Crime News: യുവതിയെ Gang Rape ചെയ്ത പ്രതികള്‍ക്ക് ആറു മാസത്തിനകം വധശിക്ഷ വിധിച്ച് പാക്‌ കോടതി

Written by - Zee Malayalam News Desk | Last Updated : Mar 21, 2021, 07:07 PM IST
  • പാക്കിസ്ഥാനില്‍ യുവതിയെ മക്കളുടെ കണ്‍മുന്നില്‍വച്ച് കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കേസിലാണ് ലാഹോര്‍ കോടതി നിര്‍ണ്ണായക വിധി പ്രസ്താവിച്ചത്
  • പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് 14 വര്‍ഷത്തെ ജീവപര്യന്തം തടവും അനുഭവിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും വിധി ന്യായത്തില്‍ പറയുന്നുണ്ട്.
Crime News: യുവതിയെ  Gang Rape ചെയ്ത പ്രതികള്‍ക്ക് ആറു മാസത്തിനകം വധശിക്ഷ വിധിച്ച് പാക്‌ കോടതി

Crime News: യുവതിയെ  Gang Rape ചെയ്ത പ്രതികള്‍ക്ക്  ആറു മാസത്തിനകം  വധശിക്ഷ വിധിച്ച് പാക്‌ കോടതി 

Lahore: കൂട്ട ബലാത്സംഗകേസില്‍ അതിവേഗം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിച്ച് ലാഹോര്‍ കോടതി..

പാക്കിസ്ഥാനില്‍   യുവതിയെ മക്കളുടെ കണ്‍മുന്നില്‍വച്ച്  കൂട്ടബലാല്‍സംഗത്തിനിരയാക്കിയ  (Gang Rape) കേസിലാണ്  നിര്‍ണ്ണായക വിധി  ലാഹോര്‍  (Lahore) കോടതി വിധച്ചത്.  പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ്  14 വര്‍ഷത്തെ ജീവപര്യന്തം തടവും അനുഭവിക്കണമെന്ന്  ഉത്തരവില്‍ പറയുന്നു. കൂടാതെ, പ്രതികളുടെ  സ്വത്തുക്കള്‍ കണ്ടുകെട്ടാനും വിധി ന്യായത്തില്‍ പറയുന്നുണ്ട്. 

കഴിഞ്ഞ  വര്‍ഷം സെപ്റ്റംബറിലാണ്  കേസിനാസ്പദമായ സംഭവം നടക്കുന്നത്.  പാക്കിസ്ഥാന്‍റെ  കിഴക്കന്‍ പ്രവിശ്യയിലെ ദേശീയപാതയ്ക്ക് സമീപമാണ് യുവതി പീഡനത്തിനിരയായത്.

തന്‍റെ രണ്ട് കുട്ടികളോടൊപ്പം  കാറില്‍ പോവുകയായിരുന്ന യുവതി ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് വഴിയില്‍ കുടുങ്ങി. ഇതുവഴി പോവുകയായിരുന്ന രണ്ട് യുവാക്കള്‍ സഹായം വാഗ്ദാനം ചെയ്ത്  യുവതിയെ  പീഡനത്തിനിരയാക്കുകയായിരുന്നു.

കാറിന്‍റെ  ഡോര്‍ ലോക്ക് ചെയ്ത് അകത്തിരുന്ന യുവതിയെ ചില്ലുകള്‍ തകര്‍ത്ത് പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പ്രതികള്‍ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് കേസ്.

Also read: Viral News: Indore ലെ Mortuary ൽ പെൺകുട്ടികളുമായി തെറ്റായ വ്യവഹാരം; 2 ജീവനക്കാരെ പിരിച്ചുവിട്ടു

കൂടാതെ,  സ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതിനു മുന്‍പ്  ഇവര്‍ യുവതിയുടെ പണവും ആഭരണങ്ങളും ബാങ്ക് കാര്‍ഡുകളും മോഷ്ടിക്കുകയും ചെയ്തു.  മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ദിവസങ്ങള്‍ക്കുള്ളില്‍ പോലീസ്  പ്രതികളെ പിടികൂടിയത്.

Also read: ചെടി പിഴുത് മാറ്റിയതിനെ തുടർന്ന് അയൽവാസി 12 വയസ്സുകാരിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി

പ്രതികള്‍ക്കെതിരേ കൂട്ടബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.  തിരിച്ചറിയല്‍ പരേഡില്‍ പ്രതികളെ യുവതി തിരിച്ചറിഞ്ഞതോടെ ഇവര്‍ക്കെതിരേ കടുത്ത നടപടിയണ്ടാവണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനില്‍  വലിയ പ്രക്ഷോഭമാണ് നടന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News