Russia-Ukraine War Live: യുക്രൈനിലെ ഏറ്റവും വലിയ ആണവ നിലയത്തില്‍ റഷ്യ ആക്രമണം നടത്തി

Fri, 04 Mar 2022-10:03 am,

Russia-Ukraine War Live റഷ്യയുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി

Russia Ukraine War Live Updates :  ഒന്‍പതാം ദിവസവും റഷ്യ യുക്രൈന്‍ ആക്രമണം ശക്തമാകുകയാണ്.  യുക്രൈനിലെ ഏറ്റവും വലിയ ആണവ നിലയത്തിലേക്ക് റഷ്യ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. ആണവനിലയത്തിൽ നിന്ന് തീയും പുകയും വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. യുക്രൈന്റെ തെക്കൻ നഗരമായ എനർഹോദറിലെ സപറോഷ്യ എന്ന ആണവ നിലയത്തിലേക്കാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ആണവനിലയം റഷ്യൻ സൈന്യം വളഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്


COMMERCIAL BREAK
SCROLL TO CONTINUE READING

 


 

Latest Updates

  • യുക്രൈനിന് സഹായവുമായി ഇന്ത്യൻ എയർഫോഴ്‌സ് വിമാനം ഇന്ന് പുലര്‍ച്ചെ ഹിൻഡൺ എയർബേസിൽ നിന്ന് റൊമാനിയയിലേക്ക് പുറപ്പെട്ടു

     

  • യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് പുലർച്ചെ സെലെൻസ്‌കിയുമായി സംസാരിച്ചു. പുടിന്റെ അശ്രദ്ധമായ നടപടികൾ ഇപ്പോൾ യൂറോപ്പിന്റെ മുഴുവൻ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞു.

     

  • Zaporizhzhia ആണവനിലയത്തിലെ ഷെല്ലാക്രമണവുമായി ബന്ധപ്പെട്ട് IAEA ഉക്രേനിയൻ അധികൃതരുമായി ബന്ധപ്പെട്ടു

     

  • യുക്രൈയിനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റതായി സ്ഥിരീകരിച്ച് കേന്ദ്ര വ്യോമയാന സഹമന്ത്രി വികെ സിങ്ങ്. എന്നാൽ ആർക്കാണ് വെടിയേറ്റതെന്നോ എന്താണ് സംഭവിച്ചതെന്നോ സംബന്ധിച്ച് ഇപ്പോഴും കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.

  • ഉക്രെയ്നിൽ നിന്ന് 210 ഇന്ത്യാക്കാരുമായി രണ്ട് C-17 ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങൾ ഹിന്‍ഡനിൽ ലാൻഡ് ചെയ്തു.

     

  • യുക്രൈനിലെ ഏറ്റവും വലിയ ആണവ നിലയത്തില്‍ റഷ്യ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്

     

  • Operation Ganga: ഉക്രൈനിൽ കുടുങ്ങിയ 219 ഇന്ത്യക്കാരെക്കൂടി റൊമാനിയയിൽ നിന്നും ഡൽഹിയിലെത്തിച്ചു.

     

  • ഹാർകീവിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കർശനമുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും രംഗത്ത്.  ആക്രമണങ്ങള്‍ ഒന്നുകൂടി ഹാർകീവിൽ കടുക്കും എന്ന് വ്യക്തമായതോടെയാണ് എംബസി പുതിയ കര്‍ശന മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്. 

  • ചെർണീവിൽ വ്യോമാക്രമണത്തെ തുടർന്ന് 22 പേർ മരിച്ചു.

  • വരാനിരിക്കുന്നത് ഏറ്റവും മോശമായ അവസ്ഥയെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ. പുടിനുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് പ്രതികരണം.

  • ഒഡേസയിൽ റഷ്യ കൂടുതൽ ആക്രമണങ്ങൾക്ക് ഒരുങ്ങുന്നു. നാവിക സേനയുടെ കൂടുതൽ വിഭാഗങ്ങളെ ആക്രമണത്തിനായി എത്തിക്കുന്നു 

  • യുക്രൈനെ നിരായുധരാക്കത്തെ യുദ്ധം നിർത്തില്ലെന്ന് പുടിൻ.

  • റഷ്യ - യുക്രൈൻ രണ്ടാം ഘട്ട ചർച്ച ആരംഭിച്ചു. ബ്രെസ്റ്റിലിലാണ് ചർച്ച പുരോഗമിക്കുന്നത്. വെടിനിർത്തലാണ് ചർച്ചയുഡി മുഖ്യ അജണ്ടയെന്ന് സെലിൻസ്കി അറിയിച്ചു 

  • ഹാർകീവിൽ സ്ഥിതി അതിരൂക്ഷമായതിനെ തുടർന്ന്, മറ്റിടങ്ങളിലേക്ക് മാറിയതും, അവിടെ കുടുങ്ങി കിടക്കുന്നതുമായ ഇന്ത്യക്കാരുടെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഹാർകീവ് വിട്ട്  പിസോചിനിൽ എത്തിയവരുടെ പൂർണമായ വിവരങ്ങൾ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി എംബസി ഗൂഗിൾ ഫോമുകൾ പുറത്ത് വിട്ടിട്ടുണ്ട്. യുക്രൈൻ ഇന്ത്യൻ എംബസിയുടെ ട്വിറ്റർ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഫോം പുറത്ത് വിട്ടിരിക്കുന്നത്.

  • യുക്രൈൻ - റഷ്യ രണ്ടാം ഘട്ട ചർച്ച ഉടൻ ആരംഭിക്കും. ഇന്ന് വൈകിട്ട് ആറരയോടെ ബ്രെസ്റ്റിലിലാണ് ചർച്ച നടക്കുന്നത്.

  • കരിങ്കടലിൽ നിന്ന് കീവിലെക്കുള്ള പാത റഷ്യ കയ്യടക്കി. 

  • കോഴ്സനിൽ റഷ്യൻ അധിനിവേശം പൂർണമായി. നഗര ഭരണകേന്ദ്രം റഷ്യയുടെ നിയന്ത്രണത്തിൽ.  നീപർ നദീ തീരത്തെ പ്രധാനപ്പെട്ട നഗരമാണ് കോഴ്‌സൻ  

  • ഇന്ത്യക്കാരെ യുക്രൈനിൽ ബന്ദികളാക്കിയെന്ന റിപ്പോർട്ട് വിദേശകാര്യ മന്ത്രാലയം തള്ളി. ഇന്ത്യൻ പൗരന്മാരെ ബന്ദികളാക്കി യുക്രൈൻ മനുഷ്യകവചമാക്കുന്നുവെന്ന് റഷ്യ ആരോപിച്ചതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. 

     

  • 9000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് സെലൻസ്കി

  • കെർസണിന്റെ നിയന്ത്രണം റഷ്യൻ സൈന്യം ഏറ്റെടുത്തതായി റിപ്പോർട്ട്.

  • കാർക്കീവിൽ  കർഫ്യു പ്രഖ്യാപിച്ചു. കാർക്കീവിൽ നിന്ന് രക്ഷപെടാൻ ആകുന്നില്ലെന്ന് വിദ്യാർഥികൾ. ട്രെയിനിൽ കയറാൻ അനുവദിക്കുന്നില്ലെന്ന് പരാതി  

  • യുക്രൈനിൽ ഒരു ഇന്ത്യൻ വിദ്യാർഥി കൂടി മരണപ്പെട്ടു. പഞ്ചാബ് സ്വദേശിയായ ചന്ദൻ ജിൻഡാലാണ് മരിച്ചത്. യുക്രൈനിലെ വിന്നിറ്റ്സിയ നാഷണൽ പൈറോഗോവ് മെമ്മോറിയൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായിരുന്നു ചന്ദൻ ജിൻഡാൽ. റിപ്പോർട്ടുകൾ അനുസരിച്ച് ഇസ്കെമിക് സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ജിൻഡാലിനെ വിന്നിറ്റ്സിയയിലെ ഒരു എമെർജൻസി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

  • കാർകീവ് ഉടൻ തന്നെ വിടണമെന്ന് ഇന്ത്യൻ എംബസ്സിയുടെ നിർദ്ദേശം. കാർകീവിലെ സ്ഥിതി അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. പെസോച്ചിൻ, ബാബയെ, ബെസ്‌ലിഡോവക എന്നീ പ്രദേശങ്ങളിലേക്ക് പോകണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ന് വൈകിട്ട് ആറ് മണിക്ക് മുമ്പ് തന്നെ പ്രദേശം വിടണമെന്നാണ് നിർദ്ദേശം.    

