വൈക്കം: പരിശോധനകളെല്ലാം വിജയകരമായാൽ ചന്ദ്രയാൻ-3 ജൂലൈ 12 നും 19നും മധ്യേ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥൻ വൈക്കത്ത് പറഞ്ഞു.വൈക്കം കൊതവറ സെന്റ് സേവ്യേഴ്സ്  കോളേജിൽ ഐ എസ് ആർ ഓ യുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന ശിൽപശാലയും സ്പേസ് എക്സിബിഷനും ഉദ്ഘാടനം  ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കായിരുന്നു അദ്ദേഹം. ചന്ദ്രയാൻ-3 യുടെ ഉപഗ്രഹത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി. ഹാർഡ്‌വെയറിലും ഘടനയിലും കമ്പ്യൂട്ടറുകളിലും സോഫ്റ്റുവെയറുകളിലും സെൻസറുകളിലും വ്യത്യാസം വരുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടുതൽ ഇന്ധനം ചേർത്ത് ലാന്റിംഗ് ലെഗുകൾ കൂടുതൽ ശക്തിപ്പെടുത്തി. ഊർജം കൂടുതൽ ലഭിക്കാൻ വലിയ സോളാർ പാനലുകൾ ഘടിപ്പിച്ച് കൂടുതലായി സെൻസറുകളും കൂട്ടിചേർത്തു. വേഗം അളക്കാൻ ലേസർ ഡോപ്ലർ വെലോസി മീറ്റർ എന്ന പുതിയ ഉപകരണം ഒരു വർഷമെടുത്ത് വികസിപ്പിച്ച് ചേർത്തു. ഏതെങ്കിലും തരത്തിൽ പരാജയം ഉണ്ടായാൽ അതിനെ മറികടന്ന് പുതിയ വഴിയിൽ ഇറങ്ങാനുള്ള സോഫ്റ്റ്‌വെയർ സജ്ജമാക്കി. നിർമ്മാണം പൂർത്തിയാക്കിയ ചന്ദ്രയാൻ ഉപഗ്രഹം ശ്രീഹരിക്കോട്ട ലോഞ്ച് ഫാക്ടറിയിൽ എത്തിയിട്ടുണ്ട്. അവിടെ അവസാന ഘട്ട തയ്യാറെടുപ്പുകൾ നടക്കുകയാണ്. ഈ മാസം ഒടുവിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും.


എൽ വി എം ത്രി എന്ന റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്.റോക്കറ്റിന്റെ നിർമ്മാണം ഈ മാസം അവസാനം പൂർത്തിയാകും. ചാന്ദ്രയാനേയും റോക്കറ്റിനേയും ചേർക്കുന്ന പ്രവർത്തനം ഈ മാസം ഒടുവിൽ പൂർത്തിയാക്കി പരിശോധനകൾ നടത്തുമെന്നും ഐ എസ് ആർ ഒ ചെയർമാൻ കൂട്ടിച്ചേർത്തു.


കേന്ദ്രസർക്കാരിന്റെ സൻസദ് ആദർശ് ഗ്രാമീൺ യോജന പദ്ധതി പ്രകാരം ബി തലയാഴം ഗ്രാമപഞ്ചായത്തിനെ തിരഞ്ഞടുത്തതിന്റെ ഭാഗമായാണ് ശൂന്യകാശത്തിന്റെ അതിരുകൾ തേടി എന്ന പേരിൽ ഏകദിനശിൽപശാലയും സ്പേസ് എക്സിബിഷനും നടത്തിയത്.വൈക്കത്തെ 19 സ്കൂളുകളിൽ നിന്നും വൈക്കം സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 110 കുട്ടികളുമായി ശാസ്ത്ര സാങ്കേതിക വിഷയത്തിൽ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥൻ സംവദിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.