Afghanistan Flood: മഴ, മിന്നൽ പ്രളയം; അഫ്​ഗാനിസ്ഥാനിൽ മരിച്ചവരുടെ എണ്ണം 300 കടന്നു

വെള്ളപ്പൊക്കത്തെ തുടർന്ന് തഖർ പ്രവിശ്യയിൽ 20 പേരോളം മരിച്ചതായാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : May 12, 2024, 01:34 PM IST
  • പ്രളയത്തിൽ നൂറുകണക്കിനാളുകൾ മരിച്ചതായി താലിബാനും സ്ഥിരീകരിച്ചു.
  • ഏറ്റവുമധികം നാശനഷ്ടമുണ്ടായത് ബദക്ഷാൻ, ബഗ്ലാൻ, ഘോർ, ഹെറാത്ത് എന്നീ പ്രവിശ്യകളിലാണ്.
Afghanistan Flood: മഴ, മിന്നൽ പ്രളയം; അഫ്​ഗാനിസ്ഥാനിൽ മരിച്ചവരുടെ എണ്ണം 300 കടന്നു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയം. 300ലധികം പേർ പ്രളയത്തിൽ മരിച്ചതായി റിപ്പോർട്ട്. 1,000-ത്തിലധികം വീടുകൾ നശിച്ചതായും യുഎൻ ഭക്ഷ്യ ഏജൻസി അറിയിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി രാജ്യത്തിന്റെ വിവിധ ഭാ​ഗത്ത് മഴ പെയ്യുന്നുണ്ട്. വടക്കൻ പ്രവിശ്യയായ ബഗ്‌ലാനിൽ കനത്ത മഴയാണ് പെയ്തത്.

വെള്ളപ്പൊക്കത്തെ തുടർന്ന് തഖർ പ്രവിശ്യയിൽ 20 പേരോളം മരിച്ചതായാണ് റിപ്പോർട്ട്. പ്രളയത്തിൽ നൂറുകണക്കിനാളുകൾ മരിച്ചതായി താലിബാനും സ്ഥിരീകരിച്ചു. ഏറ്റവുമധികം നാശനഷ്ടമുണ്ടായത് ബദക്ഷാൻ, ബഗ്ലാൻ, ഘോർ, ഹെറാത്ത് എന്നീ പ്രവിശ്യകളിലാണ്. ഇവിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ കുടുങ്ങി കിടന്നവരെ രക്ഷിക്കാനും ശ്രമങ്ങൾ നടക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News