  • വിട്ടുവീഴ്ചക്കില്ലയെന്ന് റഷ്യ. എല്ലാവർക്കും ഉൾക്കൊള്ളുന്ന ഭരണകൂടം വേണം യുക്രൈനിൽ. ഇരു രാജ്യങ്ങൾക്കിടയിലുള്ള ചർച്ച മുടക്കാൻ ശ്രമിക്കുന്നത് അമേരിക്കയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

  • യുദ്ധം രൂക്ഷമായ യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  

  • യുക്രൈനിലുള്ള പൗരൻമാർക്ക് ഇന്ത്യൻ എംബസി അടിയന്തര ഉപദേശം നൽകി. തിരക്കേറിയ ഷെഹിനി-മെഡിക അതിർത്തി ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് എംബസി അഭ്യർത്ഥിച്ചു . 

  • റഷ്യൻ വ്യോമസേന ഖാർകിവിൽ. റെയിൽവേ സ്റ്റേഷൻ, കെർസണിലെ നദി തുറമുഖം എന്നിവ പിടിച്ചെടുത്തു

  • റഷ്യ-യുക്രൈൻ യുദ്ധത്തിൽ യുഎസ് സേന ഇടപെടില്ലെന്ന് വ്യക്തമാക്കി ജോ ബൈഡൻ. റഷ്യയുടെ വ്യോമാതിർത്തി അടച്ചു

  • പോളണ്ടിൽ നിന്നുള്ള ആദ്യ വിമാനങ്ങൾ ഉൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് വിമാനങ്ങൾ ഇപ്പോൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു. യുക്രൈനിൽ നിന്ന് 1377 ഇന്ത്യൻ പൗരന്മാരെ കൂടി തിരികെ എത്തിച്ചുവെന്ന് എസ് ജയശങ്കർ.

  • ആപ്പിൾ കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ വിൽപന റഷ്യയിൽ നിർത്തിവച്ചു.

     

  • യുക്രൈന് ലോക ബാങ്ക് 3 ബില്യൺ ഡോളറിന്റെ അടിയന്തര സഹായ പാക്കേജ് നൽകും

     

  • കീവിലെ ടിവി ടവറിന് നേരെയുള്ള ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു.

  • യു‌എസ് വ്യോമാതിർത്തിയിൽ നിന്ന് റഷ്യൻ വിമാനങ്ങൾ നിരോധിക്കാൻ ബൈഡൻ. 

  • യുക്രൈന് യൂറോപ്യന്‍ യൂണിയനിൽ അംഗത്വം നല്‍കാനുള്ള നടപടി തുടങ്ങിയെന്ന് EU അറിയിച്ചു 

  • യുക്രൈനിൽ കൊല്ലപ്പെട്ട നവീന്റെ പിതാവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് സംസാരിച്ചു

  • പോരാടുന്നത് നിലനിൽപ്പിന് വേണ്ടിയെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളോഡമിർ സിലെൻസ്കി. യുറോപ്യൻ യൂണിയനിലാണ് സിലൻസ്കി തന്റെ നിലപാട് വ്യക്തമാക്കിയത്.

  • റഷ്യയും യുക്രൈനും വീണ്ടും ചർച്ചയ്ക്ക് ഒരുങ്ങുന്നു. ഇരു രാജ്യങ്ങൾക്കിടയിലുള്ള രണ്ടാമത്തെ ചർച്ച നാളെ ബെലാറൂസ് പോളണ്ട് അതർത്തിയിലാകുമെന്ന് സൂചന

  • കാർകീവിലെ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശി 21കാരനായ നവീൻ എസ് ജിയാണ് കൊല്ലപ്പെട്ടത്. നാലാം വർഷം മെഡിക്കൽ വിദ്യാർഥിയാണ്. 

  • ഖാർകീവിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും റഷ്യൻ ആക്രമണം. 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

  • ഇന്ത്യക്കാരെ ഒഴുപ്പിക്കാൻ വ്യോമസേനയും തയ്യാറെടുക്കുന്നു. ഔദ്യോഗിക നിർദേശത്തിനായി കാത്തിരിക്കുകയാണ്. സി-17 വിമാനങ്ങൾ എല്ലാ സജ്ജമാക്കിയെന്ന് വ്യോമസേന വൃത്തങ്ങൾ അറിയിച്ചു

  • എല്ലാ ഇന്ത്യക്കാരും അടിയന്തരമായി കീവ് വിടണമെന്ന് എംബസി. ട്രെയിനുകളോ മറ്റ് മാർഗങ്ങളോ ഉപയോഗിച്ച് ഇന്ന് തന്നെ നഗരം വിടണമെന്നാണ് ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്. കീവിലെ സ്ഥിതി അതീവ ഗുരുതരമാകാൻ പോകുന്നു എന്ന് വിലയിരുത്തൽ

  • യുക്രൈന്‍  തലസ്ഥാനമായ കൈവ് ലഷ്യമാക്കി റഷ്യൻ സൈനിക വാഹനവ്യഹാം നീങ്ങുന്നു.  കൈവിന് വടക്ക് 40 മൈൽ (64 കിലോമീറ്റർ) ദൈർഘ്യമുള്ള റഷ്യൻ സൈനിക വാഹനവ്യൂഹമാണ് 
    തിങ്കളാഴ്ച പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങളില്‍ കാണുന്നത്.

  • റഷ്യൻ പീരങ്കി ആക്രമണത്തിൽ 70-ലധികം യുക്രൈൻ സൈനികർ കൊല്ലപ്പെട്ടു

    ഖാർകിവിനും കൈവിനും (Kharkiv and Kyiv) ഇടയിലുള്ള നഗരമായ Okhtyrka യിലെ സൈനിക താവളത്തിൽ റഷ്യൻ പീരങ്കിആക്രമണത്തിൽ 70 ലധികം യുക്രൈനിയൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 

  • മിഡിൽ ഈസ്റ്റിലെ സ്ഥിതിയെക്കുറിച്ച് യുഎൻഎസ്‌സി യോഗത്തിൽ ഇന്ത്യയുടെ പ്രതീക് മാത്തൂർ സംസാരിക്കുന്നു

     

  • പ്രസിഡന്റ് പുടിന്റെ ക്രൂരമായ യുദ്ധത്തെ അപലപിക്കാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മറ്റ് നേതാക്കളോട് ആവശ്യപ്പെട്ടു

     

  • പുടിനെ വീണ്ടും ഫോണിൽ വിളിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാക്രോൺ. യുക്രൈനുമായി ധാരണയ്ക്ക് തയ്യറാണെന്ന് പുടിൻ മാക്രോണിനോടായി അറിയിച്ചു.

  • യുക്രൈൻ പ്രതിസന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വീണ്ടും ഉന്നതതല യോഗം ചേർന്നു. ഇത് ഇന്ന് മൂന്നാം തവണയാണ് യോഗം ചേരുന്നത്.

  • എംബസി പ്രതികരിക്കുന്നില്ല, വലഞ്ഞ് ഇന്ത്യൻ വിദ്യാർഥികൾ

  • യുക്രൈൻ റഷ്യ ചർച്ച അവസാനിച്ചു. ബലാറൂസിൽ ചേർന്ന ചർച്ച നീണ്ടത് മൂന്ന് മണിക്കൂർ

  • അമേരിക്ക ബെലാറൂസിലെ എംബസി അടച്ചു. യുക്രൈനും റഷ്യയും തമ്മിൽ ബെലാറൂസിൽ ചർച്ച പുരോഗമിക്കുവെയാണ് അമേരിക്കയുടെ നടപടി

  • Operation Ganga : 1396 വിദ്യാർഥികളെ ഇന്ത്യയിൽ തിരിച്ചെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം 

  • യൂറോപ്യൻ യൂണിയൻ ഞങ്ങളോട് ശത്രുതാപരമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് റഷ്യ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു

  • യുക്രൈനിൽ നിന്നെത്തുന്ന ഇന്ത്യക്കാർക്ക് കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് ആർടി പിസിആർ, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കേറ്റുകൾ ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രം അറിയിച്ചു.

