സ്മാർട്ട് ടിവി വാങ്ങാൻ പദ്ധതിയുണ്ടോ? സാംസങ്ങിന്റെ ഈ മോഡലുകളെ പരിചയപ്പെടാം

നിയോ QLED 8K സ്മാർട്ട് ടിവിയുടെ വില 3,24,990 രൂപയിൽ ആരംഭിക്കുന്നു. 50 ഇഞ്ച് നിയോ ക്യുഎൽഇഡി സ്മാർട്ട് ടിവിയുടെ വില 1,14,990 രൂപയാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 30, 2022, 12:10 PM IST
  • നിയോ ക്യുഎൽഇഡി 8കെ, നിയോ ക്യുഎൽഇഡി എന്നിങ്ങനെ രണ്ട് തരം സ്മാർട്ട് ടിവികളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
  • QLED 8K സ്മാർട്ട് ടിവി 65 ഇഞ്ച് മുതൽ 85 ഇഞ്ച് വരെയും QLED സ്മാർട്ട് ടിവി 50 ഇഞ്ച് മുതൽ 85 ഇഞ്ച് വരെയും ലഭ്യമാണ്.
സ്മാർട്ട് ടിവി വാങ്ങാൻ പദ്ധതിയുണ്ടോ? സാംസങ്ങിന്റെ ഈ മോഡലുകളെ പരിചയപ്പെടാം

മികച്ച അനുഭവം തരുന്ന ഒരു സ്മാർട്ട് ടിവി വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ സാംസങ് നിങ്ങൾക്ക് വേണ്ടി മികച്ച ഒരു ഓപ്ഷൻ മുന്നോട്ട് വച്ചിരിക്കുകയാണ്. സാംസങ് 2022 നിയോ ക്യുഎൽഇഡി സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. നിയോ ക്യുഎൽഇഡി 8കെ, നിയോ ക്യുഎൽഇഡി എന്നിങ്ങനെ രണ്ട് തരം സ്മാർട്ട് ടിവികളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ചില മെച്ചപ്പെടുത്തിയ ഫീച്ചറുകളോടെ എത്തുന്ന ഈ സ്‌മാർട്ട് ടിവി സാധാരണ ടിവി അല്ലെന്നും ഗെയിമിംഗ് കൺസോൾ, വെർച്വൽ പ്ലേഗ്രൗണ്ട്, ഹാം കൺട്രോൾ സ്‌മാർട്ട് ഹബ് എന്നിവ ഉൾപ്പെട്ടിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. QLED 8K സ്മാർട്ട് ടിവി 65 ഇഞ്ച് മുതൽ 85 ഇഞ്ച് വരെയും QLED സ്മാർട്ട് ടിവി 50 ഇഞ്ച് മുതൽ 85 ഇഞ്ച് വരെയും ലഭ്യമാണ്.

നിയോ QLED 8K സ്മാർട്ട് ടിവിയുടെ വില 3,24,990 രൂപയിൽ ആരംഭിക്കുന്നു. ഇത് 55 ഇഞ്ച് LED സ്മാർട്ട് ടിവിക്ക് തുല്യമാണ്. 50 ഇഞ്ച് നിയോ ക്യുഎൽഇഡി സ്മാർട്ട് ടിവിയുടെ വില 1,14,990 രൂപയാണ്. ഏപ്രിൽ 19 മുതൽ ഏപ്രിൽ 30 വരെ നിയോ ക്യുഎൽഇഡി 8കെ, നിയോ ക്യുഎൽഇഡി സ്മാർട്ട് ടിവി എന്നിവ വാങ്ങുന്നവർക്ക് 1,49,9990 രൂപയുടെ സാംസങ് സൗണ്ട്ബാറും 8,900 രൂപയുടെ സ്ലിം ഫിറ്റ് ഗെയിമും നൽകുമെന്ന് സാംസങ് അറിയിച്ചു. 

Also Read: വേനൽക്കാലമാണ്, നിങ്ങളുടെ സിഎൻജി കാറുകൾക്ക് പണി കിട്ടാതെ നോക്കണം, ഇവ ശ്രദ്ധിക്കുക

 

സാംസങ്ങിന്റെ നിയോ ക്യുഎൽഇഡി സ്മാർട്ട് ടിവികൾ വളരെ മെലിഞ്ഞതാണ്. ടിവി ഉയർന്ന നിലവാരത്തിൽ രൂപകൽപന ചെയ്തതാണെന്ന് കമ്പനി അവകാശപ്പെടുന്നു. നിയോ ക്യുഎൽഇഡി സ്മാർട്ട് ടിവിയിൽ ക്വാണ്ടം മാട്രിക്സ് ടെക്നോളജി പ്രോയും നിയോ ക്യുഎൽഇഡി 8 കെ സ്മാർട്ട് ടിവി ന്യൂറൽ ക്വാണ്ടം പ്രോസസർ 8 കെയുമാണ്. ഇത് വ്യക്തമായ ചിത്രങ്ങളും ശരിയായ ഇമേജ് വലിപ്പവും നൽകുന്നു. നിയോ QLED സ്മാർട്ട് ടിവികളിൽ ഒരു IoT ഹബ് സജ്ജീകരിച്ചിരിക്കുന്നു. അത് ടിവിയിലൂടെ വീട്ടിലെ മറ്റ് ഉപകരണങ്ങളെ നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും.

Also Read: ഇലക്ട്രിക് സ്കൂട്ടറുകളുടെ തീപിടിത്തം, 1400ലധികം വാഹനങ്ങൾ തിരിച്ച് വിളിച്ച് ഒല

 

ഈ സ്മാർട്ട് ടിവികളിൽ ഫിറ്റ് ക്യാമറ സംയോജിപ്പിച്ച് ഗുണനിലവാരമുള്ള വീഡിയോ കോളിംഗും വീഡിയോ കോൺഫറൻസിംഗ് സംവിധാനവും ഉപയോഗിക്കാം. ഡോൾബി അറ്റ്‌മോസ് പിന്തുണയോടെ 90വാട്ട് 6.2.4 ചാനൽ ഓഡിയോയാണ് നിയോ ക്യുഎൽഇഡി 8കെ സ്മാർട്ട് ടിവി നൽകുന്നത്. മികച്ച 3D ശബ്‌ദ അനുഭവം നൽകുന്ന ഒബ്‌ജക്റ്റ് ട്രാക്കിംഗ് സൗണ്ട് പ്രോയ്‌ക്കൊപ്പം ഇത് വരുന്നു. ഗുണനിലവാരമുള്ള സൂം ഇൻ, അൾട്രാ വൈറ്റ് വ്യൂ എന്നിവയ്‌ക്കൊപ്പം മികച്ച ഗെയിം അനുഭവം, കൂടാതെ ഇത് 10 വർഷത്തെ ബേൺ അക്രീൻ ഗ്യാരണ്ടിയും ഇത് നൽകുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News