Google Layoff: ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാൻ ​ഗൂ​ഗിളും; 12000 പേരെ പിരിച്ചുവിടാൻ ആൽഫബെറ്റ്

കമ്പനിയെ ഇത്തരത്തിലൊരു തീരുമാനത്തിലേക്കെത്തിച്ചതിന്റെ പൂർണ ഉത്തരവാദിത്തം ​ഗൂ​ഗിൾ സിഇഒ സുന്ദർ പിച്ചൈ ഏറ്റെടുത്തു.  

Written by - Zee Malayalam News Desk | Last Updated : Jan 20, 2023, 05:16 PM IST
  • ആ​ഗോളതലത്തിലാണ് കമ്പനി വെട്ടിച്ചുരുക്കൽ നടപടി സ്വീകരിച്ചിരിക്കുന്നത്.
  • യുഎസിലെ ജീവനക്കാരെ ഈ നടപടി ഉടൻ ബാധിക്കുമെന്നാണ് റിപ്പോർട്ട്.
  • ആൽഫബെറ്റ് ഇതിനകം തന്നെ പിരിച്ചുവിടുന്ന ജീവനക്കാർക്ക് മെയിൽ അയച്ചിട്ടുണ്ട്.
Google Layoff: ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാൻ ​ഗൂ​ഗിളും; 12000 പേരെ പിരിച്ചുവിടാൻ ആൽഫബെറ്റ്

ഗൂ​ഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ഇതോടെ 12000ത്തോളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും. ആറ് ശതമാനം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്. ടെക്‌നോളജി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികളിൽ എല്ലാം ഇപ്പോൾ ജീവനക്കാരെ പിരിച്ചുവിടുകയാണ്. കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നുവെന്ന് വാർത്തയുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ​ഗൂ​ഗിളിന്റെ നടപടിയും. 

ആ​ഗോളതലത്തിലാണ് കമ്പനി വെട്ടിച്ചുരുക്കൽ നടപടി സ്വീകരിച്ചിരിക്കുന്നത്. യുഎസിലെ ജീവനക്കാരെ ഈ നടപടി ഉടൻ ബാധിക്കുമെന്നാണ് റിപ്പോർട്ട്. ആൽഫബെറ്റ് ഇതിനകം തന്നെ പിരിച്ചുവിടുന്ന ജീവനക്കാർക്ക് മെയിൽ അയച്ചിട്ടുണ്ട്. അതേസമയം പ്രാദേശിക തൊഴിൽ നിയമങ്ങളും സമ്പ്രദായങ്ങളും കാരണം മറ്റ് രാജ്യങ്ങളിൽ ഇതിന് കൂടുതൽ സമയമെടുക്കുമെന്ന് മെമ്മോയിൽ ​ഗൂ​ഗിൾ സിഇഒ സുന്ദർ പിച്ചൈ പറയുന്നു. പിരിച്ചുവിടൽ നടപടിയിലേക്ക് എത്തിച്ച തീരുമാനങ്ങളുടെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നുവെന്നാണ് സുന്ദർ പിച്ചൈ പറഞ്ഞത്.

Also Read: Microsoft Lay Off: ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ മൈക്രോസോഫ്റ്റ്, ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും

 

"ഞങ്ങളുടെ ദൗത്യത്തിന്റെ ശക്തി, ഞങ്ങളുടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും മൂല്യം, AI-യിലെ ഞങ്ങളുടെ ആദ്യകാല നിക്ഷേപം എന്നിവയ്ക്ക് നന്ദി, മുന്നിലുള്ള വലിയ അവസരത്തെക്കുറിച്ച് എനിക്ക് ആത്മവിശ്വാസമുണ്ട്," പിച്ചൈ കുറിപ്പിൽ പറഞ്ഞു.

റിക്രൂട്ടിംഗ്, കോർപ്പറേറ്റ് ഫംഗ്‌ഷനുകൾ, എഞ്ചിനീയറിംഗ്, പ്രൊഡക്‌ട് ടീമുകൾ എന്നിവയുൾപ്പെടെ കമ്പനിയിലുടനീളമുള്ള ടീമുകളെയും തൊഴിൽ നഷ്ടം ബാധിക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ ലാഭം 27% കുറഞ്ഞ് 13.9 ബില്യൺ ഡോളറിലെത്തിയെന്നാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News