  • റഷ്യയുടെ സൈനിക നടപടി പിൻവലിക്കുക എന്നതാണ് തങ്ങളുടെ പ്രധാനലക്ഷ്യമെന്ന് യുക്രൈനിയൻ പ്രധാനമമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി റോയേട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു

  • എയർ ഇന്ത്യക്ക് പിന്നാലെ ഇന്ത്യൻ വിദ്യാർഥികൾക്കായിട്ടുള്ള രക്ഷദൗത്യത്തിനായി ഇൻഡിഗോയും, സ്പൈസ് ജെറ്റും പങ്കുച്ചേരും

  • ഉക്രൈനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ ഫലപ്രദമായ നടപടി സർക്കാർ സ്വീകരിക്കുന്നു. പരമാവധി ആളുകളെ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഉക്രൈനിൽ കുടുങ്ങിയവരുടെ കുടുംബങ്ങളുടെ വേദന അതത് ഭരണ  സംവിധാനങ്ങളെ അറിയിക്കുന്നു ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള മാധ്യമങ്ങളോടായി പറഞ്ഞു

  • ഇന്ത്യൻ വിദ്യാർഥികളുമായിട്ടുള്ള ആറാമത്തെ വിമാനം ബുദ്ധാപെസ്റ്റിൽ നിന്ന് പുറപ്പെട്ടുയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ അറിയിച്ചു. 

  • യുക്രൈൻ തലസ്ഥാന നഗരിയായ കീവിലെ വാരാന്ത്യ നിരോധനാഞ്ജ പിൻവലിച്ചു. ട്രെയിൻ സൗകര്യം ഉപയോഗിപ്പെടുത്തി യുക്രൈയിന്റെ പടിഞ്ഞാറൻ മേഖലയിലേക്ക് പോകാൻ ഇന്ത്യൻ എംബസ്സി ആവശ്യപ്പെട്ടു

  • Ukraine Crisis India Evacuation : ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കാനുള്ള ദൗത്യ സംഘത്തിനൊപ്പം നാല് കേന്ദ്രമന്ത്രിമാർ റൊമേനിയൻ അതിർത്തികളിലേക്ക്. ഹർദീപ് സിംഗ് പുരി, കിരൺ റിജിജു, വി കെ സിംഗ്,  ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ സംഘത്തിൽ. കേന്ദ്ര മന്ത്രിമാർ യുക്രൈന്റെ അയൽരാജ്യങ്ങളിലേക്കാണ് പോവുക. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനം

     

  • റഷ്യയുടെ കറൻസി 30 ശതമാനം ഇടിഞ്ഞു

    യുക്രൈനുമായുള്ള യുദ്ധത്തിനിടയിൽ പല രാജ്യങ്ങളും റഷ്യയ്ക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതിന്റെ ഫലം പുറത്തു വരികയാണ്. റഷ്യയുടെ കറൻസി റൂബിൾ 30 ശതമാനം ഇടിഞ്ഞു.

  • യുക്രൈനിന്   മാരകമായ സൈനിക ഉപകരണങ്ങൾ നൽകുമെന്ന്   ഓസ്‌ട്രേലിയ.

    റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ യുക്രൈനിനെ സഹായിക്കാന്‍ ഓസ്‌ട്രേലിയ.  മാരകമായ സൈനിക ഉപകരണങ്ങൾ നൽകുമെന്നാണ്  ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിയ്ക്കുന്നത്‌.  എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഓസ്‌ട്രേലിയ പുറത്തുവിട്ടിട്ടില്ല.  റഷ്യയുടെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ സൈബര്‍ സുരക്ഷാ സഹായവും ഓസ്‌ട്രേലിയ വാഗ്ദാനം ചെയ്തിട്ടുണ്ട്....

  • യുക്രൈൻ തലസ്ഥാനമായ കിവിലും (Kyiv) പ്രധാന നഗരമായ ഖാർകിവിലും (Kharkiv) ഇന്ന് രാവിലെ സ്ഫോടന ശബ്ദം കേട്ടതായി യുക്രൈൻ സ്റ്റേറ്റ് സർവീസ് ഓഫ് സ്പെഷ്യൽ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ പ്രൊട്ടക്ഷൻ അറിയിച്ചു. വടക്കൻ യുക്രൈനിലെ ചെർനിഹിവ് ( Chernihiv) നഗരത്തിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ മിസൈൽ ആക്രമണത്തെ തുടർന്ന് തീപിടിച്ചതായും ഏജൻസി അറിയിച്ചു.

     

  • റഷ്യക്ക് മുന്നിൽ ആയുധം വെക്കില്ല

    യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കി രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയോടൊപ്പമുള്ള ഒരു ചിത്രം പങ്കിട്ടുകൊണ്ട് എന്ത് വില കൊടുത്തും ഞങ്ങൾ റഷ്യക്കെതിരെ പോരാടുമെന്നും ആയുധം അടിയറവ് വെക്കില്ലയെന്നും വ്യക്തമാക്കിയിട്ടുണ്ട്

  • യുക്രൈനിൽ നിന്നും തിരിച്ചെത്തിയ ഗുജറാത്തിൽ നിന്നുള്ള നൂറോളം വിദ്യാർത്ഥികളെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഇന്ന് രാവിലെ ഗാന്ധിനഗറിൽ സ്വീകരിച്ചു. ഉക്രെയ്നിൽ നിന്ന് മുംബൈയിലും ഡൽഹിയിലും വന്നിറങ്ങിയ ഇവരെ വോൾവോ ബസുകളിലാണ് ഗുജറാത്തിലെത്തിച്ചത്

     

  • ഉക്രെയ്നിൽ കുടുങ്ങിയ 249 ഇന്ത്യൻ പൗരന്മാരുമായി അഞ്ചാമത്തെ ഓപ്പറേഷൻ ഗംഗ വിമാനം ബുക്കാറെസ്റ്റിൽ നിന്ന് (റൊമാനിയ) ഡൽഹി വിമാനത്താവളത്തിൽ എത്തി

     

  • യുക്രൈനിന് ഐക്യദാർഢ്യവുമായി യു‌എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, G7 FMs എന്നിവർ രംഗത്ത്.  ഇവർ യുക്രൈൻ എഫ്‌എം ഡിമിട്രോ കുലേബയുമായി (Dmytro Kuleba) സംസാരിച്ചു.

     

  • സൈനികർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് റഷ്യ. എന്നാൽ എത്ര പേർ കൊല്ലപ്പെട്ടെന്ന് വ്യക്തമായിട്ടില്ല

  • യുക്രൈനിൽ ആണവ കേന്ദ്രങ്ങളിൽ കേടുപാടുകൾ ഉണ്ടായെന്ന് യുക്രൈൻ. ആശങ്കപ്പടേണ്ട കാര്യമില്ലെന്ന് അന്താരാഷ്ട്ര ആണവ ഏജൻസി  

  • ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് സെലെൻസ്കി. ശ്രമിക്കില്ലെന്ന് ജനങ്ങൾക്ക് തോന്നാതിരിക്കാനാണ് ചർച്ചയ്ക്ക് തയ്യാറാതെന്ന് യുക്രൈനിയൻ പ്രസിഡന്റ് 

  • യുക്രൈനിലെ പ്രധാനമായ തെക്കൻ പട്ടണങ്ങൾ പിടിച്ചെന്ന് റഷ്യ. റഷ്യൻ ടാങ്കുകൾക്ക് തീയിട്ട ജനം. കാർകീവിലും യുക്രൈൻ ശക്തമായ പ്രതിരോധം തീർക്കുന്നു.

  • ബെലാറൂസിലെ പ്രിപാറ്റ് നദിക്കരയിൽ ചർച്ച പുരോഗമിക്കുന്നു. യുക്രൈൻ സംഘത്തിൽ പ്രസിഡന്റ് സെലെൻസ്കിയുടെ പ്രതിനിധികളും വിദേശകാര്യ ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്.

     

  • യുദ്ധം ആരംഭിച്ച ശേഷം യുക്രൈനിൽ കുടുങ്ങിയ 82 വിദ്യാർഥികൾ ഞായറാഴ്ച കേരളത്തിലെത്തി. ഡൽഹി വഴി 56 പേരും മുംബൈ  വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയത്.  കൊച്ചിയിലെത്തിയ ആദ്യ സംഘത്തിൽ പതിനൊന്നു പേരാണ് ഉൾപ്പെട്ടിരുന്നത്. തിരുവനന്തപുരത്ത് വൈകുന്നേരം ആറരയോടെ 19 പേർ വിമാനമിറങ്ങി. രാത്രി എട്ടരയോടെ ആറു പേർ എത്തിച്ചേരും. 

  • റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആണവ ഭീഷണി അപകടകരവും നിരുത്തരവാദപരവുമാണെന്ന്  നാറ്റോ മേധാവി

  • യുക്രൈനിന്റെ ഒരു തുണ്ട് ഭൂമി പോലും റഷ്യക്ക് വിട്ട് നൽകില്ലെന്ന് വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ. റഷ്യക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാനാണ് ചർച്ചയ്ക്ക് തയ്യാറായതെന്നും അദ്ദേഹം വ്യക്തമാക്കി  

  • യുക്രൈനിൽ നിന്ന് 368,000 പേർ കൂട്ടപാലായനം നടത്തിയതായി  ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസി. യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം ദിനപ്രതി വർധിച്ച് വരികെയാണ്

  • Nuclear Threat: നാറ്റോ റഷ്യയ്ക്ക് മേലെ ഒരുതരത്തിലും ഭീഷണി ഉയർത്തുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി. റഷ്യയുടെ ആണവ ഭീഷണിക്ക് പിന്നാലെയാണ് അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്.

  • റഷ്യ - യുക്രൈൻ ചർച്ച ആരംഭിച്ചു. ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘം ബെലാറൂസിൽ വെച്ചാണ് ചർച്ച നടത്തുന്നത്  

  • ബെലാറൂസിൽ ചർച്ചയ്ക്ക് തയ്യാറെന്ന് യുക്രൈൻ പ്രസിഡന്റ്. തീരുമാനം ബെലാറൂസ് പ്രസിഡന്റുമായുള്ള ചർച്ചയ്ക്ക് ശേഷം.

     

  • ആണവ ഭീഷണിയുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ആണവായുധങ്ങൾ സജ്ജമാക്കാൻ സേന തലവന്മാർക്ക് പുടിൻ നിർദേശം നൽകി.

     

  • യുക്രൈനിൽ സംഘർഷ മേഖലയിലുള്ള ഇന്ത്യക്കാരെ ഉടൻ ഒഴിപ്പിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. രക്ഷദൗത്യത്തിന് റെഡ് ക്രോസ്സിന്റെ സഹായവും തേടിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അതിർത്തി കടക്കുന്നതിന്റെ ഭാഗമായി ലക്ഷക്കണക്കിന് ആളുകളാണ് ഒരുമിച്ച് പോളണ്ട് അതിർത്തിയിൽ എത്തുന്നത്. ഇതാണ് പോളണ്ട് അതിർത്തി വഴി പുറത്ത് കടക്കുന്നതിൽ പ്രശ്‌നം നേരിടുന്നന്തെന്ന് അദ്ദേഹം വ്യക്തമാക്കി.

  • ബെലാറൂസിൽ വച്ച് ചർച്ച നടത്താൻ തയാറല്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കി. വാർസോ, ബ്രാറ്റിസ്ലാവ, ഇസ്താംബുൾ, ബുഡാപെസ്റ്റ്, ബാക്കു എന്നിവിടങ്ങിളിൽ എവിടെയെങ്കിലും വച്ച് ചർച്ച നടത്താമെന്ന് സെലൻസ്കി അറിയിച്ചു.

  • റഷ്യ - യുക്രൈൻ യുദ്ധം നാലാം ദിവസവും രൂക്ഷമായി തന്നെ തുടരുമ്പോൾ റഷ്യയുടെ 4300 സൈനികരെ വധിച്ചതായി യുക്രൈൻ. യുക്രൈനിന്റെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഹന്ന മല്യാർ സായ് ആണ് കണക്കുകൾ പുറത്ത് വിട്ടത്. അത് കൂടാതെ 706 സൈനിക വാഹനങ്ങളും, 146 ടാങ്കുകളും, 26 ഹെലികോപ്റ്ററുകളും, 27 യുദ്ധവിമാനങ്ങളും നശിപ്പിച്ചതായി അറിയിച്ചു. 

  • Operation GAnga : യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരിക്കെയെത്തിക്കാനുള്ള രക്ഷാപ്രവർത്തനം ഓപ്പറേഷൻ ഗംഗ വഴി ഇതുവരെ 710 ഇന്ത്യക്കാരെ തിരികെയെത്തിച്ചു. ഇതിൽ 83 പേർ മലയാളികളാണ്. ആകെ മൂന്ന് വിമാനങ്ങളിലായി ആണ് ഇവരെ തിരികെ എത്തിച്ചത്. യുക്രൈനിൽ യുദ്ധം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ റഷ്യൻ അതിർത്തികൾ തുറന്നു ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വഴികൾ നോക്കണമെന്നും ആവശ്യങ്ങൾ ഉയരുന്നുണ്ട്.

     

  • കൊച്ചിയിൽ ആദ്യ വിമാനം ലാൻഡ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 12.57 ന് വിമാനമെത്തി. നടപടികൾ പൂർത്തിയാക്കി അൽപ സമയത്തിനകം വിദ്യാർത്ഥികൾ പുറത്തേക്ക് എത്തും

  • റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഫിൻലൻഡ്.

     

  • യുക്രൈനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ. യുക്രൈന്റെ നിലപാട് അറിയാൻ കാത്തിരിക്കുകയാണെന്നും റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ബെലാറസിൽ വച്ച് ചർച്ച നടത്താമെന്നാണ് റഷ്യയുടെ നിലപാട്.

  • റഷ്യൻ സൈന്യത്തിന്റെ ചെറുവാഹനങ്ങൾ ഖാർകിവ് നഗരത്തിലേക്ക് അതിക്രമിച്ചു കയറിയതായി റിപ്പോർട്ട്. പ്രതിരോധിച്ച് യുക്രൈൻ സൈന്യം.

     

  • 240 ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ വിമാനവും ഡൽഹിയിലെത്തി. ഹം​ഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നിന്നാണ് വിമാനം എത്തിയത്. 

     

  • യുക്രൈന് ആയുധമെത്തിക്കാൻ ഓസ്ട്രേലിയയും. നാറ്റോ സഖ്യകക്ഷികളിലൂടെ ആയുധങ്ങൾ എത്തിക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. അതേസമയം റഷ്യൻ മാധ്യമമായ റഷ്യ ട്യൂഡേയ്ക്ക് ഓസ്ട്രേലിയ വിലക്കേർപ്പെടുത്തുകയും ചെയ്തു.

  • റഷ്യൻ സൈന്യത്തിന് ഇതുവരെ ഖാർകീവ് പിടിച്ചെടുക്കാൻ സാധിച്ചിട്ടില്ലയെന്ന് യുക്രൈൻ അവകാശ്യപ്പെടുന്നു

  • ഖാർകീവിലെ ഗ്യാസ് പൈപ്പലിൻ റഷ്യ തകർത്തുയെന്ന് യുക്രൈയൻ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 

  • റഷ്യ വഴിയുള്ള ഒഴിപ്പിക്കലും ദുഷ്കരം. സൈനിക നടപടിയെ തുടർന്ന് അതിർത്തി തുറക്കാൻ സാധിക്കില്ലയെന്ന് റഷ്യ ഇന്ത്യയെ അറിയിച്ചു. 

  • പോളണ്ട് അതിർത്തിയിൽ ഇന്ത്യൻ വിദ്യാർഥികളെ തടഞ്ഞ് യുക്രൈനിയൻ പട്ടാളം. മടങ്ങി പോകാൻ ആവശ്യപ്പെട്ട് ലാത്തിചാർജ് നടത്തി

  • കീവിലും കാർഗീവിലും ഉഗ്രസ്ഫോടനം. ജനവാസകേന്ദ്രങ്ങളിലും റഷ്യൻ സേനയുടെ ആക്രമണം

  • റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രൈന് സഹായ വാ​ഗ്ദാനങ്ങളുമായി ലോകരാജ്യങ്ങൾ. സൈനിക സഹായം നൽകുമെന്ന് നെതർലൻഡും ജർമ്മനിയും ബെൽജിയവും ഫ്രാൻസും പ്രഖ്യാപിച്ചു. ബെൽജിയം 2000 മെഷീൻ ​ഗണ്ണുകളും 3,800 ടൺ ഇന്ധനവും നൽകും. ജർമ്മനി സൈനിക വാഹനങ്ങൾ തകർക്കാൻ ശേഷിയുള്ള ആയുധങ്ങളും 500 ചെറു മിസൈലുകളും ഉടൻ നൽകും. യുക്രൈന് വൈദ്യസഹായം നൽകുമെന്ന് അസർബൈജാൻ വ്യക്തമാക്കി. 

  • യുക്രൈനെ നാല് ഭാ​ഗത്ത് നിന്നും വളഞ്ഞ് ആക്രമണം ശക്തമാക്കാൻ സൈനികർക്ക് നിർേദശം നൽകി റഷ്യ. നാലാം ദിവസവും യുക്രൈനിൽ ശക്തമായ ആക്രമണം തുടരുന്ന റഷ്യ, കീവ് പിടിക്കാനുള്ള ശ്രമം ഊർജിതമാക്കി.

