ഉറുദു എഴുത്തുകാരന്‍ അബ്ദുല്‍ ദേസ്നവിയ്ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

Last Updated : Nov 1, 2017, 03:27 PM IST
ഉറുദു എഴുത്തുകാരന്‍ അബ്ദുല്‍ ദേസ്നവിയ്ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

എണ്‍പത്തിയേഴാം ജന്മദിനമാഘോഷിക്കുന്ന ഉറുദു എഴുത്തുകാരന്‍ അബ്ദുല്‍ ഖവി ദേസ്നവിയ്ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് ഇന്നത്തെ സ്പെഷ്യല്‍ ഗൂഗിള്‍ ഡൂഡില്‍.

ബീഹാറിലെ നളന്ദ ജില്ലയില്‍ ദേസ്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ഭോപ്പാലില്‍ വച്ച് 2011 ജൂലൈ ഏഴിന് മരിച്ചു. ഗസ്റ്റ് ആര്‍ട്ടിസ്റ്റായ പ്രഭ മല്ല്യയാണ് ഈ ഡൂഡില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

ഉറുദു സാഹിത്യലോകത്ത് ഏറെ സ്വാധീനം ചെലുത്തിയ എഴുത്തുകാരനാണ് ദേസ്നവി. അന്‍പതു വര്‍ഷക്കാലം അദ്ദേഹം സജീവ എഴുത്തുകാരനായിരുന്നു. ഫിക്ഷന്‍, ജീവചരിത്രം, കവിത, പദ്യസമാഹാരങ്ങള്‍ തുടങ്ങിയ മേഖലകളിലായി നിരവധി കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്.

ഭോപ്പാലിലെ സൈഫിയ കോളേജിലെ ഉറുദു വിഭാഗം തലവനായിരുന്നു അദ്ദേഹം. ജാവേദ്‌ അക്തര്‍ അടക്കമുള്ള നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരായുണ്ട്.

Trending News