Viral Video: കാട്ടിൽ ബദ്ധശത്രുക്കളായ മൂർഖനും കീരിയും മുഖാമുഖം..!

Viral Video: ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മൂർഖനും കീരിയും മുഖാമുഖം വന്നാൽ എന്ത് സംഭവിക്കുമെന്ന്. എങ്ങനായിരിക്കും അവരുടെ പോരാട്ടമെന്ന്..

Written by - Ajitha Kumari | Last Updated : Mar 28, 2022, 11:09 AM IST
  • പാമ്പും കീരിയും തമ്മിലുള്ള ശത്രുത വളരെ പഴക്കമുള്ളതാണ്
  • പാമ്പിനെ ആക്രമിക്കാൻ എപ്പോഴും തയ്യാറായി നടക്കുന്ന ആളാണ് കീരി
  • പാമ്പും കീരിയും തമ്മിലുള്ള പോരാട്ടം സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്
Viral Video: കാട്ടിൽ ബദ്ധശത്രുക്കളായ മൂർഖനും കീരിയും മുഖാമുഖം..!

പാമ്പും കീരിയും തമ്മിലുള്ള ശത്രുത വളരെ പഴക്കമുള്ളതാണ്. ഇവർ രണ്ടാളും പരസ്പരം കണ്ടാൽ രക്തം ചീന്തും എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. പാമ്പിനെ ആക്രമിക്കാൻ എപ്പോഴും തയ്യാറായി നടക്കുന്ന ആളാണ് കീരി.  മാത്രമല്ല പാമ്പിൽ നിന്നും സ്വയം രക്ഷപ്പെടാനും ആള് മിടുക്കനാണ്.  

പാമ്പിനെ നേരിടുന്ന സമയം അതിൻറെ രോമങ്ങൾ എഴുന്നേറ്റു നിൽക്കാറുണ്ട്. ഇക്കാരണങ്ങളാൽ പാമ്പ് കൊത്തിയാലും ശരീരത്തിൽ ഏൽക്കുക അപൂർവമാണ്.  എന്തായാലും പാമ്പും കീരിയും തമ്മിലുള്ള ഒരു പോരാട്ടം ഇപ്പോൾ സോഷ്യൽ  മീഡിയയിൽ വൈറലാകുന്നുണ്ട്. 

Also Read: Viral Video: ആദ്യം മൂർഖനെ മാളത്തിൽ നിന്നും പൊക്കി, ശേഷം ജീവനോടെ വിഴുങ്ങി..! ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാട്ടിൽ ഒരു മൂർഖനും കീരിയും പെട്ടെന്ന് നേർക്കുനേർ വരുന്നതും പിന്നെ സംഭവിക്കുന്ന പോരാട്ടവും. മൂർഖനെ കണ്ടാൽ ഭയങ്കര അപകടകാരിയായ ചീറ്റി നിൽക്കുന്നത് കാണാമെങ്കിലും കീരി യാതൊരു വിട്ടുവീഴ്ചയുമില്ലാതെ അതിനെ നേരിടുന്നതും നിങ്ങൾക്ക് കാണാം.  

Also Read: Viral Video: രാജവെമ്പാലയോട് മുട്ടാൻ ചെന്ന ചേര, പിന്നെ സംഭവിച്ചത്..!

നോക്കിനിൽക്കെ രണ്ടും കൂടി ഭയങ്കര പോരാട്ടം നടത്തുന്നത് കണ്ടാൽ നമ്മൾ ശരിക്കും പേടിച്ചുപോകും. ഈ വീഡിയോ കണ്ട സോഷ്യൽ മീഡിയ ആരാധകർ നിരവധി കമന്റുകളാണ് നൽകിയിരിക്കുന്നത്.  വായും തുറന്ന് നിൽക്കുന്ന മൂർഖനെ ഒന്ന് കാണേണ്ടത് തന്നെയാണ്. വീഡിയോ കാണാം..

 

Also Read: Viral Video: അഞ്ചടി നീളമുള്ള പാമ്പിന്റെ വാലിൽ പിടിച്ചു കളിക്കുന്ന കുട്ടി..!

കീരിയുടെയും മൂർഖന്റെയും ഈ പോരാട്ട വീഡിയോ wild_animal_shorts എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വളരെ ചുരുങ്ങിയ സമയം കൊണ്ട് വീഡിയോയ്ക്ക് ഇതുവരെ 69.3k വ്യൂസും മൂവായിരത്തോളം ലൈക്‌സും ആണ് ലഭിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News