Viral News : ആമസോണിൽ കസേര ഓർഡർ ചെയ്തു; കിട്ടയതോ പരിശോധനയ്ക്കയച്ച രക്ത സാമ്പിൾ

Vial of Blood in Amazon Order കസേര പായ്ക്ക് ചെയ്ത ബോക്സിനുള്ളിൽ നിന്നാണ് താൻ രക്ത സാമ്പിൾ കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : Jun 19, 2022, 07:33 PM IST
  • ആമസോണിലൂടെ കസേര വാങ്ങിയ അമേരിക്കൻ സ്വദേശിനിക്ക് ലഭിച്ചത് പരിശോധനയ്ക്കയച്ച രക്ത സാമ്പിൾ.
  • കസേര പായ്ക്ക് ചെയ്ത ബോക്സിനുള്ളിൽ നിന്നാണ് താൻ രക്ത സാമ്പിൾ കണ്ടെത്തിയതെന്നും ഇത് വീഡിയോയായി ചിത്രീകരിച്ച് യുവതി സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയും ചെയ്തു.
Viral News : ആമസോണിൽ കസേര ഓർഡർ ചെയ്തു; കിട്ടയതോ പരിശോധനയ്ക്കയച്ച രക്ത സാമ്പിൾ

ഓൺലൈനിൽ സാധനം വാങ്ങാൻ പലരും ഇപ്പോഴും മടിക്കാറുണ്ട്. കാരണം വേറെയൊന്നുമല്ല ഓർഡർ ചെയ്യുന്ന സാധനത്തിന് പകരം യാതൊരു ബന്ധമില്ലാത്ത ഉത്പനങ്ങൾ എത്തിച്ച് നൽകുന്ന സംഭവങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്യാറുണ്ട്. വില കൂടിയ ഫോണുകൾ ഓർഡർ ചെയ്താൽ ഇഷ്ടിക കഷ്ണം ലഭിക്കുക തുടങ്ങിയ നിരവധി സംഭവങ്ങൾ ഓൺലൈൻ ഷോപ്പിങ്ങിൽ നിന്നും നിരവധി പേരെ പിന്തിരിപ്പിക്കാറുണ്ട്. 

എന്നാൽ അടുത്തിടെ പ്രമുഖ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ ആമസോണിലൂടെ കസേര വാങ്ങിയ അമേരിക്കൻ സ്വദേശിനിക്ക് ലഭിച്ചത് പരിശോധനയ്ക്കയച്ച രക്ത സാമ്പിൾ. കസേര പായ്ക്ക് ചെയ്ത ബോക്സിനുള്ളിൽ നിന്നാണ് താൻ രക്ത സാമ്പിൾ കണ്ടെത്തിയതെന്നും ഇത് വീഡിയോയായി ചിത്രീകരിച്ച് യുവതി സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയും ചെയ്തു.

 ALSO READ : Viral News : മരിച്ചെന്ന് പോലീസ് സ്ഥിരീകരിച്ചയാൾ ബാറിൽ ഇരിക്കുന്നു; അപ്പോൾ ശരിക്കും മരിച്ചതാര്? 

"നിങ്ങൾ വിശ്വസിക്കുമോ ഞാൻ ആമസോണിൽ നിന്ന് വാങ്ങിയ ലെതെർ കസേരയ്ക്കൊപ്പം പരിശോധനയ്ക്കയച്ച രക്ത സാമ്പിൾ അയച്ചിരിക്കുന്നു" ഇങ്ങനെ കുറിച്ചതിന് ശേഷം യുവതി മറ്റൊരു ട്വീറ്റിൽ രക്ത സാമ്പിൾ ശേഖരിക്കുന്ന ട്യൂബിന്റെ വീഡിയോ പങ്കുവക്കുകയും ചെയ്തു. വീഡിയോ കാണാം: 

പെട്ടെന്ന് താൻ ഇത് കണ്ടപ്പോൾ ഭയവശയായി എന്നും അപ്പോൾ എന്ത് ചെയ്യണമെന്ന് തനിക്കറയില്ലയെന്നും യുവതി ട്വിറ്ററിൽ കുറിച്ചു. യുവതി വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ആമസോണിനെതിരെ രംഗത്തെത്തിയത്. ഇതിനോടകം വീഡിയോ അഞ്ച് ലക്ഷത്തിലധികം പേർ കാണുകയും ചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News