Samsung Galaxy M13 : അടിപൊളി ക്യാമറയുമായി സാംസങ് ഗാലക്സി എം 13 എത്തി; അറിയേണ്ടതെല്ലാം

എക്സിനോസ് 850 ഒക്ടാ-കോർ SoC പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : May 27, 2022, 02:01 PM IST
  • 6.6 ഇഞ്ച് വാട്ടർഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി എം 13 ഫോണിൽ ഒരുക്കിയിരിക്കുന്നത്.
  • ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഒരുക്കിയിരിക്കുന്നത്.
  • എക്സിനോസ് 850 ഒക്ടാ-കോർ SoC പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്.
Samsung Galaxy M13 : അടിപൊളി ക്യാമറയുമായി സാംസങ് ഗാലക്സി എം 13 എത്തി; അറിയേണ്ടതെല്ലാം

സാംസങിന്റെ ഏറ്റവും പുതിയ ബജറ്റ് ഫോണായ സാംസങ് ഗാലക്സി എം 13 ഇന്ത്യയിൽ അവതരിപ്പിച്ചു. ഗാലക്സി എം 12 ഫോണുകളുടെ അപ്ഗ്രേഡഡ് വേർഷനായി ആണ് എം13 ഫോണുകൾ എത്തിയിരിക്കുന്നത്. ഫോണിന്റെ ഡിസൈനിനും സവിശേഷതകൾക്കും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. കുറഞ്ഞ വിലയിൽ വളരെ മികച്ച സവിശേഷതകളുമായിരിക്കും സാംസങ് ഗാലക്സി എം 13 ഫോണുകളുടെ പ്രധാന ആകർഷണം എന്നാണ് പ്രതീക്ഷിക്കുന്നത്.

ഫോണുകളുടെ വില ഇനിയും പുറത്ത് വിട്ടിട്ടില്ല. സാംസങ് ഗാലക്സി എം 12 ഫോണുകളുടെ വില 10,499 രൂപയായിരുന്നു. അതിനാൽ തന്നെ ഇതിന് സമാനമായ വിലയിൽ തന്നെ എം 13  ഫോണുകളും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പിലും ഇതേ ഫോണുകൾ ഇപ്പോൾ അവതരിപ്പിച്ചിട്ടുണ്ട്. ആകെ മൂന്ന് നിറങ്ങളിലാണ് ഫോണുകൾ എത്തുന്നത്. ഡീപ്പ് ഗ്രീൻ, ലൈറ്റ് ബ്ലൂ, ഓറഞ്ച് കോപ്പർ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: Vivo Y75 : കുറഞ്ഞ വിലയും 44 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും മികച്ച സവിശേഷതകളുമായി വിവോ വൈ 75 എത്തി

6.6 ഇഞ്ച് വാട്ടർഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി എം 13 ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫുൾ-എച്ച്‌ഡി+ റെസല്യൂഷനോടു കൂടിയ ഐപിഎസ് എൽസിഡി സ്‌ക്രീനാണ് ഡിസ്‌പ്ലേയുടെ മറ്റൊരു പ്രത്യേകത. ഗാലക്സി എം 12 ഫോണുകൾക്ക് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയായിരുന്നു ഉണ്ടായിരുന്നത്. എക്സിനോസ് 850 ഒക്ടാ-കോർ SoC പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. 

ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഒരുക്കിയിരിക്കുന്നത്. f/1.8 അപ്പർച്ചറുള്ള 50 മെഗാപിക്സൽ മെയിൻ ലെൻസ്, 5 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ,  2 മെഗാപിക്സൽ ഡെപ്ത് ലെൻസ് എന്നിവയാണ് ഫോണിലെ ക്യാമറകൾ. 30 എഫ്പിഎസിൽ 1080p വീഡിയോകൾ റെക്കോർഡ് ചെയ്യാൻ ഈ ക്യാമറകൾക്ക് സാധിക്കും.  കൂടാതെ സെഫലികൾക്കും വീഡിയോ കാളുകൾക്കുമായി 8 മെഗാപിക്സൽ ഫ്രന്റ് ക്യാമറയും ഫോണിനുണ്ട്.

15 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5000 mAh ബാറ്ററിയാണ് ഫോണിനുള്ളത്. കനോസ് സെക്യൂരിറ്റിയോട് കൂടിയാണ് ഫോണുകൾ എത്തിയിരിക്കുന്നത്. ഡോൾബി അറ്റ്‌മോസ് സ്പീക്കറും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഫോണിൽ ഒരുക്കിയിട്ടുണ്ട്. വൈ ഫൈ 5, ബ്ലൂടൂത്ത് 5, ജിപിഎസ്, എൻഎഫ്‍സി എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങളും ഫോണിലുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News