  • യുക്രൈനിലെ ഭീതി നിറഞ്ഞ സാഹചര്യങ്ങളിൽ നിന്ന് റൊമേനിയ വഴി നാട്ടിലേക്ക് മടങ്ങിയ ആദ്യ സംഘം മുംബൈ വിമാനത്താവളത്തിൽ എത്തി. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഇവരെ സ്വാഗതം ചെയ്തു. 219 യാത്രക്കാരാണ് ആദ്യ സംഘത്തിലുണ്ടായിരുന്നത്. റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് വിമാനം പുറപ്പെട്ടത്. മുപ്പതോളം മലയാളികൾ വിമാനത്തിലുണ്ടായിരുന്നു. 

  • Ukraine Evacuation : യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം മുംബൈയിൽ എത്തി. എയർ ഇന്ത്യ വിമാനത്തിൽ ആകെ 219 പേരാണ് തിരികെയെത്തിയത്. സംഘത്തിൽ ആകെ 27 മലയാളികളുണ്ട്.

  • യുക്രൈനിലെ ഇന്ത്യക്കാരുടെ കാര്യത്തിൽ യുക്രൈനിയൻ പ്രസിഡന്റിനോട്  പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചു. ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെയെത്തിക്കാൻ ആവശ്യമായി സൗകര്യങ്ങൾ ചെയ്യണമെന്നും ആവശ്യപ്പെട്ടു 

  • European Union : റഷ്യക്ക് വിമാനത്തിന്റെ യന്ത്രഭാഗങ്ങൾ നൽകുന്നത് നിർത്തുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു. കൂടാതെ എണ്ണഖനികൾ ആധുനികവത്കരിക്കാനുള്ള സാങ്കേതിക വിദ്യ നൽകില്ലെന്നും അറിയിച്ചു.

  • French President : റഷ്യൻ പ്രസിഡന്റ് പുടിനുമായി വീണ്ടും സംസാരിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. യുക്രൈനുമായി ചർച്ച നടത്താൻ ആവശ്യപ്പെട്ടു.

  • Turkey Sanctions :റഷ്യയോട് യുദ്ധം നിർത്താൻ ആവശ്യപ്പെട്ട് നിർണായക നീക്കവുമായി തുർക്കി. കരിങ്കടലിൽ റഷ്യയുടെ യുദ്ധകപ്പലുകൾ നിരോധിച്ചു 

  • European Union Sanctions :റഷ്യക്കെതിരേ കടുത്ത ഉപരോധം പ്രഖ്യാപിച്ച്  യുറോപ്യൻ യൂണിയൻ. സാമ്പത്തിക, ഊർജ, ഗതാഗത മേഖലകളിലാണ് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്.

  • Prime Minister Narendra Modi : ഇന്ത്യയോട് സുരക്ഷ കൗൺസിലിൽ പിന്തുണ നൽകണമെന്ന് യുക്രൈനിയൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കി ആവശ്യപ്പെട്ടു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നിലപാട് ആവർത്തിച്ചു. യുദ്ധം നിർത്തി  സമാധാനപരമായി ചർച്ചയ്ക്ക് തയ്യാറാവണമെന്ന് നരേന്ദ്ര മോദി പറഞ്ഞു.

  • കിലോമീറ്ററുകളോളം കാൽ നടയായി വിദ്യാർത്ഥികൾ അതിർത്തിയിലേക്ക്

  • Kyiv Curfew :യുക്രൈൻ തലസ്ഥാനമായ കീവിൽ കൂടുതൽ നിയന്ത്രണങ്ങൾ  ഏർപ്പെടുത്തി. വൈകിട്ട് 5 മണി മുതൽ രാവിലെ 8 മണിവരെ ആരും പുറത്തിറങ്ങരുതെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സമയത്ത് പുറത്തിറങ്ങുന്നവരെയെല്ലാം ശത്രു സൈന്യത്തിന്റെ ഭാഗമായി കാണുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. 

  • Need Ammo Not A Ride; Ukraine President  : കീവിൽ നിന്ന് രക്ഷപെടാൻ സഹായിക്കാമെന്ന അമേരിക്കയുടെ വാഗ്ദാനം നിഷേധിച്ച് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി റിപ്പോർട്ടുകൾ. എനിക്കിപ്പോൾ ആവശ്യം ഒളിച്ചോടാനുള്ള സഹായമല്ല മറിച്ച് ആയുധങ്ങളാണെന്ന് സെലെൻസ്കി പറഞ്ഞതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിഎൻഎൻ ആണ് സെലെൻസ്കി സഹായ വാഗ്ദാനം നിഷേധിച്ച വാർത്തകൾ പുറത്ത് വിട്ടത്. ബ്രിട്ടൻ യുക്രൈൻ എംബസിയുടെ ട്വീറ്റിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട്. യുക്രൈൻ തങ്ങളുടെ പ്രസിഡന്റിനെ ഓർത്ത് അഭിമാനിക്കുന്നുവെന്നും എംബസി ട്വീറ്റ് ചെയ്തു.

     

  • RUssia - Ukraine War Casualities : ലീവിലിൽ കടുത്ത പോരാട്ടം, കനത്ത പ്രതിരോധം തീർത്ത് യുക്രൈൻ സൈന്യം. റഷ്യൻ ആക്രമണത്തിൽ 198 സാധാരണക്കാർ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു. ആയിരത്തോളം ആളുകൾക്ക് പരിക്കേറ്റുവെന്ന് ആരോഗ്യമന്ത്രി വിക്ടർ ലിയാഷ്‌കോ പറഞ്ഞു. മരിച്ചവരുടെ കൂട്ടത്തിൽ 3 കുട്ടികളും ഉൾപ്പെടും.

  • യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായിട്ടുള്ള ആദ്യ വിമാനം പുറുപ്പെട്ടു. റൊമേനിയയിൽ നിന്ന് മുംബൈയിലേക്കാണ് ഫ്ലൈറ്റ്. 30 ഓളം മലയാളികൾ വിമാനത്തിലുണ്ട്

  • ഇന്ത്യയുടെ രക്ഷാ ദൗത്യം എങ്ങനെ? 

  • എംബസി കൈ ഒഴിഞ്ഞു. പ്രതിഷേധവുമായി വിദ്യാർഥികൾ. സ്വന്തം ചെലവിൽ യുക്രൈനിയൻ അതിർത്തിലെത്താൻ എംബസി ആവശ്യപ്പെട്ടുയെന്ന് വിദ്യാർഥികൾ

  • പടിഞ്ഞാറൻ യുക്രൈനിയൻ നഗരമായ മിലിറ്റോപ്പോൾ പിടിച്ചെടുത്തുയെന്ന് റഷ്യ. കീവ് ഉൾപ്പെടെ യുക്രൈനിലെ പല നഗരങ്ങളും റഷ്യയുടെ മിസൈൽ ആക്രമണം തുടരുകയാണെന്ന് റഷ്യൻ വാർത്ത ഏജൻസിയായ ഇന്റർഫാക്സ് ന്യൂസ് എജൻസ് റിപ്പോർട്ട് ചെയ്യുന്നു

  • പാശ്ചാത്യ രാജ്യങ്ങൾ യുദ്ധസഹായങ്ങൾ യുക്രൈനിലേക്കെത്തികൊണ്ടിരിക്കുകയാണ് പ്രസിഡന്റെ സിലൻസ്കി അറിയിച്ചു. യുദ്ധത്തിനെതിരെ പോരാടാനുള്ള സഖ്യം രൂപപ്പെടുത്തുകയാണെന്നും സിലൻസ്കി പറഞ്ഞു. 

  • റഷ്യയുടെ രണ്ട് യുദ്ധവിമാനങ്ങൾ യുക്രൈനിയൻ സൈന്യം വെടിവെച്ചിട്ടുയെന്ന് അമേരിക്ക. കീവിൽ നിന്ന് പടിഞ്ഞാർ 40 കിലോമീറ്റർ മാറിയാണ് റഷ്യൻ വിമാനം തകർന്ന് വീണത്.

