ലോകകപ്പ്‌ അഞ്ചാം ദിവസം: ഡൂഡില്‍ ഇന്ന് 6 രാജ്യങ്ങളുടെ പ്രതീകം

  

Last Updated : Jun 18, 2018, 12:39 PM IST
ലോകകപ്പ്‌ അഞ്ചാം ദിവസം: ഡൂഡില്‍ ഇന്ന് 6 രാജ്യങ്ങളുടെ പ്രതീകം

റഷ്യയിൽ നടക്കുന്ന ഫുട്ബോള്‍ മാമാങ്കത്തില്‍ പങ്കാളിയായിരിക്കുകയാണ് തിരച്ചില്‍ ഭീമനായ ഗൂഗിളും. ലോകകപ്പിന്‍റെ അഞ്ചാം ദിവസവും അടിപൊളി ഡൂഡില്‍  ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍.

പനാമ, സ്വീഡൻ, ബെൽജിയം, ഇംഗ്ലണ്ട്, ടുണീഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ ഫുട്ബോള്‍ എന്താണെന്ന് കാണിക്കുന്ന പ്രതീകങ്ങളുടെ ശേഖരമാണ് ഇന്നത്തെ ഡൂഡില്‍. ഈ ആറു രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന പതാകകളും ഇന്നത്തെ ഡൂഡിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ലോകകപ്പില്‍ മത്സരിക്കുന്ന 32 രാജ്യങ്ങളിലെയും ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തിയാണ് ഗൂഗിൾ ഡൂഡിൽ രൂപകല്‍പന ചെയ്തിരിക്കുന്നത്. മത്സരം അവസാനിക്കുന്നത് വരെ എല്ലാ ദിവസവും ഓരോ ഡൂഡിലുകൾ അവതരിപ്പിക്കും.

ഫുട്ബോൾ എങ്ങനെയാണ് അവരവരുടെ രാജ്യത്തെ സ്വാധീനിച്ചിരിക്കുന്നതെന്നാകും ഓരോ ദിവസത്തെയും ഡൂഡിലിന്‍റെ പ്രമേയം. ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കം റഷ്യയിലെ പതിനൊന്നു സിറ്റികളിലായി 12 സ്റ്റേഡിയങ്ങളിലായിട്ടാണ് നടത്തപ്പെടുന്നത്. 1998 ൽ ഗൂഗിൾ ഡൂഡിൽ ആദ്യമായി അവതരിപ്പിച്ചത് തലാറി പേജ്, സെര്‍ജി ബ്രിൻ എന്നിവരാണ്. 

Trending News