Viral Video: പരമ്പരാഗത തമിഴ് ശൈലിയിൽ ഗ്ലെൻ മാക്സ്‌വെല്ലിന് 'തിരുമണം'

ഓസ്‌ട്രേലിയൻ ക്രിക്കറ്ററും RCB താരവുമായ  ഗ്ലെന്‍ മാക്‌സ്‌വെലിന്‍റെയും വിനി രാമന്റെയും വിവാഹം കഴിഞ്ഞു.  ഇരുവരുടെയും പരമ്പരാഗത തമിഴ് സ്റ്റൈലിലുള്ള വിവാഹ വീഡിയോ വൈറലാകുകയാണ്.  

Written by - Ajitha Kumari | Last Updated : Mar 29, 2022, 09:16 AM IST
  • ഓസ്‌ട്രേലിയൻ ക്രിക്കറ്ററും RCB താരവുമായ ഗ്ലെന്‍ മാക്‌സ്‌വെലിന്‍റെയും വിനി രാമന്റെയും പരമ്പരാഗത തമിഴ് സ്റ്റൈലിലുള്ള വിവാഹ വീഡിയോ വൈറലാകുന്നു
  • ഇരുവരെയുടെയും വിവാഹ വീഡിയോ ചെന്നൈ സൂപ്പർ കിങ്‌സ് ഫാൻ ആർമി അടക്കം ഒട്ടേറെ ട്വിറ്റർ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്
Viral Video: പരമ്പരാഗത തമിഴ് ശൈലിയിൽ ഗ്ലെൻ മാക്സ്‌വെല്ലിന് 'തിരുമണം'

ചെന്നൈ: ഓസ്‌ട്രേലിയൻ ക്രിക്കറ്ററും RCB താരവുമായ  ഗ്ലെന്‍ മാക്‌സ്‌വെലിന്‍റെയും വിനി രാമന്റെയും വിവാഹം കഴിഞ്ഞു.  ഇരുവരുടെയും പരമ്പരാഗത തമിഴ് സ്റ്റൈലിലുള്ള വിവാഹ വീഡിയോ വൈറലാകുകയാണ്.  

Also Read: Vini Raman: ആരാണ് വിനി രാമന്‍? ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെലിന്‍റെ ഇന്ത്യൻ വധുവിനെപ്പറ്റി അറിയാം

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വിനി രാമന് മാക്‌സ്‌വെൽ (Glenn Maxwell) പരമ്പരാഗത തമിഴ് ശൈലിയിൽ താലികെട്ടുന്നത്. ഇരുവരെയുടെയും വിവാഹ വീഡിയോ ചെന്നൈ സൂപ്പർ കിങ്‌സ് ഫാൻ ആർമി അടക്കം ഒട്ടേറെ ട്വിറ്റർ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്.    

Also Read: Viral Video: കാട്ടിൽ ബദ്ധശത്രുക്കളായ മൂർഖനും കീരിയും മുഖാമുഖം..!

നീണ്ട വർഷങ്ങളുടെ സൗഹൃദത്തിനൊടുവിൽ കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയയിൽ വച്ച് വിനിയുടെ കഴുത്തിൽ മാക്സ്‌വെൽ (Glenn Maxwell) താലിചാർത്തിയിരുന്നു. വിനി (Vini Raman) ഇന്ത്യൻ വംശജയാണ്. അതുകൊണ്ടുതന്നെ രണ്ടു കുടുംബാംഗങ്ങളുടേയും താൽപര്യാർത്ഥമാണ് ഇരുവരും രണ്ടുതവണ വിവാഹിതരാകാൻ തീരുമാനമെടുത്തത്. വീഡിയോ കാണാം...

 

ഓസ്‌ട്രേലിയൻ ശൈലിയിലുള്ള വിവാഹ ചിത്രം കഴിഞ്ഞ ആഴ്ച ഇവർ പങ്കുവെച്ചിരുന്നു. ഇരുവരുടെയും തമിഴിൽ അച്ചടിച്ച വിവാഹക്ഷണക്കത്തും കഴിഞ്ഞ മാസം വൈറലായിരുന്നു.  അന്ന് മുതലാണ് ഈ വിനി ആരെന്ന തിരച്ചിൽ തുടങ്ങിയത് തന്നെ. 

Also Read: Glenn Maxwell: ഇന്ത്യന്‍ സുന്ദരി വിന്നിയുമായി (Vini Raman) പ്രണയത്തിലാണ് ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്‍ ( Glenn Maxwell)... വൈറലായി ഫോട്ടോസ്

വിവാഹ തിരക്കുകൾക്ക് ശേഷം വളരെ വൈകാതെതന്നെ മാക്‌സ്‌വെൽ റോയൽ ചലഞ്ചേഴ്‌സ് ടീമിനൊപ്പം ചേരുമെന്ന വാർത്തയും പുറത്തു വരുന്നുണ്ട്.  11 കോടി രൂപയ്ക്കാണ് RCB മാക്സ്‌വെല്ലിനെ നിലനിർത്തിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News