  • യുക്രൈനിൽ നിന്നുള്ള ആദ്യ ഇന്ത്യൻ സംഘം ഇന്ന് മുംബൈയിലെത്തും. 19 മലയാളി വിദ്യാർഥികളാണ് സംഘത്തിലുള്ളത്. മുംബൈയിലെത്തുന്ന മലയാളി വിദ്യാർഥികൾക്ക് തിരികെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

  • ബങ്കറിൽ അഭയം തേടിയ മലയാളി വിദ്യാർത്ഥിനികളുടെ ദയനീയ ദൃശ്യങ്ങൾ 

  • Ukrainian President Expresses Confidence : യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ആത്മവിശ്വാസം പ്രകടിപ്പിച്ച് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി.  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് സംസാരിച്ചെന്നും, ആയുധങ്ങളും മറ്റ് സഹായങ്ങളും എത്തി കൊണ്ടിരിക്കുകയാണെന്നും സെലെൻസ്കി പറഞ്ഞു.

  • ഭക്ഷണവും വെള്ളവും തീരുന്നതിൽ ആശങ്ക പങ്കുവച്ച് മലയാളി വിദ്യാർഥിനി സിയാ ടോബി

  • യുക്രൈനിൽ അകപ്പെട്ടവർക്ക് ഒപ്പം ZEE മലയാളം ന്യൂസ്. നിങ്ങളുടെ ദുരിതം അറിയിക്കൂ. വീഡിയോ അയക്കേണ്ട നമ്പർ  994722337. RussiaUkraineWar Helpline 

  • US Aid for Ukraine - യുക്രൈയിന് 600 മില്യൺ ഡോളർ യുഎസ് സൈനിക സഹായത്തിനായി അനുവദിച്ചു. അടിയന്തര സൈനിക സഹായത്തിനുള്ള ഉത്തരവിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പിട്ടു

  • Russina Ukraine War Volodymyr Zelenskyy: റഷ്യയ്ക്ക് മുമ്പിൽ കീഴടങ്ങില്ലയെന്ന് .യുക്രെയിൻ പ്രസിഡന്റ് വോളോഡോമയർ സെലൻസ്കി. യുക്രെയിൻ ആയുധം താഴെവെക്കില്ലയില്ലെന്ന്  സെലൻസ്കി കൂട്ടിച്ചേർത്തു

  •  യുക്രൈനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നാറ്റോ കമാൻഡോകൾ വിന്യസിപ്പിച്ചു. നാറ്റോയുടെ അംഗ രാജ്യങ്ങളുടെ അതിർത്തികളിലാണ് കമാൻഡോകളെ വിന്യസിപ്പിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായിയാണ്  നാറ്റോ ദ്രുതപ്രതികരണ സേനയെ വിന്യസിപ്പിച്ചിരിക്കുന്നത്. യുദ്ധത്തിന്റെ സാഹചര്യത്തിൽ കര, വ്യോമ, സമുദ്ര മേഖലകളിൽ സേനകൾ വിന്യസിപ്പിക്കുകയാണെന്ന് നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.

  • റഷ്യ-യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ഇന്ത്യൻ വ്യോമസേന യുകെയിൽ നടന്നുകൊണ്ടിരിക്കുന്ന കോബ്ര വാരിയർ 2022 (Cobra Warrior 2022) സൈനികാഭ്യാസത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. 

     

  • യുക്രൈനെതിരെ റഷ്യയുടെ ആക്രമണം തുടരുകയാണ്. അതിനിടെ കെർസണിൽ വാതക സ്‌ഫോടനം ഉണ്ടായതായി വാർത്തകൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്

  • കിവിലെ വിക്ടറി അവന്യൂവിലെ സൈനിക യൂണിറ്റുകളിലൊന്ന് റഷ്യ ആക്രമിച്ചു

     

  • റഷ്യ-യുക്രൈൻ യുദ്ധത്തിൽ റഷ്യയെ പ്രതിഷേധമറിയിച്ച് മാർപ്പാപ്പ 

    COMMERCIAL BREAK
    SCROLL TO CONTINUE READING

    റഷ്യ-യുക്രൈൻ യുദ്ധത്തിൽ റഷ്യയെ പ്രതിഷേധമറിയിച്ച് മാർപ്പാപ്പ. പോപ്പ് ഫ്രാൻസിസ് വത്തിക്കാനിലെ റഷ്യൻ എംബസിയിൽ നേരിട്ടെത്തിയാണ് ആശങ്ക അറിയിച്ചത്.

     

  • ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്കായി പുതിയ നിര്‍ദ്ദേശം.  നിര്‍ദ്ദേശമനുസരിച്ച് ഇന്ത്യൻ ഗവൺമെന്റിന്റെ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ആരും ഒരു അതിർത്തിയലേക്കും പോകരുതെന്നാണ്.

     

  • മൂന്നാം ദിനവും കീവില്‍ ആക്രമണം കടുപ്പിച്ച് റഷ്യ

    മൂന്നാം ദിനവും റഷ്യ കീവില്‍ ആക്രമണം കടുപ്പിക്കുകയാണ്. യുക്രൈനിലെ താപവൈദ്യുത നിലയം ആക്രമിച്ചു. ഇവിടെ 5 സ്ഫോടനങ്ങള്‍ നടന്നതായിട്ടാണ് റിപ്പോര്‍ട്ട്.  കൂടാതെ ഒടെസ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന രണ്ട് ചരക്കു കപ്പലുകളും റഷ്യ തകര്‍ത്തു. 

  • യുഎൻ സുരക്ഷാ കൗൺസിലില്‍ യുക്രൈൻ പ്രമേയം വീറ്റോ ചെയ്ത് റഷ്യ. യുക്രെയ്നിൽനിന്ന് സൈനിക പിൻമാറ്റം ആവശ്യപ്പെടുന്ന പ്രമേയമാണു റഷ്യ വീറ്റോ ചെയ്തത്. വോട്ടെടുപ്പില്‍ നിന്നും ഇന്ത്യയും ചൈനയും വിട്ടുനിന്നു.

     

  • ഇന്ത്യയുടെ രക്ഷാദൗത്യം പുരോഗമിക്കുന്നു. 470 ഇന്ത്യക്കാർ അതിർത്തി കടന്നു. ഇവരിൽ 17 മലയാളികളും. ആദ്യ വിമാനം നാളെ റൊമാനിയയിൽ എത്തും. 

  • യുക്രൈനിലെ ഭരണകൂടത്തെ അട്ടിമറിക്കാൻ യുക്രൈൻ പട്ടാളത്തിനോട് ആഹ്വനം ചെയ്ത് റഷ്യ. യുക്രൈനിലെ നിലവിലെ ഭരണകൂടം ഭീകരവാദികളുടെതാണെന്ന് പുടിൻ.  ഭരണനേതൃത്വത്തിൽ നവനാസികളും ലഹരിക്ക് അടിമപ്പെട്ടവരുമെന്ന് പുടിൻ. ഭരണകൂടത്തെ പുറത്താക്കും വരെ യുദ്ധം തുടരുമെന്നും അറിയിച്ചു. 

  • ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനോട് സംസാരിച്ചതിന് ശേഷം യുക്രൈൻ പ്രതിനിധികളുമായി സംസാരിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനായി മിൻസ്‌കിലേക്ക് പ്രതിനിധികളെ അയക്കാൻ തയ്യാറാണെന്നാണ് അറിയിച്ചിരിക്കുന്നത്. യുക്രൈനിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഈ യുദ്ധം അത്യാവശ്യമായിരുന്നുവെന്ന് പുടിൻ ഷി ജിൻപിംഗിനോട് പറഞ്ഞു. ഷി ജിൻപിംഗ് റഷ്യയുടെ പ്രവർത്തികളെ ബഹുമാനിക്കുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭയിൽ പരസ്പര പിന്തുണ നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും റഷ്യ പറഞ്ഞു.

  • യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ദൗത്യം തുടരുകയാണ്. ഇന്ന് 470 ഇന്ത്യൻ വിദ്യാർഥികളെ റൊമാനിയയുടെ പോരുബ്നെ-സിററ്റ് ബോർഡർ വഴി തിരികെയെത്തിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യക്കാരെ ഉടൻ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികെയാണെന്നും എംബസി അറിയിച്ചു.

