ഐഡിയയും വോഡഫോണും വരുന്ന മാര്‍ച്ചില്‍ ഒന്നാകുമെന്ന് സൂചന

Last Updated : Oct 2, 2017, 07:39 PM IST
ഐഡിയയും വോഡഫോണും വരുന്ന മാര്‍ച്ചില്‍ ഒന്നാകുമെന്ന് സൂചന

കുറെക്കാലമായി കേള്‍ക്കാന്‍ തുടങ്ങിയ ഒന്നാണ് ടെലികോം രംഗത്തെ ഭീമന്മാരായ ഐഡിയ സെല്ലുലാര്‍ ലിമിറ്റഡും വോഡഫോണ്‍ ഇന്ത്യയും ഒന്നാകാന്‍ പോകുന്നുവെന്ന വാര്‍ത്ത‍. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന 2018 മാര്‍ച്ചോട് കൂടി ലയനം നടക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇനി രണ്ടിടങ്ങളില്‍ നിന്നുള്ള അനുവാദം കൂടിയേ കിട്ടാനുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ ഇന്ത്യന്‍ ടെലികോം വിപണിയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് വോഡഫോണും ഐഡിയയും നില്‍ക്കുന്നത്. എയര്‍ടെല്‍ ആണ് മുന്നില്‍. 

ഈ വര്‍ഷം തുടക്കത്തില്‍ ഇരുകമ്പനികളും ചേര്‍ന്ന് 23 ബില്ല്യന്‍ ഡോളര്‍ വിലയിരുത്തുന്ന ഒറ്റ കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ വരുന്ന ഒക്ടോബര്‍ 12 ന് ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കായി ഷെയര്‍ഹോള്‍ഡര്‍മാരുടെയും ക്രെഡിറ്റര്‍മാരുടെയും യോഗം ചേരുന്നുണ്ട്.ഗാന്ധിനഗറില്‍ വച്ചായിരിക്കും ഇത് നടക്കുക.

Trending News