽ വീട്ടിൽ കയറ്റില്ല എന്ന് കരഞ്ഞുകൊണ്ട് പറയുന്ന കുട്ടിയുടെ വീഡിയോ.
  • അച്ഛന് ഇനി കളിക്കണ്ടയെന്നും കുട്ടി താക്കീതും നൽകുന്നുണ്ട്.
  • ഇനി ഫൈനലിൽ കൂടി തോറ്റിട്ടാണ് അച്ഛൻ വീട്ടിലേക്ക് വരുന്നതെങ്കിൽ താൻ വീട്ടിൽ കയറ്റില്ലയെന്നും കുട്ടി അവസാനമായി താക്കീതും നൽകുന്നുണ്ട്.
Viral Video : "അച്ഛൻ ഇനി തോറ്റാൽ ഞാൻ വീട്ടിൽ കയറ്റൂല"; ഫുട്ബോളിൽ തോറ്റ അച്ഛന് താക്കീതുമായി മകൻ; വീഡിയോ വൈറൽ

സാധാരണ തോറ്റ് തുന്നം പാടി വന്നാൽ വീട്ടിൽ കയറ്റില്ല എന്ന പറയുന്നത് മാതാപിതാക്കളായിരിക്കും. പരീക്ഷയ്ക്ക് ഒക്കെ തോറ്റ് വരുമ്പോൾ എത്രതവണ കേട്ടിരിക്കുന്ന 'വീട്ടിൽ കയറ്റില്ല' എന്ന വാക്യം. ആ വാക്യം നമ്മൾ നേരെ അച്ഛനോടോ അമ്മയോടോ പറഞ്ഞാൽ എങ്ങനെ ഇരിക്കും? അതെ അങ്ങനെ ഒരു കുട്ടി തന്റെ അച്ഛനോട് പറയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വൈറലാകുന്നത്. 

ഫുട്ബോൾ മത്സരത്തിൽ തോറ്റ അച്ഛനോട് ഇനിയും തോറ്റാൽ വീട്ടിൽ കയറ്റില്ല എന്ന് കരഞ്ഞുകൊണ്ട് പറയുന്ന കുട്ടിയുടെ വീഡിയോ. അച്ഛന് ഇനി കളിക്കണ്ടയെന്നും കുട്ടി താക്കീതും നൽകുന്നുണ്ട്. ഇനി ഫൈനലിൽ കൂടി തോറ്റിട്ടാണ് അച്ഛൻ വീട്ടിലേക്ക് വരുന്നതെങ്കിൽ താൻ വീട്ടിൽ കയറ്റില്ലയെന്നും കുട്ടി അവസാനമായി താക്കീതും നൽകുന്നുണ്ട്.

ALSO READ : Viral Video : ഓടിയെത്തി കോലിയെ തോളിലേറ്റി ചുറ്റി രോഹിത്; ബ്രൊമാൻസെന്ന് സോഷ്യൽ മീഡിയ

"കളിക്കണ്ട.. അച്ഛൻ കളിക്കണ്ട, അച്ഛൻ ഇനി കളിച്ചാൽ.... ഫൈനലിൽ തോറ്റാൽ ഞാൻ ഇനി കൊല്ലും ഞാൻ... വീട്ടിൽ കയറ്റൂല ഞാൻ... എന്തായാലും വീട്ടിൽ കയറ്റൂല ഞാൻ" വീഡിയോയിൽ കുട്ടി പറയുന്നത് കേൾക്കാം. വീഡിയോ എടുക്കുന്നവരുടെ നിർദേശത്തിന് അനുസരിച്ചാണ് കുട്ടി അച്ഛന് താക്കീത് നൽകുന്നത്. വീഡിയോ കാണാം: 

മഞ്ഞപ്പട ഒമാൻ നടത്തിയ ഫുട്ബോൾ ലീഗ് മത്സരങ്ങൾക്കിടെയാണ് രസകരമായ ഈ വീഡിയോ ഉണ്ടാകുന്നത്. തന്റെ അച്ഛൻ പങ്കെടുത്ത ടീം ഫുട്ബോൾ മത്സരത്തിൽ തോറ്റതിൽ വികാരം പ്രകടിപ്പിക്കുകയായിരുന്നു കുട്ടി. കുട്ടി കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി അണിഞ്ഞ് നിൽക്കുന്നതും വീഡിയോയിൽ കാണാം. നിരവധി ഫുട്ബോൾ പേജുകളിലും ഗ്രൂപ്പുകളിലും ഈ വീഡിയോ ഇതിനോടകം വൈറലാകുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News