  • റഷ്യയിലും ബെലാറസിലും നടത്താൻ ഉദ്ദേശിച്ചിരുന്ന എല്ലാ കായിക പരിപാടികളും റദ്ദാക്കണമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി കായിക ഫെഡറേഷനുകളോട്  അഭ്യർത്ഥിച്ചു 

  • റഷ്യ - യുക്രൈൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ യുക്രൈനിൽ നിന്നെത്തുന്ന എല്ലാ ആളുകളെയും സ്വീകരിക്കുമെന്ന് ജർമ്മനി. ഈ യുദ്ധം ഒഴിവാക്കാൻ കഴിയുന്നതിന്റെ പരമാവധി എല്ലാവരും ശ്രമിച്ചു. എന്നാൽ റഷ്യൻ പ്രസിഡന്റ് മനുഷ്യജീവനുകൾക്ക് വിലനൽകാതെ യുദ്ധം ചെയ്യാൻ ഈ സാഹചര്യം ഉണ്ടായതെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് പറഞ്ഞു. അതിനാലാണ് യുക്രൈനിൽ നിന്നെത്തുന്ന എല്ലാവരെയും സ്വീകരിക്കാൻ തീരുമാനിച്ചതെന്നും അറിയിച്ചു 

  • റഷ്യയിലോ ബെലാറസിലോ നടത്താൻ തീരുമാനിച്ചിരിക്കുന്ന കായിക മത്സരങ്ങൾ മാറ്റുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് അന്താരാഷ്ട്ര ഫെഡറേഷനുകളോട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി.

  • സംഘർഷത്തിൽ ഇതുവരെ ആയിരത്തിലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

  • റഷ്യൻ സൈന്യം കിന്റർഗാർട്ടനുകളും, അനാഥാലയങ്ങളും ആക്രമിക്കുന്നുവെന്ന് യുക്രൈൻ  വിദേശകാര്യ മന്ത്രി ആരോപിച്ചു.

  • ഫെബ്രുവരി 26ന് യുക്രൈനിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തുന്ന ഇന്ത്യൻ പൗരന്മാരെ സ്വീകരിക്കാൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

  • കീവിന് സമീപത്തെ വിമാനത്താവളം പിടിച്ചെടുത്ത് റഷ്യൻ സൈന്യം. കീവിന് 7 കിലോമീറ്ററുകൾ അകലെയുള്ള തന്ത്രപ്രധാനമായ ഹോസ്റ്റമൽ എയറോഡ്രോമാണ് റഷ്യൻ സൈന്യം പിടിച്ചെടുത്തിരിക്കുന്നത്. 200 യുക്രൈൻ സൈനികരെ വധിച്ചതായും റഷ്യ അറിയിച്ചിട്ടുണ്ട്. കീവ് റഷ്യൻ സൈന്യം വളഞ്ഞു കഴിഞ്ഞു. ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾ ആക്രമിക്കില്ലെന്ന് റഷ്യ അറിയിച്ചു.
      

  • റഷ്യ - യുക്രൈൻ യുദ്ധത്തെ തുടർന്ന് പുടിന്റെ സ്വത്തുക്കൾ മരവിപ്പിക്കാൻ ഒരുങ്ങി യൂറോപ്യൻ യൂണിയൻ. വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിന്റെ സ്വത്തുക്കളും മരവിപ്പിക്കും.

  • 1000 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.  

  • ചർച്ചയ്ക്ക് തയ്യാറായി റഷ്യ. ചർച്ചയ്ക്കായി പ്രതിനിധിയെ മിൻസ്കിലേക്ക് അയക്കാൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തയ്യാറാണെന്ന് ക്രെംലിൻ 

  • റഷ്യ - യുക്രൈൻ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ രക്ഷാദൗത്യം ആരംഭിച്ചിരിക്കുകയാണ് ഇന്ത്യ. എഎൻഐയുടെ റിപ്പോർട്ട് അനുസരിച്ച് 40 മെഡിക്കൽ വിദ്യാർഥികൾ 8 കിലോമീറ്ററുകൾ നടന്ന് യുക്രൈൻ - പോളണ്ട് അതിർത്തിയിൽ എത്തി. വിദ്യാർഥികളെ കോളേജ് ബസിൽ അതിർത്തിക്ക് 8 കിലോമീറ്ററുകൾ അപ്പുറം കൊണ്ട് വിടുകയായിരുന്നു.  അതിർത്തിക്ക് 70 കിലോമീറ്ററുകൾ അപ്പുറമുള്ള ലിവിവ് പ്രദേശത്തെ കോളേജിലെ വിദ്യാർഥികളാണ് ഇവർ.

  • യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുടെ രക്ഷാദൗത്യം തുടങ്ങി. വിദ്യാർത്ഥികളുടെ ആദ്യ ബാച്ച് ചെർനിവ്‌റ്റ്സിയിൽ നിന്ന് യുക്രൈൻ-റൊമാനിയ അതിർത്തിയിലേക്ക് പുറപ്പെട്ടു. ആദ്യ സംഘത്തിൽ 50ഓളം മെഡിക്കൽ വിദ്യാർഥികളാണുള്ളത്. ഇവരെ റുനിയോ വഴി ഇന്ത്യയിലെത്തിക്കും. 

  • റഷ്യൻ സൈന്യം കീവിലെത്തിയതിനെ തുടർന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയെ ബങ്കറിലേക്ക് മാറ്റി.

  • യുക്രൈൻ സൈന്യം ആയുധം വെച്ച് കീഴടങ്ങിയാൽ റഷ്യ ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. യുക്രൈൻ തലസ്ഥാനമായ കീവിൽ ഇപ്പോൾ റഷ്യൻ സൈന്യം ആധിപത്യം സ്ഥാപിച്ച് വരികെയാണ്. തങ്ങൾ ഏത് നിമിഷവും ചർച്ചയ്ക്ക് തയാറാണെന്നും, സൈന്യം ആയുധം വെച്ച് കീഴടങ്ങിയാൽ ഉടൻ ചർച്ചയുണ്ടാവുമെന്നും സെർജി ലാവ്റോവ് മാധ്യമങ്ങളോട് പറഞ്ഞു.

  • യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്രാ ചെലവ് സർക്കാർ വഹിക്കും. 

     

  • ചെർണോബിൽ ആണവനിലയം റഷ്യൻ സൈന്യം പിടിച്ചെടുത്തതിന് ശേഷം ​ഗാമാ വികിരണത്തിന്റെ തോത് സാധാരണയേക്കാൾ ഉയർന്നതായി യുക്രൈൻ ആണവ ഏജൻസി. ചെർണോബിൽ മേഖലയിൽ ഉയർന്ന അളവിൽ ഗാമാ റേഡിയേഷൻ കണ്ടെത്തിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ന്യൂക്ലിയർ റെഗുലേറ്ററി ഇൻസ്പെക്ടറേറ്റ് അറിയിച്ചു.

  • റഷ്യൻ വിമാനത്താവളങ്ങളിൽ ബ്രിട്ടീഷ് എയർലൈനുകൾ ഇറങ്ങുന്നതിനോ വ്യോമാതിർത്തി കടക്കുന്നതിനോ വിലക്കേർപ്പെടുത്തിയതായി സംസ്ഥാന സിവിൽ ഏവിയേഷൻ റെഗുലേറ്റർ.

  • യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ തിരികെയെത്തിക്കാനുള്ള എല്ലാ യാത്രാ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഇന്ന് രാവിലെ 10 മണി വരെ യുക്രൈനിൽ നിന്ന് 916 പേർ തമിഴ്‌നാട് സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

  • റഷ്യൻ സൈന്യം കീവിൽ എത്തിക്കഴിഞ്ഞുവെന്ന് യുക്രൈൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം സാധാരണക്കാർ താമസിക്കുന്ന 33 ഇടങ്ങൾ റഷ്യ ബോംബിട്ട് തകർത്തുവെന്ന് കീവിന്റെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാധാരണക്കാരെ ആക്രമിക്കില്ലെന്ന് റഷ്യ പറയുന്നത് വെറുതെയാണെന്ന് കീവിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് വാഡിം ഡെനിസെങ്കോ പറഞ്ഞു .

  • യുക്രൈനിൽ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ വിമാനങ്ങൾ നാളെ  ഹംഗറി - റൊമാനിയ അതിർത്തിയിൽ എത്തിക്കുമെന്ന് സൂചനയുണ്ട്. ഇന്ന് ആയിരത്തോളം വിദ്യാർഥികളെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അതിർത്തികളിലേക്ക് എത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതിർത്തിക്കടുത്ത് താമസിക്കുന്നവർ ആദ്യം എത്തണമെന്നും അറിയിച്ചിട്ടുണ്ട്.

  • യുക്രൈൻ മുഴുവനായി പിടിച്ചെടുക്കാനാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. എന്നാൽ അധിനിവേശത്തിന്റെ ആദ്യ ദിവസത്തിൽ റഷ്യൻ സൈന്യം ഈ ലക്ഷ്യം കൈവരിക്കാൻ പരാജയപ്പെടുകയായിരുന്നുവെന്നും ബെൻ വാലസ് വെള്ളിയാഴ്ച പറഞ്ഞു. വെള്ളിയാഴ്ച രാവിലെയോടെ റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കീവ് വളയാൻ ആരംഭിക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് കീവിൽ സ്ഫോടന പരമ്പരകൾ റഷ്യ നടത്തി.

     

  • ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് അമിത് ഷായുമായി ടെലിഫോണിലൂടെ സംസാരിച്ചു. യുക്രൈനിൽ ഒറ്റപ്പെട്ട ഒഡിയ വിദ്യാർത്ഥികളെയും തൊഴിലാളികളെയും സുരക്ഷിതമായി തിരികെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. സർക്കാർ യുക്രൈൻ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദ്യാർത്ഥികളെയും തൊഴിലാളികളെയും എത്രയും വേഗം തിരികെ കൊണ്ടുവരാൻ പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

     

  • ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സിപിഐ രാജ്യസഭാ എംപി ബിനോയ് വിശ്വം EAM ഡോ എസ് ജയശങ്കറിനോട്‌ ആവശ്യപ്പെട്ടു

     

  • #RussiaUkraineWar കീഴടങ്ങാൻ വിസമ്മതിച്ച 13 യുക്രൈൻ സൈനികരെ വധിച്ചതായി റിപ്പോര്‍ട്ട് 

    COMMERCIAL BREAK
    SCROLL TO CONTINUE READING

    കീഴടങ്ങാൻ വിസമ്മതിച്ചതിന് റഷ്യൻ സൈനികർ 13  യുക്രൈൻ സൈനികരെ വധിച്ചതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്

     

  • #RussiaUkraineWar കീവില്‍ സൈന്യം ജനങ്ങള്‍ക്ക് ആയുധം വിതരണം ചെയ്തു തുടങ്ങിയതായി റിപ്പോര്‍ട്ട്

    യുക്രൈൻ തലസ്ഥാനമായ കീവിൽ സൈന്യം പൊതുജനങ്ങൾക്ക് ആയുധം വിതരണം ചെയ്ത് തുടങ്ങിയതായി റിപ്പോര്‍ട്ട്. മറ്റ് നാറ്റോ രാജ്യങ്ങളിൽ നിന്നോ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നോ സൈനികസഹായം കിട്ടില്ലയെന്നുറപ്പായതോടെ ഒറ്റയ്ക്ക് പോരാടാനാണ് സൈന്യത്തിന്‍റെയും പ്രസിഡന്‍റ്   സെലൻസ്കിയുടെയും ആഹ്വാനമെന്നും റിപ്പോര്‍ട്ടുണ്ട്

  • #RussiaUkraineWar 800 ലധികം റഷ്യൻ സൈനികരെ വധിച്ചെന്ന് യുക്രൈൻ 

    റഷ്യയും യുക്രൈൻ സൈന്യവും തമ്മിലുള്ള യുദ്ധം തുടരുകയാണ്. ഇതിനിടയില്‍ 800 ലധികം റഷ്യൻ സൈനികരെ വധിച്ചതായി ഉക്രേനിയൻ സൈന്യം അവകാശപ്പെട്ടു. ഇതിനുപുറമെ 7 റഷ്യൻ വിമാനങ്ങളും 6 ഹെലികോപ്റ്ററുകളും നശിപ്പിച്ചിട്ടുണ്ട്.

  • #RussiaUkraineWar ഇന്ന് പുലർച്ചെ കീവിൽ രണ്ട് ഉഗ്ര സ്ഫോടനങ്ങൾ നടന്നതായി റിപ്പോര്‍ട്ട്

    COMMERCIAL BREAK
    SCROLL TO CONTINUE READING

     

     

  • യുക്രൈൻനി​ൽ റ​ഷ്യയുടെ ആ​ക്ര​മണം തുടരുന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ന്യൂ​സി​ല​ൻ​ഡും രംഗത്തെത്തിയിരിക്കുയാണ്. റ​ഷ്യ​ൻ സ്ഥാ​ന​പ​തി​യെ രാ​ജ്യ​ത്ത് നി​ന്നും പു​റ​ത്താ​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ദ ആ​ർ​ഡ​ൻ പ​റ​ഞ്ഞു.

  • റഷ്യ യുക്രൈൻ പ്രതിസന്ധിക്കിടയിൽ വൈറ്റ് ഹൗസിന് പുറത്ത് പ്രതിഷേധക്കരുടെ മണിക്കൂറുകളോളം നീണ്ടുനിന്ന പ്രതിഷേധം. Lafayette Square Park ൽ നിന്നുള്ള ദൃശ്യങ്ങൾ

     

  • പോരാട്ടത്തിന്റെ ആദ്യ ദിനത്തിൽ 137 പേർ മരിച്ചതായി ഉക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കിയെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട്

     

  • റഷ്യയ്ക്ക് മേൽ കനത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി അമേരിക്ക. 1 ട്രില്ലിയൺ ആസ്ഥി വരുന്ന റഷ്യൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കുകൾക്ക് ഉപരോധം ഏർപ്പെടുത്തുന്നുയെന്ന് യുഎസ് പ്രസിഡന്റ് ബൈഡൻ അറിയിച്ചു.

  • നാട്ടിലേക്ക് പോകാനാകുന്നില്ല; ഇനി എന്തെന്ന് അറിയില്ലെന്ന് മലയാളി വിദ്യാർത്ഥി

  • എണ്ണ കമ്പനികൾ അനാവശ്യമായി വില കൂട്ടി സാഹചര്യത്തെ ചൂഷ്ണം ചെയ്യരുത് ബൈഡൻ പറഞ്ഞു

  • പുടിനാണ് ഈ യുദ്ധം തിരഞ്ഞെടുത്തിരിക്കുന്നത്, ഇപ്പോൾ പുടിനു പുടിന്റെ രാജ്യവും അതിന്റെ ഭവിഷത്ത് അനുഭവിക്കാൻ പോകുന്നുയെന്ന് ബൈഡൻ മാധ്യമങ്ങളോടായി പറഞ്ഞു.

  • പുടിൻ അക്രമകാരിയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. റഷ്യൽ കനത്ത ഉപരോധം ഏർപ്പെടുത്തി അമേരിക്ക

  • ലണ്ടൺ സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് റഷ്യൻ ബാങ്കുകളെ പൂർണമായും ഒഴിവാക്കി. 58 റഷ്യൻ വ്യക്തികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും കാനഡാ ഉപരോധം ഏർപ്പെടുത്തി

  • യുക്രൈനിലുള്ള ഇന്ത്യൻ ജനതയെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സ്ലൊവാക്യയുയുമായി ചർച്ച നടത്തി. ഒഴിപ്പിക്കൽ നടപടികൾക്ക് ഇന്ത്യയെ സഹായിക്കാമെന്ന് സ്ലൊവാക്യ ഉറപ്പ് നൽകിയെന്ന് മന്ത്രി അറിയിച്ചു

  • ചെർണോബിൾ ന്യൂക്ലിയാർ പ്ലാന്റ് റഷ്യൻ സൈന്യം പിടിച്ചെടുത്തുയെന്ന് യുക്രൈയിന്റെ പ്രധാനമന്ത്രിയുടെ ഓഫീസ് അറിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു

  • യുക്രൈനിൽ നടത്തിയ ആക്രമണത്തിന്റെ ആദ്യ ദിനം വിജയകരമായിരുന്നു എന്ന് റഷ്യൻ സൈന്യം അറിയിച്ചുയെന്ന് വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു

  • ആഗോള സാമ്പത്തിക വ്യവസ്ഥയെ തകർക്കാൻ റഷ്യ ആഗ്രഹിക്കുന്നില്ലെന്ന് പുടിൻ. തന്റെ രാജ്യം ലോക സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി തുടരാൻ ആഗ്രഹിക്കുന്നുവെന്നും അതിനെ തകർക്കാൻ പദ്ധതിയില്ലെന്നും പുടിൻ പറഞ്ഞു

  • യുക്രൈനിൽ നടത്തുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേറ്റോയും റഷ്യയും തമ്മിൽ കൃത്യമായ നയതന്ത്ര ഇടപ്പെടലുണ്ടായാൽ മാത്രമെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കീവിൽ ഉള്ള ഇന്ത്യൻ ജനതയുടെ സുരക്ഷിതത്വം മുൻനിർത്തി യുക്രൈനിൽ നടത്തുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി പുടിനോട് ആവശ്യപ്പെട്ടു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link